Recipe

കട്ടനൊപ്പം കിടിലൻ കോമ്പിനേഷൻ; മസാല കപ്പലണ്ടി തയാറാക്കാം | spicy-masala-peanuts

കട്ടൻ ചായയും മസാല കപ്പലണ്ടിയും കിടിലൻ കോമ്പിനേഷൻ ആണ്

നാലു മണിക്ക് ചായയുടെ കൂടെ കൊറിക്കാൻ മസാല കപ്പലണ്ടി മാത്രം മതി.

ചേരുവകൾ

  • കപ്പലണ്ടി – 1 കപ്പ്
  • മുളകുപൊടി – 2 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
  • കായം പൊടിച്ചത് – 1/8 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  • കടല മാവ് – 2 ടേബിൾസ്‌പൂൺ
  • അരിപ്പൊടി – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • കപ്പലണ്ടി ഒരു ബൗളിലേക്ക് ഇടുക ശേഷം മുളകുപൊടി, പെരുംജീരകം പൊടിച്ചത്,കായം പൊടിച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കടലമാവ്, അരിപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് വെള്ളം കുറച്ച് തളിച്ച് എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. വെള്ളം കൂടിപ്പോകാതെ നന്നായി യോജിപ്പിച്ച് എടുക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പലണ്ടി കുറേശ്ശേ ചേർത്ത് ചെറിയ തീയിൽ നന്നായി വറുത്തെടുക്കുക. സ്വാദിഷ്ടമായ മസാല കപ്പലണ്ടി റെഡി. ഇത് വായു കടക്കാത്ത പാത്രത്തിൽ ഇട്ട് സൂക്ഷിക്കാം.

content highlight: spicy-masala-peanuts