Ernakulam

ലിഫ്റ്റ് തകർന്ന് വീണു; തൃക്കാക്കര ഉണിച്ചിറയിൽ ചുമടെടുക്കാനെത്തിയ സിഐടിയു പ്രവർത്തകന് ദാരുണാന്ത്യം-Lift collapsed

ഉണിച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റിൻ്റെ വയർ പൊട്ടിയായിരുന്നു അപകടം സംഭവിച്ചത്

കൊച്ചി: തൃക്കാക്കര ഉണിച്ചിറയിൽ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു പ്രവർത്തകൻ കൂടിയായ ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (43) മരിച്ചത്. ഉണിച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റിൻ്റെ വയർ പൊട്ടിയായിരുന്നു അപകടം സംഭവിച്ചത്.

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ​ഗോഡൗണിലാണ് അപകടം ഉണ്ടായത്. ചുമട്ടുതൊഴിലാളിയായ നസീർ ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.

അപകടം സംഭവിച്ച ഉടൻ തന്നെ അദ്ദേഹത്തെ തൃക്കാക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.