Kerala

CMDRF- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകി ​ഗവർണർ

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി

തിരുവനന്തപുരം: വയനാട് ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി.

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും വൈകീട്ട് രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം വിരുന്നാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കാറുള്ളത്. നേരത്തെ പ്രളയകാലത്തും കോവിഡ് കാലത്തും ഗവര്‍ണര്‍ അറ്റ് ഹോം വിരുന്ന് ഒഴിവാക്കിയിരുന്നു.