Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പോയവരാരും മടങ്ങി വരില്ല; ഹൊയ്‌യ ബസിയു, ട്രാൻസിൽവാനിയയിലെ പ്രേതവനം | romanias-hoia-baciu-forest-is-the-worlds-most-haunted-place

അജ്ഞാതവും നിഗൂഢവുമായ പ്രതിഭാസങ്ങളാല്‍ കുപ്രസിദ്ധമാണ് ഇവിടം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2024, 09:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വർഷങ്ങൾക്കു മുൻപ് തന്റെ ആട്ടിൻപറ്റങ്ങളുമായി ഒരു ഇടയൻ റുമേനിയയിലെ ഈ കാട്ടിലേക്കു കയറിപ്പോയി. അദ്ദേഹത്തെ പിന്നെ ആരും കണ്ടിട്ടില്ല. അദ്ദേഹം മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ ആടുകളെയും! ഇതൊരു കഥയാണ്. ഡ്രാക്കുള പ്രഭുവിന്റെ പേരിനാൽ ശ്രദ്ധേയമായ ട്രാൻസിൽവാനിയയുടെ ഹൃദയഭാഗത്തുള്ള ഒരു വനത്തെപ്പറ്റി അവിടുത്തുകാർ പറഞ്ഞുപരത്തുന്ന കഥ. ആ വനത്തിനു പക്ഷേ പഴയ ആട്ടിടയന്റെ പേരാണിട്ടിരിക്കുന്നത് ഹൊയ്‌യ ബസിയു. വെറുതെ പറയുന്നതല്ല, അരനൂറ്റാണ്ടായി പ്രേതാന്വേഷികളും ശാസ്ത്രജ്ഞരും ഉൾപ്പെടെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഈ വനത്തിന്റെ ദുരൂഹസ്വഭാവം. അജ്ഞാതവും നിഗൂഢവുമായ പ്രതിഭാസങ്ങളാല്‍ കുപ്രസിദ്ധമാണ് ഇവിടം. റുമേനിയയുടെ ബര്‍മുഡാ ട്രയംഗിള്‍ എന്നാണ് ഈ സ്ഥലത്തിന്റെ ഓമനപ്പേര്. തദ്ദേശവാസികളുടെ പേടി സ്വപ്‍നമായിരുന്ന ഈ കാടുകള്‍ ലോകശ്രദ്ധയിലേക്ക് വരുന്നത് അരനൂറ്റാണ്ട് മുമ്പാണ്. എമില്‍ ബാര്‍ണിയ എന്ന മിലിറ്ററി ടെക്നീഷ്യന്‍ 1968 ഓഗസ്റ്റ് 18 നു ഇവിടെ നിന്നൊരു ചിത്രം പകര്‍ത്തി. ഒരു പറക്കും തളിക ആയിരുന്നു അത്! അതോടെ ഈ കാടുകള്‍ ലോകപ്രസിദ്ധമായി.

പിന്നീട് പലരും ഇത്തരത്തിൽ പറക്കുതളികയ്ക്കു സമാനമായ കാഴ്ചകളും രാത്രിയിൽ അസാധാരണമായ വെളിച്ചങ്ങളും കാടിനു മുകളിൽ കണ്ടു. 1960കളിൽതന്നെ അലെയാന്ദ്രു സിഫ്റ്റ് എന്ന ജീവശാസ്ത്ര അധ്യാപകൻ കാട്ടിലെ വെളിച്ചത്തെപ്പറ്റിയും അസാധാരണ പ്രതിഭാസങ്ങളെപ്പറ്റിയും പഠിച്ചിരുന്നു. ഇതുവഴി ഒട്ടേറെ ഫോട്ടോകളും അദ്ദേഹം ശേഖരിച്ചു. പക്ഷേ 1993ൽ അദ്ദേഹം അന്തരിച്ച് ദിവസങ്ങൾക്കകം ദുരൂഹസാഹചര്യത്തിൽ ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായി. രാത്രികാലങ്ങളില്‍ പ്രകാശ ഗോളങ്ങള്‍ ഈ കാടിനു മുകളില്‍ കാണാമെന്നു പ്രദേശവാസികള്‍ പറയുന്നു. കാടിന് സമീപത്തു കൂടെ പോകുന്നവർക്കു പോലും ആരോ കാട്ടിന്നകത്തു നിന്ന് തങ്ങളെ നിരീക്ഷിക്കുന്ന തോന്നലുണ്ടാകുന്നത് പതിവാണ്. ക്ലൂഷ്–നാപോക്കയിൽ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കൾ കാലങ്ങളായി വനത്തിലെ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതാണെന്നും പലരും വിശ്വസിക്കുന്നു.

മാത്രമല്ല പലപ്പോഴും സ്ത്രീകളുടെ അലറിക്കരച്ചിലുകളും അടക്കം പറച്ചിലുകളുമൊക്കെ കേള്‍ക്കാമത്രേ. ഈ കാടിനു സമീപത്തുകൂടി പോകുന്നവക്ക് കാടിനകത്തു നിന്നും ആരോ തങ്ങളെ നിരീക്ഷിക്കുന്നതായി തോന്നുമെന്നും പറയപ്പെടുന്നു. ഹൊറര്‍ സിനിമകളിലും കഥകളിലും മാത്രം കേട്ടിട്ടുള്ള തരം കൂറ്റൻ ചെന്നായ ഉൾപ്പെടെ പലതരം അ‍ജ്ഞാത മൃഗങ്ങളെ കണ്ടതും പല മരങ്ങളിലും മനുഷ്യരുടെ തലകൾ കണ്ടതുമായ കഥകളുമൊക്കെ പ്രചാരത്തിലുണ്ട്. ധൈര്യം സംഭരിച്ച് കാട്ടിലേക്ക് കയറിയവർക്കും പണി കിട്ടിയിട്ടുണ്ട്– ദേഹമാകെ ചൊറിച്ചിൽ, ആരോ ആക്രമിച്ചതു പോലെ മുറിവുകൾ, തൊലിപ്പുറത്ത് പൊള്ളലേൽക്കുന്ന അവസ്ഥ അങ്ങനെയങ്ങനെ. കാട്ടിനകത്തു കയറുമ്പോൾ തന്നെ അസാധാരണമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥ; എന്നാല്‍ കാടിനു പുറത്തു തിരികെയെത്തി ക്യാമറ പരിശോധിച്ചപ്പോഴാണ് മറ്റു ചിലര്‍ ഞെട്ടിയത്. കാട്ടില്‍ വെച്ചെടുത്ത ചിത്രങ്ങളില്‍ തങ്ങളെ കൂടാതെ മറ്റു ചിലരുടെ രൂപങ്ങളും കൂടി പതിഞ്ഞിരിക്കുന്നു. ആ രൂപങ്ങളൊക്കെ നിഴലുകളെപ്പോലെ അവ്യക്തമായിരുന്നു.

ചിലർക്കെല്ലാം തലചുറ്റലും ഛർദ്ദിയും. പുറത്തിറങ്ങിയാലും വിട്ടുമാറാത്ത തലവേദനയാണ് മറ്റൊരു പ്രശ്നം. കാട്ടിലേക്ക് കയറിയവർക്ക് തിരികെയിറങ്ങുമ്പോൾ അവർക്ക് അത്രയും നേരം ഹൊയ്‌യ ബസിയുവിൽ എന്തു ചെയ്തെന്ന് ഓർമയുണ്ടാകില്ലെന്നും ചിലർ പറയുന്നു. അഞ്ചുവയസ്സുകാരിയായ പെൺകുട്ടി ഒരിക്കൽ ഈ കാട്ടിൽ അകപ്പെട്ടു. പിന്നീടവളെ കാണുന്നത് അഞ്ചു വർഷങ്ങൾക്കു ശേഷമാണ്. പക്ഷേ അപ്പോഴും ആ കാട്ടിനകത്തു വച്ച് തനിക്കെന്താണു സംഭവിച്ചതെന്ന് അവൾക്ക് ഓർമയുണ്ടായിരുന്നില്ല. മാത്രവുമല്ല അഞ്ചു വർഷം മുൻപ് ധരിച്ച അതേ വസ്ത്രത്തിന് യാതൊരു കേടുപാടുകളുമുണ്ടായിരുന്നില്ല. വനത്തിനു നടുവിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന പുൽപ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം. പറക്കുംതളികകൾ ഇറങ്ങുന്ന ഇടമാണിതെന്നും ആത്മാക്കളെ നിയന്ത്രിക്കുന്ന ചെകുത്താൻ കുടികൊള്ളുന്നത് ഈ പുല്‍പ്രദേശത്താണെന്നും കഥകളുണ്ട്. ഈ പ്രദേശം തേടി ഇന്നും നിരവധി സാഹസിക സഞ്ചാരികള്‍ എത്തുന്നുണ്ട്.

ReadAlso:

ഡ്രാക്കുള പള്ളിക്ക് ശാപമോക്ഷം നൽകി ലൂസിഫർ!! പ്രിയദർശിനിയുമായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂടികാഴ്ച വഴിത്തിരിവായത് ഈ പള്ളിയ്ക്ക്!!

ഡല്‍ഹിയുടെ മുഖച്ഛായ മാറ്റാൻ ഇ- ബസുകൾ; വനിതാ യാത്രികര്‍ക്ക് സൗജന്യ യാത്ര, ഒറ്റ ചാർജിൽ 19 യാത്രകൾ

കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയം; ബഹമാസിലെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിന്‍

മാനുകളുടെ മായാലോകം കണ്ടൊരു സായാഹ്ന സവാരി ആയാലോ ? സഞ്ചാരികൾക്കായി ഡിയർ പാര്‍ക്ക് ഒരുക്കാൻ നോയ്ഡ

എന്താണ് ചാർധാം യാത്ര?: പുണ്യം തേടി ഭക്തജനങ്ങൾ യാത്ര തുടങ്ങി; കൗതുകമാണ് ഈ ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലെ ഉഷ്ണ ഉറവകൾ ?; പോകുന്നോ ചാർധാം യാത്ര ?

Tags: haunted placeഡ്രാക്കുള പ്രഭുറുമേനിയഹൊയ്‌യ ബസിയുforestAnweshanam.comROMANIAഅന്വേഷണം.കോംhoia-baciu

Latest News

സലാൽ വീണ്ടും തുറന്നു; യുദ്ധഭീതി മായുമ്പോൾ പ്രളയഭീതിയിൽ പാക്കിസ്ഥാൻ

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി

ഇന്ത്യ-പാക് സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാനൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ

ഇന്ത്യ പാകിസ്ഥാൻ വെടിനിര്‍ത്തലിനെതിരെ പ്രതികരിച്ച് ഒവൈസി, ‘ശാശ്വത സമാധാനം ഉണ്ടാകില്ല…’പാകിസ്ഥാനെ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കണം

ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ ചെറുവള്ളം കത്തിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.