നമ്മൾ ശരീരത്തിൽ കുളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന സോപ്പിൽ എന്തൊക്കെ കെമിക്കലുകൾ ഉണ്ട് എന്ന് നമുക്ക് അറിയില്ല. പലതിലും പിഎച്ച് ലെവൽ കൂടുതല് ആയിരിക്കും. ഇത് കാരണം ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിക്കപ്പെടാറുണ്ട്. എന്നാൽ ഇനി സോപ്പ് ഒന്നും ആവശ്യമില്ല..നമുക്ക് കുളിക്കുവാനുള്ള ഹെർബൽ ബാത്തിങ് പൗഡർ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതെങ്ങനെയാണെന്ന് നോക്കാം.
ആവശ്യമുള്ള വസ്തുക്കൾ
- കടലമാവ്
- മഞ്ഞൾപൊടി
- ചന്ദനത്തിന്റെ പൊടി
- വേപ്പില
- തുളസിയില
- റോസാപ്പൂ ഇതളുകൾ
- മുൾട്ടാണി മിട്ടി
- ഓട്സിന്റെ പൊടി
- ഓറഞ്ച് തൊലിയുടെ പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പൂമ്പൊടി കളഞ്ഞതിനു ശേഷം റോസാപ്പൂവിന്റെ ഇതളുകളും തുളസി ഇലകളും വേപ്പിലയും നന്നായി ഉണക്കിയെടുക്കുക. വെയിലത്ത് വച്ച് ഉണക്കുന്നതാണ് നല്ലത്. ഇത് നന്നായി ഉണങ്ങിയതിനു ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാവുന്നതാണ്. ഒരു വലിയ പാത്രത്തിലേക്ക് കുറച്ച് കടലമാവ് മഞ്ഞൾപൊടി ചന്ദനത്തിന്റെ പൊടി മുൾട്ടാണി മിട്ടി ഓട്സിന്റെ പൊടി എന്നിവ കൂടി ചേർക്കുക.. ഈ പൊടികളെല്ലാം നന്നായി മിക്സ് ചെയ്യാൻ ശ്രമിക്കണം..എന്നാൽ മിക്സ് ചെയ്യുമ്പോൾ കട്ട പിടിക്കാനും പാടില്ല.. ഒരു മിക്സിയിൽ അടിച്ചു എടുക്കുകയാണെങ്കിൽ ഇവ പെട്ടന്ന് തന്നെ മിക്സ് ചെയ്ത് കിട്ടും. ശേഷം ഇവ അരിച്ചെടുക്കാൻ ശ്രദ്ധിക്കുക.. ഇനി അതിലേക്ക് തുളസിയുടെയും വേപ്പിലയുടെയും റോസപ്പൂവിന്റെ പൊടിയും കൂടി ഇട്ടു കൊടുക്കുക. അതിനുശേഷം കട്ടകൾ നീക്കം ചെയ്യാൻ ഒന്നുകൂടി ഇത് അരിച്ചെടുക്കേണ്ടത് ആവശ്യമാണ്. ഈ സമയത്ത് തന്നെ വേണമെങ്കിൽ ഓറഞ്ച് തൊലിയുടെ പൊടിയും ചേർക്കാവുന്നതാണ്. ഇത് അരിച്ചെടുത്തതിനു ശേഷം ഒട്ടും നനവില്ലാത്ത ഒരു പാത്രത്തിൽ ഇട്ട് മാറ്റി വയ്ക്കുക. ചർമ്മത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ഇത്..ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതു കൊണ്ടുതന്നെ ചർമ്മത്തിലെയും മുഖത്തെയും അസ്വസ്ഥതകൾ മാറ്റുന്നതിനും നല്ലൊരു ഫേസ് പാക്ക് ആയി ഉപയോഗിക്കുന്നതിനും ഒക്കെ ഇത് ഗുണം നൽകും.
Story Highlights ;Herbal bath powder making