ഇന്ത്യയിലുള്ള ഒട്ടുമിക്ക ആളുകൾക്കും വളരെ പ്രിയപ്പെട്ടവയാണ് ആനകൾ. ഇന്ത്യയിലെ തന്നെ കേരളത്തിൽ നിരവധി ആളുകളാണ് ആനപ്രേമികളായി ഉള്ളത്. ആനകളെ സ്നേഹിക്കുന്ന ഒരാൾക്ക് അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അവയെ കാണുവാൻ ആയിരിക്കും ഇഷ്ടം. എങ്കിൽ മാത്രമേ അവയുടെ സൗന്ദര്യം പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കുകയുള്ളൂ.. അത്തരത്തിൽ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ ആനകളെ കാണാൻ സാധിക്കുന്ന ചില ദേശീയ പാർക്കുകളെ കുറിച്ചാണ് പറയുന്നത്..
കാസിരംഗ നാഷണൽ പാർക്ക്
ആസാമിൽ ഉള്ള ഈ ഒരു നാഷണൽ പാർക്ക് ആനപ്രേമികൾക്ക് പറ്റിയ ഒരു ഇടമാണ്.. കാട്ടാനകളുടെ ഗണ്യമായ ഒരു ആവാസ കേന്ദ്രം തന്നെയാണ് ഇത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടി ഇവിടെ ആന സഫാരിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
പെരിയാർ നാഷണൽ പാർക്ക്
കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഒരു ദേശീയ ഉദ്യാനം ആനകളുടെ വലിയ ജനസംഖ്യയുള്ള ഒരു സ്ഥലമാണ്. ആനപ്രേമികൾക്ക് ഇവിടെ വന്നാൽ ഭീമാകാരന്മാരായ ആനകളുടെ കുളി നന്നായി കാണാൻ സാധിക്കും..
ബന്ദിപ്പൂർ നാഷണൽ പാർക്ക്
ബന്ദിപൂർ ദേശീയ ഉദ്യാനം കർണാടകയിലുള്ള ഒരു ബയോസിഫിയർ റിസർവിന്റെ ഭാഗമാണ്. ആനകളുടെ പ്രധാന ആവാസ കേന്ദ്രമായ ഇവിടെ ആനപ്രേമികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ തന്നെയാണ്. വളരെ വലിയൊരു ജനസംഖ്യ തന്നെയാണ് ഇവിടെ ആനകളുടെതായി കാണാൻ സാധിക്കുന്നത്.
ജിം കോർബറ്റ് നാഷണൽ പാർക്ക്
ഉത്തരാഖണ്ഡിലുള്ള ഈ ഒരു നാഷണൽ പാർക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. ബംഗാൾ കടുവകൾക്ക് പേരുകേട്ട ഈ സ്ഥലത്ത് ആനകളുടെ വലിയൊരു നിര തന്നെയുണ്ട്.. സ്വാഭാവികമായ ആവാസ വ്യവസ്ഥയിലാണ് ഇവിടെ ആനകൾ ജീവിക്കുന്നത്.
മുതുമല നാഷണൽ പാർക്ക്
തമിഴ്നാട്ടിലുള്ള മുതുമല നാഷണൽ പാർക്ക് ആനപ്രേമികളുടെ മറ്റൊരു മികച്ച ഡെസ്റ്റിനേഷനാണ്. രാവിലെയും വൈകുന്നേരവും ആനക്കൂട്ടങ്ങളെ കാണാൻ സാധിക്കുന്ന അപൂർവ്വം ചില ദേശീയ ഉദ്യാനങ്ങൾ ഒന്നാണ് ഇത്
വയനാട് വന്യജീവി സങ്കേതം
കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈയൊരു വന്യജീവി സങ്കേതം ആനകളുടെ എണ്ണത്തിന് പേര് കേട്ട ഒന്നാണ്. ആനകളെ കാണാൻ ഇവിടേക്കെ എത്തിയാൽ മതി..
Story Highlights ;national parks of elephants