Travel

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ ട്രെയിൻ റൂട്ടുകൾ ഇതൊക്കെയാണ് | Longest train routes in india

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം ഏറിയ 5 ട്രെയിൻ റൂട്ടുകളെ കുറിച്ചാണ് പറയുന്നത്

യാത്രകൾ തിരഞ്ഞെടുക്കുമ്പോൾ പലരും തിരഞ്ഞെടുക്കുന്ന ഒരു ഗതാഗത മാർഗം ട്രെയിൻ തന്നെയാണ്. പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ച് ട്രെയിനിൽ ഉള്ള യാത്ര പലർക്കും വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു അനുഭവം തന്നെയായിരിക്കും.. കടന്നുപോകുന്ന വഴികളിൽ വിവിധ ഗ്രാമങ്ങളും അവരുടെ സംസ്കാരങ്ങളും ഒക്കെ നമ്മെ സ്വാധീനിച്ചേക്കാം. നമ്മുടെ രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളിലേക്ക് ട്രെയിൻ യാത്രകൾ നടത്താറുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം ഏറിയ 4 ട്രെയിൻ റൂട്ടുകളെ കുറിച്ചാണ് പറയുന്നത്…

വിവേക് എക്സ്പ്രസ്

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകളിൽ ഒന്നാണ് വിവേക് എക്സ്പ്രസ്.. അസമിലെ ദിബ്രുഗഡിനെ തമിഴ്നാട്ടിലെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ യാത്ര. 4200 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട് ഈ ട്രെയിൻ.. ഏകദേശം 80 മണിക്കൂർ എടുക്കുകയാണ് ചെയ്യുന്നത് അമ്പതിലധികം സ്റ്റോപ്പുകളും ഉണ്ട്.

ഹിംസാഗർ എക്സ്പ്രസ്

ഇന്ത്യയിലെ ദൈർഘ്യമേറിയ ട്രെയിൻ റൂട്ടുകളിൽ മറ്റൊന്നാണ് ഹിംസാഗർ എക്സ്പ്രസ്. കന്യാകുമാറിക്കും ജമ്മു കാശ്മീരിനും ഇടയിൽ 3800 കിലോമീറ്റർ ദൂരത്തിലാണ് ഈ ഒരു ട്രെയിൻ യാത്ര നീണ്ടുകിടക്കുന്നത്. ഏകദേശം 73 മണിക്കൂറാണ് ഈ ഒരു ട്രെയിൻ യാത്രയുടെ ദൈർഘ്യം. 71 സ്റ്റേഷനുകളിലാണ് ഈ ഒരു ട്രെയിൻ നിർത്തുന്നത്.

ദിബ്രൂഗഡ് എക്സ്പ്രസ്

അസമിലെ ന്യൂ ടിൻസുകിയയിൽ നിന്നും ആരംഭിക്കുന്ന ഈ ഒരു ട്രെയിൻ 3547 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നുണ്ട്. യാത്ര ഏകദേശം 68 മണിക്കൂർ ആണ് എടുക്കുന്നത്..35 സ്റ്റോപ്പുകളിൽ ആണ് ഈ ട്രെയിൻ നിർത്തുന്നത്

സില്‍ച്ചാര്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

കേരളത്തിലെ തിരുവനന്തപുരത്തെ പഞ്ചാബും ആയി ബന്ധിപ്പിക്കുന്ന ഈ ഒരു ട്രെയിൻ 3398 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.. 54 മണിക്കൂർ 25 മിനിറ്റുമാണ് ഈ ട്രെയിനിന്റെ സമയം 9 സംസ്ഥാനങ്ങളിലായി 22 സ്റ്റോപ്പുകളാണ് ഇതിനുള്ളത്..
Story Highlights ;5 Longest train routes in india