Literature

പ്രണയമഴ ഭാഗം 39/ pranayamazha part 39

പ്രണയമഴ

ഭാഗം 39

 

 

ഗൗരി ആണെങ്കിൽ ഇത് ഒന്നും തന്നെ ബാധിക്കുന്നത് അല്ല എന്ന മട്ടിൽ ഇരിക്കുക ആണ്.

 

കുറച്ചു കഴിഞ്ഞതും ഹരിയും ഗൗരിയും കൂടെ അവിടെ നിന്നു ഇറങ്ങി.

 

 

കാറിൽ കയറിയതും അവൾ ഹരിയെ ദേഷ്യത്തിൽ നോക്കി..

 

ഓഹ് തന്റെ ഉദ്ദേശം എന്താണ്…. എന്നേ പഠിപ്പിക്കാൻ ഒക്കെ വിട്ട് കഴിയുമ്പോൾ എന്റെ മനസ് മാറി തന്നെ സ്നേഹിക്കും എന്ന് ആണോ.. അതൊക്ക അങ്ങ് സിനിമയിൽ കാണുമായിരിക്കും കെട്ടോ…. ഈ ഗൗരി ആള് വേറെ ആണ്… എന്തെങ്കിലും മനസിൽ ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെയ്ക്ക് കെട്ടോ മേലെടത്തു വീട്ടിലെ ഹരിശങ്കർ…..

 

 

ടി

.. നീ എങ്ങോട്ടാണ് ഈ കത്തി കേറി പോകുന്നത്…

 

അവൻ കാർ സ്റ്റാർട്ട്‌ ആക്കുന്നതിടയിൽ അവളെ നോക്കി.

 

 

ഞാൻ പറഞ്ഞത് മനസിലാക്കുവാൻ ഉള്ള ബുദ്ധി ഒക്കെ ബിസിനസ്‌ തന്ത്രഞ്ജൻ മിസ്റ്റർ ഹരി ശങ്കർ നു ഉണ്ട് എന്ന് എനിക്ക് അറിയാം..

 

അവൻ വണ്ടി കൊണ്ട് പോയി ഒരു സൈഡിൽ ഒതുക്കി.

 

 

എന്നിട്ട് ഗൗരിയെ നോക്കി..

 

എനിക്ക് നിന്നെ പഠിപ്പിച്ചു ഉദ്യോഗസ്ഥ ആക്കിയിട്ട് അതിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പൊറ്റണ്ട ഗതികേട് ഉണ്ടായിട്ട് ഒന്നും അല്ല നിന്നെ ഞാൻ കോച്ചിങ് നു വിടുന്നത്….

 

അവൻ പറഞ്ഞു നിറുത്തി

 

പിന്നെന്താണ് എന്ന മട്ടിൽ ഗൗരി അവനെ നോക്കി.

 

 

നീ നാലു ദിവസം നിന്നതേ ഒള്ളു എന്റെ വീട്ടിൽ. എന്റെ അച്ഛൻ നിന്നെ ഒരു ദിവസം മാത്രമേ കണ്ടൊള്ളു…അപ്പോൾ തന്നെ അച്ഛൻ എന്നോട് ചോദിച്ചു നീയും ഞാനും സ്നേഹിച്ചു വിവാഹം കഴിച്ചത് തന്നെ ആണോ എന്ന്… നീ ഏത് നിമിഷവും മുഖം വീർപ്പിച്ചു നടക്കുവല്ലേ… പിന്നെ എങ്ങനെ ആണ് അവർക്ക് ഒക്കെ സംശയം തോന്നാതെ ഇരിക്കുന്നത്. ഇനി നീലിമ ചേച്ചിക്ക് കൂടി എന്തെങ്കിലും ഡൌട്ട് തോന്നിയാൽ പിന്നെ അത് മതി… അതുകൊണ്ട് ആണ് ഞാൻ നിന്നെ ബാങ്ക് കോച്ചിങ് നു ചേർത്തത്… അതാകുമ്പോൾ രാവിലെ പോയിട്ട് വൈകുന്നേരം അല്ലെ വരത്തൊള്ളൂ…

 

അതും പറഞ്ഞു കൊണ്ട് ഹരി വണ്ടി മുന്നോട്ട് എടുത്തു.

 

 

എനിക്ക് പഠിക്കാൻ ഒന്നും പോകണ്ട…..

 

 

ആഹ്ഹ…. അപ്പോൾ പിന്നെ നിന്റെ പ്ലാൻ എന്താണ്..

 

 

ഗൗരി ഒന്നും മിണ്ടാതെ ഇരിക്കുക ആണ്..

 

 

പറയു ഗൗരി… നിന്റെ പ്ലാൻ അപ്പോൾ എന്താണ്…. വെറുതെ വീട്ടിൽ ഇരുന്നു തുടങ്ങി കഴിയുമ്പോൾ മനസിലാകും അത് ബോർ ആണെന്ന്..

 

 

അത് ഞാൻ സഹിച്ചു…

 

 

അഹങ്കാരത്തിനു ഒരു കുറവും ഇല്ലല്ലോ അല്ലെ…

 

ഇല്ല…. അഹങ്കരിക്കാൻ ഉള്ള അത്രയും സൗഭാഗ്യം അല്ലെ എനിക്ക് കിട്ടിയിട്ടുള്ളത്.. മേലെടത്തു വീട്ടിലെ ഹരിശങ്കറിന്റെ ഭാര്യ പദവി….. സൗന്ദര്യം, പണം, കുടുംബ മഹിമ…. എല്ലാം വാനോളം ഉള്ള നിങ്ങളുടെ ഭാര്യ അല്ലെ ഞാൻ..  അപ്പോൾ പിന്നെ അഹങ്കരിക്കുന്നതിൽ എനിക്ക് എന്താണ് തെറ്റ്… പറയു മിസ്റ്റർ ഹരി ശങ്കർ….

 

 

അവളെ കിതച്ചു..

 

 

വൗ…. സൂപ്പർബ്…. എന്തൊരു ബ്യൂട്ടിഫുൾ സെന്റെൻസസ് ആണ് ഇത്…. ഒടുവിൽ എന്റെ ഗൗരിക്ക് എല്ലാം മനസിലായി അല്ലെ…. അവൾ പരിഹസിച്ചത് ആണ് എന്ന് മനസിലാക്കി കൊണ്ട് ഹരി അവളോട് ചോദിച്ചു.

 

 

നാട്ടുകാർക്ക് അറിയില്ലല്ലോ ഹരിശങ്കർ നെ പോലെ ഉള്ള ഒരു ആഭാസനെ…. വഴിവക്കിൽ വെച്ചു ഒരു ആശ്രയം ചോദിച്ചു കാറിലേക്ക് കയറിയ ഒരു പെൺകുട്ടിയുടെ മാനത്തിന് വില പറഞ്ഞ ചെറ്റ ആണ് നിങ്ങൾ എന്ന് ആർക്കെങ്കിലും അറിയാമോ… എത്ര പെണ്ണുങ്ങളെ പിടിച്ചിട്ടുണ്ട് താൻ… പറയെടോ… എടൊ പറയാൻ… എത്ര കുടുംബത്തിലെ പെണ്ണുങ്ങളെ വെച്ചു താൻ ഇതുപോലെ വൃത്തികേട് ചെയ്തിട്ടുണ്ട്…..

 

 

ടി………..

 

 

ഒരു അലർച്ചയോടു കൂടി ഹരി വണ്ടി നിറുത്തി.

 

 

പറഞ്ഞു പറഞ്ഞു നീ എങ്ങോട്ടടി പോകുന്നത്… എന്തെടി..ഞാൻ മാനത്തിന് വില ഇട്ട  എത്ര പെണ്ണുങ്ങളെ നിനക്ക് അറിയാടി… കാണിച്ചു താടി നീയ്… ആ നിമിഷം ഈ താലി വലിച്ചെറിഞ്ഞു നീ പൊയ്ക്കോ…..

 

 

ശരി…. താൻ ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ല…. ഞാൻ വിശ്വസിക്കുന്നു.. പക്ഷെ… എന്തുകൊണ്ട് ആണ് നിങ്ങൾ എന്നോട് അങ്ങനെ ബീഹെവ് ചെയ്തത്… പറയു.. ഹരി….

 

കൈകൾ രണ്ടും മാറിൽ പിണച്ചു കൊണ്ട് ഗൗരി മുന്നിലേക്ക് നോക്കി ഇരിക്കുക ആണ്.

 

പെട്ടന്ന് അവനു ഒരു ഉത്തരം ഇല്ലായിരുന്നു അവളോട് പറയാൻ..

 

എന്താണ് ഹരി.. നിങ്ങൾ മിണ്ടാത്തത്… നാവിറങ്ങി പോയോ…?

 

അത് ഞാൻ അന്ന് മദ്യത്തിന്റെ പുറത്ത്….

 

 

അവന്റെ വാക്കുകൾ മുറിഞ്ഞു.

 

ആഹ്ഹ്… മദ്യത്തിന്റെ പുറത്തോ… അങ്ങനെ ആണെങ്കിൽ താൻ തന്റെ പെങ്ങളെയും കേറി പിടിക്കുമോ…

 

എടി എന്ത് പറഞ്ഞെടി നീയ്…

 

പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ അവളുടെ കൈയിൽ കയറി പിടിച്ചു.

 

 

ഞെരിഞ്ഞു അമരുന്ന വേദനയിലും അവൾ അവനെ വീറോടെ നോക്കി.

 

 

ഞാൻ പറയും… ഇനിയും പറയും… നിങ്ങൾ വെറും ഒരു പെണ്ണ് പിടിയനും വൃത്തികെട്ടവനും ആണ്.. കുടുംബത്തിൽ കേറ്റുവാൻ പോലും കൊള്ളാത്തവൻ ആണ് നിങ്ങൾ.. ഇന്നലെ എന്റെ അനുജത്തിമാരോട് നിങ്ങൾ വാ തോരാതെ സംസാരിച്ചപ്പോൾ പോലും എനിക്ക് പേടി ആയിരുന്നു… അത്രക്ക് തരം താഴ്ന്ന പ്രവർത്തി ആയിരുന്നു നിങ്ങൾ എന്നോട് ചെയ്തത്..

 

 

ഗൗരി…. മിണ്ടരുത് നീയ്.. ഒരക്ഷരം പോലും മിണ്ടരുത്… ഇനി നിന്റെ നാവിൽ നിന്നും എന്തെങ്കിലും വീണാൽ ഈ ഹരി നിന്നെ ചുട്ട് ചാമ്പൽ ആക്കും..

 

 

അവന്റെ കണ്ണുകളിൽ അവളോട് ഉള്ള ദേഷ്യം ആളി കത്തി.

 

 

അവന്റെ പെട്ടന്ന് ഉള്ള ഭാവപകർച്ച യിൽ ഗൗരി ഒന്ന് ഭയപ്പെട്ടു…

 

 

സ്റ്റീയറിങ്ങിലേക്ക് മുഖം കുമ്പിട്ട് കൊണ്ട് അവൻ ആ ഇരുപ്പ് തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി..

 

 

ആരൊക്കെയോ ഫോൺ വിളിച്ചു.. ഒന്നും അറ്റൻഡ് ചെയ്തില്ല..

 

ഗൗരിയും അവനെ വിളിച്ചില്ല..

 

 

അവളും വാശിയോട് കൂടി ഇരുന്നു.

 

 

ഹരിക്ക് അവളോട് ഉണ്ടായ സാഹചര്യം തുറന്നു പറയുവാൻ തോന്നി.

 

 

പക്ഷെ… പക്ഷെ അത് പറയുമ്പോൾ തന്റെ ഒപ്പം ഒരാളും കൂടെ വേണം എന്ന് അവൻ തീരുമാനിച്ചിരുന്നു..

 

 

ഗൗരിയെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയാവുന്ന തന്റെ മനസാക്ഷി സൂക്ഷിപ്പ്ക്കാരൻ ആയ തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ കേശു….. അവനും കൂടെ വേണം ഈ കാര്യങ്ങൾ ഒക്കെ അവളോട് പറയുമ്പോൾ…

 

മിനറൽ വാട്ടർ ന്റെ ഒരു ബോട്ടിൽ എടുത്തു കൊണ്ട് അവൻ കാറിൽ നിന്നു വെളിയിലേക്ക് ഇറങ്ങി.

 

കുറച്ചു വെള്ളം അവൻ വായിലേക്ക് കമഴ്ത്തി.. ബാക്കി കൊണ്ട്

മുഖം നന്നായി കഴുകി…

 

 

അതിന് ശേഷം വണ്ടിയിലേക്ക് കയറി..

 

ഗൗരിയെ ഒന്ന് നോക്കുക കൂടി ചെയ്തില്ല അവൻ.. തിരിച്ചു അവളും…

 

തന്റെ അമ്മാളുവിനെ വെച്ച് ആണ് അവൾ അത്രയ്ക് മോശമായി പറഞ്ഞത്… അമ്മാളുവിനെ പോലെ താൻ ഇന്നലെ കണ്ട അവളുടെ അനുജത്തിമാരെയും..

 

ഗൗരിയോട് ആദ്യമായി അവനു വെറുപ്പ് തോന്നി…

 

 

വേണ്ടായിരുന്നു ഇവൾ….

 

താൻ സ്നേഹിച്ചത് ഇത്രയ്ക്ക് തരം താഴ്ന്ന ഒരു പെണ്ണിനെ ആണല്ലോ…. ഇവളെ ആണല്ലോ ഇത്രയും കാലം ഒരു മയിൽ‌പീലി തുണ്ട് പോലെ മനസിന്റെ കോണിൽ ഒളിപ്പിച്ചു വെച്ചത്..

 

അവനു തന്നോട് തന്നെ പുച്ഛം തോന്നി..

 

തിരികെ വീട്ടിൽ എത്തിയപ്പോൾ ദേവി യും മുത്തശ്ശിയും ഒക്കെ കുഞ്ഞും ആയിട്ട് മുറ്റത്ത് ഉണ്ട്.

 

 

നച്ചു വാവേ……. വായോ വായോ..

ഗൗരി കുഞ്ഞിനെ മേടിച്ചു ഉമ്മ വെച്ചു..

 

 

മോളെ… വീട്ടിൽ എന്നാ ഉണ്ട് വിശേഷം……?

 

എല്ലാവരും സുഖം ആയിരിക്കുന്നു അമ്മേ….ആഹ് മുത്തശ്ശി… വേദന ഇപ്പോൾ എങ്ങനെ ഉണ്ട്….

 

 

ലേശം കുറവുണ്ട് മോളെ…..

 

ഹോസ്പിറ്റലിൽ പോയില്ലലോ…

 

ഇല്ല്യ…. അടുത്ത ദിവസം എങ്ങാനും പോകാം…..

 

 

ഇതെന്താ ഹരി കുട്ടന്റെ മുഖം വാടി ഇരിക്കുന്നത്…. അവരുട അടുത്തേക്ക് വന്ന ഹരിയെ നോക്കി ദേവി ചോദിച്ചു.

 

 

ഹേയ് ഒന്നും ഇല്ല അമ്മേ

 

 

വെറുതെ തോന്നുന്നത് ആണ്….

 

 

അവൻ അലക്ഷ്യമായി മറുപടി പറഞ്ഞു.

 

 

ദേവി അവനെ സൂക്ഷിച്ചു നോക്കി..

 

 

അവരുടെ കണ്ണുകളെ നേരിടാനാവാതെ അവൻ അകത്തേക്ക് കയറി പോയി.

 

 

അച്ഛനും ഏട്ടനും ഓഫീസിൽ പോയോ അമ്മേ…

 

 

ആഹ്… എന്തൊക്കെയോ മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു അവർ ഒക്കെ കാലത്തെ പോയിരുന്നു..

 

മ്മ്…… നീലിമ ചേച്ചി എന്ത്യേ…

 

അവൾ വീട്ടിലേക്ക് ഫോൺ വിളിക്കുന്നുണ്ട്…

 

 

മ്മ്…

 

 

നച്ചു വാവേ… ചക്കരെ…. ഗൗരി കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് റൂമിലേക്ക് പോയി.

 

 

ഹരി ക്കുട്ടന് എന്ത് പറ്റി ദേവി.. അവന്റെ കണ്ണൊക്കെ ചുവന്നു കിടക്കുന്നു…

 

അതെ അമ്മേ… ഞാനും ശ്രെദ്ധിച്ചു.. ആഹ് വരട്ടെ… ചോദിക്കാം…

 

ദേവി വീണ്ടും വീണ്ടും മകന്റെ മുഖം ഓർത്തപ്പോൾ ആശങ്കയിലായി..

 

ഗൗരി കുഞ്ഞിനേയും കൊണ്ട് നേരെ നീലിമയുടെ അടുത്തേക്ക് ആണ് പോയത്.

 

 

ആഹ് എപ്പോ എത്തി..

 

 

ദേ വന്നതേ ഒള്ളൂ..

 

 

മ്മ്… എന്റെ മമ്മി ആണ് വിളിച്ചത്.. നിങ്ങൾ ഒരു ദിവസം അങ്ങോട്ട്‌ ഇറങ്ങാൻ പറഞ്ഞു കെട്ടോ…

 

 

പോകാം ചേച്ചി… സമയം ഉണ്ടല്ലോ…

 

 

ഗൗരി ചിരിച്ചു കൊണ്ട് പറഞ്ഞു.

 

 

നീലിമ കുഞ്ഞിനെ അവളുടെ കൈയിൽ നിന്നു മേടിച്ചു..

 

 

ഗൗരി പോയി ഡ്രെസ് ഒക്കെ ചേഞ്ച്‌ ചെയ്യു… ഞാൻ അപ്പോളേക്കും കുഞ്ഞിനെ ഒന്ന് മേല് കഴുകിച്ചിട്ട് വരാം..

 

ഒക്കെ ചേച്ചി….

. ഗൗരി റൂമിൽ ചെന്നപ്പോൾ ഹരി വേഷം പോലും മാറാതെ ബെഡിൽ കിടക്കുക ആണ്..

 

 

കണ്ണുകൾ രണ്ടും അവൻ തന്റെ കൈ കൊണ്ട് മൂടി വെച്ചിരിക്കുക ആണ്…

 

 

അവൾ റൂമിൽ കേറി ഡോർ ലോക്ക് ചെയ്തു..

 

 

ഓഹ്.. പുന്നാര മോന്റെ മുഖം വാടിയത് കണ്ടു പിടിച്ചല്ലോ അമ്മയും മുത്തശ്ശിയും ഒക്കെ..

എന്താണ് റിപ്ലൈ കൊടുക്കാതെ കേറി പോന്നത്…പറഞ്ഞു കൊടുക്കട്ടെ നിങ്ങളുടെ വിശേഷം….

 

 

അവൾ അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു കാബോഡിൽ നിന്നു ഡ്രസ്സ്‌ എടുക്കുക ആണ്..

 

ടി……

 

 

ഹരി ശാന്തനായി അവളെ വിളിച്ചു.

 

 

ഗൗരി അവനെ നോക്കി.

 

നീ പറഞ്ഞില്ലേ ആഭാസൻ, പെണ്ണ് പിടിയൻ, വൃത്തികെട്ടവൻ, ചെറ്റ… അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാത്തവൻ എന്നൊക്കെ….

 

 

എടി ഇങ്ങനെ ഉള്ള എന്റെ കൂടെ നീ എന്തിനടി ഇറങ്ങി പുറപ്പെട്ടത്.. എന്നോട് എങ്ങനെ പ്രതികാരം ചെയ്യാൻ ആയിരുന്നു നിന്റെ ഉദ്ദേശം…. മ്മ്….

 

 

അവൻ ഗൗരിയെ നോക്കി ചോദിച്ചു.

 

 

നീ എന്താടി പുല്ലേ വിചാരിച്ചത്… നീ ഒരാൾ വിചാരിച്ചാൽ ഞാൻ ഈ കെട്ടിപടുക്കി കൊണ്ട് വന്ന എന്റെ ബിസിനസ്‌ തകർക്കുമോ.. അതോ നീ എന്നേ വല്ല റേ പ്പ് കേസിനും അകത്തു ആക്കുമോ…. പറയെടി…

 

 

എനിക്ക് അല്ല നഷ്ടങ്ങൾ സംഭവിക്കാൻ പോകുന്നത്… നിനക്കാടി…

 

 

ഹരി അത് പറയുകയും ഗൗരി അവനെ നോക്കി.

 

 

എന്താടി നിനക്ക് മനസിലായില്ലേ…

 

 

അവൾ നെറ്റി ചുളിച്ചു കൊണ്ട് ഹരിയെ നോക്കി.

 

 

എടി….. എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല… നീ എന്റെ താലിയും പൊട്ടിച്ചു പോകില്ലേ…. ഒരു വർഷം കഴിഞ്ഞു…. നിന്റെ കാമുകന്റെ അടുത്തേക്ക്…

അവന്റ കൂടെ സ്വസ്ഥം ആയിട്ട് ഒരു ജീവിതം നീ സ്വപ്നം കാണണ്ട…അന്ന് ആണ് നീ അറിയാൻ പോകുന്നത് ഈ പെണ്ണുപിടിയനെ…

 

 

 

ഇത് വരേയ്ക്കും ഞാൻ വിചാരിച്ചു എപ്പോൾ എങ്കിലും നീ എന്നേ മനസിലാക്കുമെന്ന്… പക്ഷെ ഇനി അത് വേണ്ട… നീ എന്നെ വെറുക്കുന്നത് എത്ര ആണോ അതിന്റെ പതിന്മടങ്ങു ഞാൻ നിന്നെ വെറുക്കുവാടി..

 

എനിക്ക് നിന്നെ വേണ്ട…..

 

അവൻ ഗൗരിയെ നോക്കി പറഞ്ഞു… അവന്റെ ശബ്ദം പതിവിലും മുറുകിയിരുന്നു…അതുപോലെ ഉറച്ചതും ആയിരുന്നു..

 

 

ആഹ്ഹ് പിന്നേ…ഒരു കാര്യം കൂടി ഉണ്ട്…

നിന്റെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ അറിയും നിന്റെ കപടത… നിന്നെ എല്ലാവരും വെറുക്കും…അവരുട ഒക്കെ ശാപം പേറി നീ ജീവിക്കും… അവന്റെ ഒപ്പം….അത് എനിക്കും കൂടെ ഒന്ന് കാണാണം…

 

 

അവൻ ഗൂഢമായ മന്ദസ്മിതത്തോടെ പറഞ്ഞു

 

 

തുടരും

Latest News