അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എഡിഎക്സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡില്‍ ഈസ്റ്റിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 2024ലെ ആദ്യ ആറുമാസത്തെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30വരെയുള്ള വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങളില്‍ ഗ്രൂപ്പിന്റെ വരുമാനം 10% വര്‍ധിച്ച് 2.4 ബില്യണ്‍ ദിര്‍ഹമായി. അറ്റാദായം 6 ശതമാനം ഉയര്‍ന്ന് 238 മില്യണായി (ഒറ്റത്തവണ ചിലവുകളും നികുതികളും മാറ്റിനിര്‍ത്താതെ).
ഇ.ബി.ഐ.ടി.ഡി.എ (EBITDA) 477 മില്യണ്‍ ദിര്‍ഹത്തിലെത്തി (2.2ശതമാനം വര്‍ദ്ധനവ്). മികച്ച സേവനങ്ങളുടെ ഭാഗമായി ഇന്‍പേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് രോഗികളുടെ എണ്ണം ആദ്യ പകുതിയില്‍ 3.1 മില്യണായി ഉയര്‍ന്നു. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ പ്രധാന ആസ്തിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി മികച്ച സാമ്പത്തിക വളര്‍ച്ചയാണ് ഈ കാലയളവില്‍ കൈവരിച്ചത്. രോഗികളുടെ വളര്‍ച്ചാനിരക്ക് 27ശതമാനം ആയി വര്‍ദ്ധിച്ചു. ഡോ. ഷംഷീര്‍ വയലില്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് വളര്‍ച്ചാ ആസ്തികള്‍ വര്‍ധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും സങ്കീര്‍ണ പരിചരണമേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചയ്ക്ക് അടിത്തറ പാകിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യയില്‍ മുന്‍ നിരയിലെത്തുന്നതിനായി ഗ്രൂപ്പ് ഐമെഡ് ടെക്‌നോളജീസ് ആരംഭിച്ചു. അല്‍ ഐനിലെ അല്‍ ദാഹിറിലും അല്‍ ദഫ്രയിലെ മദീനത്ത് സായിദ് പ്രദേശങ്ങളിലും രണ്ട് പ്രത്യേക ഡേ സര്‍ജറി സെന്ററുകള്‍ തുറന്ന് സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ആരംഭിച്ച ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുഎഇയിലെ ഏറ്റവും വലിയ കാന്‍സര്‍ കെയര്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നാണ്. കൊളംബിയന്‍ മള്‍ട്ടിനാഷണല്‍ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറായ കെരാല്‍റ്റിയുമായി ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിച്ചതിലൂടെ സൗദി അറേബ്യയിലെ പ്രാഥമിക ആരോഗ്യ സംരക്ഷണ സാധ്യതകളിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഗ്രൂപ്പ് നടത്തി.
CONTENT HIGHLIGHTS; Burjeel Holdings’ six-month financial results show double-digit growth in revenue