ഒട്ടുമിക്ക പഴവര്‍ഗ്ഗങ്ങളിലും മധുരം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പ്രമേഹമുള്ളവര്‍ മിക്ക ഫ്രൂട്ട്‌സുകളും കഴിക്കരുതെന്ന് പറയുന്നത്. ചില പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വല്ലാതെ കൂടും. അതിനാലാണ് ഇവര്‍ എല്ലാ പഴങ്ങളും കഴിക്കാന്‍ പാടില്ല എന്ന് പറയുന്നത്. എന്നാല്‍ പഴങ്ങളില്‍ ധാരാളം വിറ്റാമിനുകളും ശരീരത്തിന് ആവശ്യമായ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ പഴങ്ങളും കഴിക്കാന്‍ പാടില്ല എന്നൊന്നുമില്ല, പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന പഴങ്ങള്‍ നമുക്ക് പരിചയപ്പെടാം;
പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാം. പക്ഷെ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. ഒരു പരിധിക്ക് അപ്പുറം കഴിക്കുമ്പോള്‍ മാത്രം ഭയന്നാല്‍ മതി. മാമ്പഴം ദൈനംദിന നാരുകളുടെ 7 ശതമാനം നല്‍കുമെന്നാണ് ഡയറ്റീഷ്യന്‍ പറയുന്നത്. പ്രമേഹ രോഗികള്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.
അത്ര സുലഭമല്ല സബര്‍ജില്‍. പക്ഷെ, കഴിക്കാത്തവരും കാണാത്തവരും വിരളവുമായിരിക്കും. നാരുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം വലിയ തോതില്‍ ഇതിലടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ തോതും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ ഏറെ സഹായകരമാണ് സബര്‍ജില്‍
വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ എന്നിവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കിവി സഹായിക്കും.
സ്‌ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നവയാണ്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.
മധുരം നന്നായി ആടങ്ങിയ പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. പക്ഷേ അതില്‍ പഞ്ചസാര അടങ്ങിയിട്ടില്ല. ഒരു കപ്പ് അരിഞ്ഞ തണ്ണിമത്തനില്‍ 9 ഗ്രാം സ്വാഭാവികമായി ലഭിക്കുന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് 1 കപ്പ് അരിഞ്ഞ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയേക്കാള്‍ കുറവാണ്. പ്രമേഹ രോഗികള്‍ക്ക് ചെറിയ അളവില്‍ തണ്ണിമത്തന്‍ കഴിക്കാം.
പച്ച വാഴപ്പഴം പ്രതിരോധശേഷിയുള്ള അന്നജത്തിന്റെ നല്ല ഉറവിടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള നാരുകള്‍ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് വാഴപ്പഴം കഴിക്കാവുന്നതാണ്.
വൈറ്റമിനുകളുടെയും ആന്റിയോക്സിഡന്റുകളുടെയും പലതരത്തിലുള്ള ധാതുപദാര്‍ത്ഥങ്ങളുടെയും വലിയൊരു കലവറ തന്നെയാണ മാതളം. പഴം അല്ലികളാക്കിയെടുത്ത് കഴിക്കുകയോ ജ്യൂസാക്കി കുടിക്കുകയോ എല്ലാമാകാം. എന്നാല്‍, ജ്യൂസാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, നിങ്ങളുടെ കൊഴുപ്പിന്റെ അളവും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുമെന്ന് സിഡിസി പറയുന്നു. യഥാര്‍ത്ഥത്തില്‍ പല ആരോഗ്യ ഗുണങ്ങളും നല്‍കാന്‍ കഴിയുന്ന ഒരു പഴമാണ് അവക്കാഡോ. മറ്റ് പഴങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അവോക്കാഡോയില്‍ പഞ്ചസാര അടങ്ങിയിട്ടില്ല, മാത്രമല്ല നിങ്ങളുടെ ഗ്ലൈസെമിക് പ്രതികരണത്തെ ബാധിക്കുകയുമില്ല.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും.
STORY HIGHLIGHTS: Fruits for diabetic patients