Kerala

വയനാട് ദുരന്തം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർ.പി ഗ്രൂപ്പ് അഞ്ച് കോടി നൽകി

വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർ പി ഗ്രൂപ് ചെയർമാനും പ്രവാസി വ്യവസായിയുമായ ഡോ.ബി.രവി പിള്ള വാഗ്ദാനം ചെയ്ത അഞ്ചു കോടി രൂപ കൈമാറി. ആർപി ഗ്രൂപ്പ് പ്രതിനിധികളായ ആശിശ് നായർ, കെ.വി.ജെയിൻ, സി.പി. നൗഫൽ എന്നിവർ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ചെക്ക് കൈമാറിയത്.