ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന രോഗമാണ് സന്ധിവാദം. ഒന്നോ അതിലധികമോ സന്ധികളെ ബാധിക്കുന്ന വേദനാജനകമായ അവസ്ഥയാണ് സന്ധിവാതം. ഇത് രോഗിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ചികിത്സിച്ചില്ലെങ്കില്‍ സന്ധിവാതം ഒരാളുടെ ചലനശേഷി കുറയ്ക്കുകയും നിവര്‍ന്നു ഇരിക്കാന്‍ പോലും പ്രയാസമാക്കുകയും ചെയ്യും.
ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ഇത് ബാധിക്കാം. കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി, കാല്‍പാദം,ഇടുപ്പ്, നട്ടെല്ല് ഇങ്ങനെ എവിടെയും ബാധിക്കാം. നാല്‍പ്പതു വയസ്സ് കഴിഞ്ഞവരിലും, വണ്ണമുള്ള, ശരീരഭാരം കൂടിയ ആള്‍ക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും, മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂര്‍വമായി ഈ രോഗം കാണുന്നു.
STORY HIGHLIGHTS: Symptoms of Arthritis