Ernakulam

‘മുലയൂട്ടല്‍ അതിമനോഹരമായ യാത്രയാണ്’; ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ മുലയൂട്ടല്‍ വാരാഘോഷം ഉദ്ഘാടനം ചെയ്ത് അഭിനേത്രി അശ്വതി ശ്രീകാന്ത്- Mother and Baby gathering, Aster Medcity

നിങ്ങളുടെ ശരീരത്തെ വിശ്വസിക്കൂ

കൊച്ചി, 08-08-2024: ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചു. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത അഭിനേത്രിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് മുഖ്യാത്ഥിതിയായി.

‘നിങ്ങളുടെ ശരീരത്തെ വിശ്വസിക്കൂ, മുലയൂട്ടല്‍ അതിമനോഹരമായ യാത്രയാണ്,’ ആസ്റ്റര്‍ മെഡ്സിറ്റിയുടെ മുലയൂട്ടല്‍ വാരാഘോഷത്തില്‍ പ്രശസ്ത സീരിയല്‍ താരവും അവതാരകയുമായ അശ്വതി ശ്രീകാന്ത് പറഞ്ഞു. ‘അമ്മയും കുഞ്ഞും തമ്മില്‍ മുലയൂട്ടല്‍ സൃഷ്ടിക്കുന്ന അചഞ്ചലമായ ബന്ധമുണ്ട്. ഇരുവരും തമ്മില്‍ അടുപ്പവും സുരക്ഷിതത്വവും സ്‌നേഹവും വളര്‍ത്തിയെടുക്കുന്ന അതുല്യ ബന്ധമാണത്’. അതേസമയം, ഏതെങ്കിലും പ്രത്യേക കാരണത്താല്‍ മുലയൂട്ടാന്‍ കഴിയാത്ത അമ്മമാരെ പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അശ്വതി ശ്രീകാന്ത് ഊന്നിപ്പറഞ്ഞു. അത്തരം അമ്മമാര്‍ക്ക് ഒരു കാരണവശാലം കുറ്റബോധം തോന്നേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

ലോക മുലയൂട്ടൽ വാരാചരണത്തിൻ്റെ ഭാഗമായി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രത്യേക സംഗമത്തിൽ പ്രശസ്ത അഭിനേത്രിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് പങ്കെടുത്തപ്പോൾ

കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ആഗോള തലത്തില്‍ വാരാചരണം സംഘടിപ്പിക്കുന്നത്. അമ്പതിലധികം അമ്മമാരും കുഞ്ഞുങ്ങളുമായിരുന്നു ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. അമ്മമാര്‍ക്ക് മുലയൂട്ടലുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരം കൂടിയായിരുന്നു വാരാചരണം.

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നിയോനാറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ജോസ് പോള്‍, ഡോ. ജോര്‍ജ്ജ് ജോസ്, കണ്‍സള്‍ട്ടന്റ്, ഡോ. എസ്. രാജശ്രീ, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സറീന എ ഖാലിദ്, പീഡിയാട്രിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ്- ഡോ. ജീസണ്‍ സി ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

STORY HIGHLIGHTS: Aster Medcity organized mother and baby gathering