തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പ്രധാന പട്ടണവമാണ് കൂനൂര്‍. തേയിലത്തോട്ടങ്ങള്‍ക്ക് ഈ സ്ഥലം വളരെ പ്രസിദ്ധമാണ്. നീലഗിരി ചായയുടെ ഉത്പാദനം പ്രധാനമായും നടക്കുന്നത് ഇവിടെയാണ്. കൂനൂരിലെ മിക്കവാറും ജനങ്ങള്‍ ഇവിടുത്തെ തേയില വ്യാപാരത്തെ ആശ്രയിച്ചാണ് കഴിയുന്നത്.
ഇവിടുത്തെ സ്വകാര്യ തേയിലത്തോട്ടങ്ങളില്‍ വ്യവസായിക അടിസ്ഥാനത്തില്‍ തേയില ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പിന്നീട് ഇവിടുത്തെ തന്നെ ഫാക്ടറികളില്‍ വില്‍പ്പനക്കായി തയ്യാറാക്കി കോയമ്പത്തൂര്‍, കൊച്ചി എന്നിവടങ്ങളിളിലേക്ക് കയറ്റുമതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ ഉയരത്തിലാണ് കൂനൂര്‍ സ്ഥിതി ചെയ്യുന്നത്.
ഊട്ടിയുടെ തിരക്കില്‍ പലരും വിട്ടു പോകുന്ന സ്ഥലമാണ് കൂനൂര്‍. ഊട്ടിയിലേക്കുള്ള യാത്രയില്‍ പലര്‍ക്കും ഇങ്ങനൊരു ഹില്‍ സ്റ്റേഷനെപ്പറ്റി കേള്‍ക്കാനും സാധ്യതയില്ല. എന്നാല്‍ പ്രകൃതി ഭംഗി കൊണ്ട് നമ്മുടെ മനസ്സ് നിറയ്ക്കുന്ന ഒരു പ്രത്യേക അനുഭൂതിയാണ് ഇവിടെ എത്തിയാല്‍ ലഭിക്കുന്നത്. നിരവധി കാഴ്ചകളാണ് ഇവിടെ കാണാന്‍ സാധിക്കുക;
തേയിലത്തോട്ടങ്ങള്‍
മണത്തിനും, രുചിക്കും പേര് കേട്ട നീലഗിരി ചായ ഉത്പാദിപ്പിക്കപ്പെടുന്നത് കനൂരിലാണ്. കൂനൂരിന്റെ സാമ്പത്തിക അടിത്തറ തേയിലകൃഷിയിലാണ്. ഇവിടുത്തെ ബഹുഭൂരിപക്ഷം പ്രദേശവാസികളും തേയില കൃഷി, വിളവെടുപ്പ്, സംസ്‌കരണം എന്നീ മേഖലകളില്‍ ജോലി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്.
നീലഗിരി മൗണ്ടന്‍ റെയില്‍വേ
നീലഗിരി സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ട്രെയിനിലൂടെയുള്ള കൂനൂരിലേക്കും, ഊട്ടിയിലേക്കുമുള്ള യാത്ര. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഒന്നാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ.
പൂക്കളുടെ കൃഷി
ഉദ്യാനകൃഷി ഇവിടുത്തെ പ്രശസ്തമായ ഒരു വ്യവസായമാണ്. അപൂര്‍വ്വങ്ങളായ ഓര്‍ക്കിഡ് ഇനങ്ങളും, മറ്റ് പുഷ്പ ഇനങ്ങളും ഇവിടെ വളര്‍ത്തി വില്‍പ്പനക്കെത്തിക്കുന്നു. മറ്റെവിടെയും കാണാത്തതരം വൈവിധ്യമാര്‍ന്ന പൂച്ചെടികള്‍ ഇവിടെ കാണാനാകും.
സിംസ് പാര്‍ക്ക്
12 ഏക്കറോളം പരന്നു കിടക്കുന്ന ഒരു വിശാല സ്ഥലം. ഇതിനകം വൈവിധ്യമാര്‍ന്ന മരങ്ങള്‍ കൊണ്ടും, പുഷ്പങ്ങള്‍ കൊണ്ടും നിറഞ്ഞതാണ്. വളരെ മനോഹരമായ ഒരു ചെറിയ തടാകവും ഈ പാര്‍ക്കിനകത്ത് ഉണ്ട്. എല്ലാ വേനല്‍ക്കാലത്തും ഇവിടെ ഫ്രൂട്ട് ഷോ നടക്കാറുണ്ട്.
ഉറങ്ങാത്ത താഴ്വര
ടൂറിസ്റ്റുകളുടെ നിലക്കാത്ത പ്രവാഹമുണ്ടെങ്കിലും സന്ദര്‍ശകരുടെ തിക്കും തിരക്കും ഇവിടുത്തെ പ്രകൃതിയെ തെല്ലും അലോസരപ്പെടുത്തില്ല. അതുകൊണ്ട് കൂടിയാവാം ഈ സ്ഥലത്തെ ഒരിക്കലും ഉറങ്ങാത്ത താഴ്വര എന്ന് വിശേഷിപ്പിക്കാന്‍ കാരണം.
കുന്നുകള്‍
കൂനൂരില്‍ നിന്നുള്ള മലകളുടെ ദൃശ്യം വളരെ മനോഹരമാണ്. ഇത് വേനല്‍ക്കാലത്ത് വളരെയധികം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒന്നാണ്.
ഹോംമെയിഡ് ചോക്ലേറ്റുകള്‍
കൂനൂരിലെയും, നീലഗിരിയിലെയും മറ്റൊരു സവിശേഷമായ വസ്തുവാണ് വീടുകളില്‍ നിര്‍മ്മിക്കുന്ന ചോക്കലേറ്റ്. കൂന്നൂരിലെ ഏത് തെരുവിലും കടകളിലും ഹോംമെയ്ഡ് ചോക്കലേറ്റ് ലഭിക്കും.
സുന്ദരമായ കാലവസ്ഥ
ഹില്‍ സ്റ്റേഷനെന്ന നിലയില്‍ കുന്നൂരിലെ കാലവസ്ഥയും സുഖകരമായതാണ്. ശൈത്യകാലത്ത് കഠിനമായി തണുപ്പ് അനുഭവപ്പെടുമെങ്കിലും, വേനല്‍ക്കാലത്ത് സുഖകരമായ കാലാവസ്ഥയാണ്. മഴക്കാലത്ത് ഇവിടേക്ക് സഞ്ചാരികള്‍ വരാറില്ല.
STORY HIGHLIGHTS: Coonoor, Tamil Nadu