Tech

സാംസങ് എസ്-24 വാങ്ങാനിരിക്കുകയാണോ നിങ്ങള്‍?; വന്‍ ഓഫറുമായി കമ്പനി-Samsung, Independence Day Offer

വിലക്കുറവിന് പുറമെ പലിശരഹിത ഇഎംഐയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്

സാംസങ് പ്രേമികള്‍ക്കായി കിടിലന്‍ ഓഫര്‍ മുന്നോട്ട് വെച്ച് കമ്പനി. ഇതൊരു പരിമിതകാല ഓഫര്‍ മാത്രമായിരിക്കും. വിലക്കുറവിന് പുറമെ പലിശരഹിത ഇഎംഐയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സാംസങ് എസ്-24 മോഡലിനാണ് ഓഫര്‍. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് കമ്പനി ഓഫര്‍ നല്‍കുന്നത്. 12,000 രൂപയുടെ വിലക്കുറവാണ് ഗ്യാലക്‌സി എസ്24ന് കമ്പനി പ്രഖ്യാപിച്ചത്.

എട്ട് ജി.ബി റാമും 128 ജി.ബി സ്റ്റോറേജും ഉള്ള അടിസ്ഥാന മോഡലിന് 62,999 രൂപയാണ് പുതിയ വില. ഇതിന് പുറമെ 24 മാസം വരെയുള്ള പലിശരഹിത ഇഎംഐയും ഫോണിന് കമ്പനി നല്‍കുന്നുണ്ട്. അതായത് മാസം 5,666 രൂപ. 256ജി.ബി സ്റ്റോറേജുള്ള വേരിയന്റിന് 67,999 രൂപയാണ് പുതിയ വില. നേരത്തെ ഇത് 79,999 രൂപയായിരുന്നു. 512 ജി.ബിയുള്ള വേരിയന്റിന് 89,999 രൂപയായിരുന്നത് ഇപ്പോഴത്തെ ഓഫറിന് പകരം 77,999 രൂപയായിരിക്കും.

50 മെഗാപിക്‌സലിന്റെ മെയിന്‍ സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും ഐ.പി 68 റേറ്റിങുള്ള വാട്ടര്‍ റെസിസ്റ്റന്‍സ് ശേഷിയുമുള്ളതാണ് സംസങിന്റെ ജനപ്രിയ മോഡലായ ഗ്യാലക്‌സി എസ്24 അള്‍ട്രാ. ആമസോണില്‍ നിലവിലുള്ള ഓഫര്‍ പ്രകാരം എസ് 24ന്റെ അടിസ്ഥാന വേരിയന്റിന് 56,000 രൂപയാണ് വില്. ഫ്‌ലിപ്കാര്‍ട്ടില്‍ താഴ്ന്ന വേരിയന്റിന് 62,000 രൂപയാണ് വില.

STORY HIGHLIGHTS: Samsung S 24 Independence Day Offer