Food

കേരളീയർക്ക് ഏറെ സുപരിചിതമായ ഒരു കറി ഓലന്‍ | Olan Recipe

വളരെ രുചിയുള്ളതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു കറിയാണ് ഓലന്‍. സദ്യയിലെ ഒരു സൈഡ് വിഭവമാണ് ഓലൻ. കേരളീയർക്ക് ഏറെ സുപരിചിതമായ ഒരു കറിയാണ് ഓലന്‍. സദ്യയിൽ അല്ലാതെയും ഈ കറി തയ്യാറാക്കാറുണ്ട്.

ആവശ്യമായ ചേരുവകൾ

  • കുമ്പളങ്ങ – അര കിലോ (കനം കുറച്ചു അരിഞ്ഞത്)
  • വന്‍ പയര്‍ – 150 ഗ്രാം (പുഴുങ്ങിയത്)
  • പച്ചമുളക് – അഞ്ച് എണ്ണം
  • ജീരകം – കാല്‍ ടീ സ്പൂണ്‍
  • ചുമന്നുള്ളി – എട്ട് അല്ലി
  • തേങ്ങാപ്പാല്‍ – അര മുറി തേങ്ങ
  • കറിവേപ്പില – ഒരു തണ്ട്
  • വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
  • വെള്ളം – 200 മില്ലി
  • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

വന്‍പയര്‍ 100 മില്ലി വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. കുമ്പളങ്ങ കഴുകി വൃത്തിയാക്കുക. വൃത്തിയാക്കിയ കുമ്പളങ്ങ കഷ്ണങ്ങൾ ജീരകവും, ആവശ്യമായ ഉപ്പും, 100 മില്ലി വെള്ളവും, പച്ചമുളകും, ചുമന്നുള്ളിയും, കറിവേപ്പിലയും ഇട്ട് വേവിക്കുക. വെള്ളം വറ്റിയാല്‍ ഉടനെ തേങ്ങാപ്പാലും വേവിച്ച പയറും ചേര്‍ക്കണം. തീ ക്രമീകരിച്ച ശേഷം വെളിച്ചെണ്ണ ചേര്‍ക്കുക. തേങ്ങാപ്പാല്‍ ചേർത്ത ശേഷം തിളക്കരുത്. ആവി വരുമ്പോള്‍ വാങ്ങി വെക്കുക. രുചിയുള്ള ഓലന്‍ റെഡി.