Food

ട്രെൻഡിങ് ആയിരുന്ന മംഗോ സ്റ്റിക്കി റൈസ് റെസിപ്പി നോക്കിയാലോ? | Mango Sticky Rice

തായ്‌ലന്‍റിലെ ഏറ്റവും പ്രസിദ്ധമായ ഒരു വിഭവമാണ് മംഗോ സ്റ്റിക്കി റൈസ്. നാളികേരപ്പാലും പഞ്ചസാരയും ഉപ്പും ചേർത്ത്​ വേവിച്ചെടുക്കുന്ന ചോറിനൊപ്പം പഴുത്ത മാമ്പഴം ചേർത്താണ് ഇത്‌ വിളംബുന്നത്‌. ഒരു സമയത്ത് ഇത് ട്രെൻഡിങ് ആയിരുന്നു. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഗ്ലൂറ്റോണിയസ് റൈസ് – 1/2 കപ്പ്
  • തേങ്ങാപ്പാൽ – 1/2 കപ്പ് (കട്ടി കുറഞ്ഞത്)
  • തേങ്ങാപ്പാൽ – 1/2 കപ്പ് (ഒന്നാം പാൽ)
  • കോക്കനട്ട് ക്രീം – 2 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
  • പഞ്ചസാര – 3 ടേബിൾസ്പൂൺ
  • ഉപ്പ് – 1/2 ടീസ്പൂൺ
  • മാമ്പഴം – 1
  • വെളുത്ത എള്ള് (വറുത്തത്) – 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യമായി വൃത്തിയാക്കിയ അരി 2 കപ്പ് വെള്ളത്തിൽ അരമണിക്കൂർ കുതിർത്തു വയ്ക്കുക. ഇതിലേക്കു തേങ്ങാപ്പാൽ (രണ്ടാം പാൽ)ചേർത്തു ചെറിയ തീയിൽ അരി നല്ല സോഫ്ട് ആയി വേവിചെടുക്കണം. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. തേങ്ങാപ്പാലിലേക്കു (ഒന്നാം പാൽ) ഉപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിച്ച് ചോറിലേക്കു ചേർക്കാം. തിളച്ചു തുടങ്ങുമ്പോൾ ഓഫ് ചെയ്തു അടച്ചു വയ്ക്കാം. മധുരം നോക്കി, ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം. റൈസ് വിളമ്പാം, മുകളിലായി കോക്കനട്ട് ക്രീം ചേർക്കാം.അതിനു മുകലിലായി മാമ്പഴ കഷണങ്ങൾ വിളംബാം.