റാഗി ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് വെച്ച് രുചികരവും ആരോഗ്യകരവുമായ ഒരു അട തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. റാഗിപ്പൊടി -ഒരു കപ്പ്
- 2. തേങ്ങ ചിരകിയത് -അര കപ്പ്
- 3. ശർക്കരപ്പൊടി -മധുരത്തിന്
- 4. നെയ്യ് -ഒരു ടേബ്ൾ സ്പൂൺ
- 5. ഏലക്കപ്പൊടി -ഒരു ടീസ്പൂൺ
- 6. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പ്, നെയ്യ് എന്നിവ ചേർക്കാം. തിളച്ചുവരുമ്പോൾ റാഗിപ്പൊടിയും ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് ചെറുതീയിൽ ഇളക്കി വേവിച്ചെടുക്കാം. ശേഷം ചെറുചൂടിൽ നന്നായി കുഴച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ തേങ്ങ ചിരകിയത്, ശർക്കരപ്പൊടി, ഏലക്കപ്പൊടി എന്നിവ മിക്സ് ചെയ്‌ത് വെക്കാം. റാഗി മാവിൽനിന്ന് ഓരോ ഉരുളകളാക്കിയെടുത്ത് പരത്തി നടുവിലായി തേങ്ങാക്കൂട്ട് ഇട്ട് പകുതിയായി മടക്കി ഒട്ടിച്ചെടുക്കാം. ശേഷം ഇഡലി ചെമ്പിൽ ആവിയിൽ വേവിച്ചെടുക്കാം. രുചിയൂറും റാഗി അട തയാർ.