അറബിക് ഡിഷായ മുത്തബ്ബൽ റെസിപ്പി നോക്കിയാലോ? വളരെ രുചികരമായും എളുപ്പത്തിലും മുത്തബ്ബൽ ഇനി നമുക്കും തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- വഴുതനങ്ങ – 1 വലുത് (ചെറുതാണെങ്കിൽ 2)
- തൈര് – 1/2 കപ്പ്
- തഹിനി പേസ്റ്റ് – 1/2 കപ്പ്
- വെളുത്തുള്ളി – രണ്ട് അല്ലി
- ഒലിവ് ഓയിൽ – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി തഹിനി പേസ്റ്റ് തയ്യാക്കുന്നതിനു വേണ്ടി വറുത്ത എള്ളും ഒലീവ് ഒയിലും നന്നായി അരച്ചെടുക്കുക.ശേഷം ചെറിയ തീയിൽ തിരിച്ചും മറിച്ചും വച്ച് ചുട്ടെടുക്കണം. ശേഷം തൊലി എല്ലാം നീക്കി ചെറുതായി മുറിച്ച് ഇതിലേക്ക് വെളുത്തുള്ളി, തൈര്, തഹിനി, ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഒരു മാഷർ വച്ച് യോജിപ്പിച്ച് എടുക്കണം. അറബിക് ഡിഷ് ആയ മുത്തബെൽ റെഡി. ഒലിവ്ഓയിൽ തൂകി വിളമ്പാം.