Kerala

വയനാട് ദുരന്തം: ഇന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി – wayanad disaster

ദു​ര​ന്ത​ത്തി​ൽ 133 പേ​രെ കാ​ണാ​താ​യി എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജ​ന​കീ​യ തെ​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളെ ജ​ന​കീ​യ തെ​ര​ച്ചി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തി​ൽ 133 പേ​രെ കാ​ണാ​താ​യി എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ജ​ന​കീ​യ തെ​ര​ച്ചി​ല്‍ ന​ട​ന്ന മേ​ഖ​ല​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. സൂ​ചി​പ്പാ​റ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ൾ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

കാടുകയറിയുള്ള തിരച്ചിലിലാണ് നാലു മൃതദേഹങ്ങൾ കാന്തൻപാറ വനമേഖലയിൽ പാറക്കെട്ടുകൾക്കിടയിൽ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരായ എട്ടംഗ സംഘമായിരുന്നു പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. എന്നാൽ പി പി കിറ്റ് ലഭിക്കാതെ മൃതദേഹം എയർലൈഫ്റ്റ് ചെയ്യാൻ ആകില്ലെന്ന് ഇവർ പറഞ്ഞു.

അതേസമയം വീടും വസ്തുവാകളും പൂർണമായി നഷ്ടപ്പെട്ടവർക്ക് മറ്റൊരു താമസ സ്ഥലത്തേക്ക് മാറുന്നതിനായുള്ള ആശ്വാസ ധനസഹായവും സർക്കാർ അടിയന്തരമായി പ്രഖ്യാപിച്ചിട്ടുണ്ട് .ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഓരോ വ്യക്തിക്കും 300 രൂപ വീതം ആശ്വാസ ധനസഹായം നൽകാനാണ് തീരുമാനം.