ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമാട്ടായതിനാലാണ് തീയതി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. കുറച്ച് വിദ്യാര്‍ഥികള്‍ക്കായി രണ്ട് ലക്ഷം വിദ്യാര്‍ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ സാധ്യമല്ലെന്ന് കോടതി ചൂണ്ടികാണിച്ചു.
നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 23-ന് നടത്താനിരുന്ന പിജി പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു. പരീക്ഷയെഴുതുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് ദൂരസ്ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതെന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.