കൊച്ചി: നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ സ്വദേശിനി ഫിദ(16) ആണ് മരിച്ചത്.
വലയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഫിദ നെട്ടൂര്‍ കായലില്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഭക്ഷണ മാലിന്യം കളയാന്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ കാല്‍ ചെളിയില്‍ താഴ്ന്ന് വെള്ളത്തില്‍ വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ നോക്കി നില്‍ക്കെയാണ് അപകടം.
ഉടന്‍ തന്നെ അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.