സൗദി അറേബ്യയിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും അഭാവത്തിലും മന്ത്രിസഭക്ക് ഇനി യോഗം ചേരാം. സൽമാൻ രാജാവ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരുടെയും അഭാവത്തിൽ കാബിനറ്റിലെ ഏറ്റവും മുതിർന്ന അംഗം യോഗത്തിന് അധ്യക്ഷത വഹിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശ പ്രകാരമാണ് ഉത്തരവ്.