കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായി മാറിയ വാർത്തയായിരുന്നു യൂട്യൂബർ ആയ ചെകുത്താൻ നടൻ മോഹൻലാലിനെ അധിക്ഷേപിച്ചു എന്ന വാർത്ത.. ഈ വാർത്തയെ തുടർന്ന് നടൻ സിദ്ദിഖ് ഇയാൾക്കെതിരെ കേസ് കൊടുക്കുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചെകുത്താൻ എന്ന അജു അലക്സിന്റെ അമ്മ..
” ഹൃദ്രോഗിയായ മകനെ പോലീസ് പീഡിപ്പിക്കുകയാണ്. സിദ്ദിഖ് കേസ് കൊടുത്തത് മോഹൻലാലിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ്. ഒരു വ്യക്തിക്ക് ഈ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലേ..? മണ്ണിനടിയിൽ കിടന്നു മരിക്കുന്നത് കുറച്ച് അധികം മനുഷ്യരാണ്. അപ്പോഴാണ് അതിന്റെ പുറത്ത് കേറുന്നത്, സെൽഫി എടുക്കുന്ന ഒരുത്തൻ. മേജർ രവി എന്ന് പറയുന്ന ആള്, സിനിമക്കാർക്ക് പോലും ഇഷ്ടപ്പെടാത്ത കാര്യമാണ് ഇത്, മകൻ പറഞ്ഞതിൽ എന്ത് തെറ്റാണ് ഉള്ളത്. ”
അതേസമയം കുറച്ച് അധികം കാലങ്ങളായി ചെകുത്താൻ എന്ന അജു അലക്സ് മോഹൻലാലിനെതിരെ വളരെ വിദ്വേഷപരമായ രീതിയിലുള്ള അഭിപ്രായങ്ങളുമായി തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മോശം പരാമർശങ്ങൾ ഒക്കെ നടക്കുമ്പോഴും മോഹൻലാൽ അതിനെതിരെ ഒന്നും തന്നെ പ്രതികരിക്കാറുണ്ടായിരുന്നില്ല. എന്നാൽ വയനാട്ടിൽ ഇത്രയും വേദനിപ്പിച്ച ഒരു സംഭവം നടന്നപ്പോൾ മോഹൻലാലിനെതിരെ വളരെ മോശമായ ഒരു പ്രസ്താവനയുമായി വന്നത് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നാണ് പലരും പറയുന്നത്.. ചെകുത്താന് എതിരെ വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയയിലും സൈബർ ആക്രമണങ്ങൾ ഉയർന്നിരുന്നു.. ഈ സാഹചര്യത്തിൽ കൂടിയാണ് സിദ്ദിഖ് ചെകുത്താനെതിരെ കേസ് കൊടുക്കാൻ രംഗത്ത് വരുന്നത്.. ഇപ്പോൾ മകനെ പോലീസ് ഉപദ്രവിക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് അമ്മ രംഗത്ത് വന്നിരിക്കുന്നത്
Story Highlights ;Youtuber Chekuthan case