സാവോപോളോ: ബ്രസീലിൽ വിൻയെദോ നഗരത്തിൽ യാത്രാവിമാനം തകർന്നുവീണ് 62 പേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലായതിനാൽ ഒട്ടേറേ വീടുകളും തകർന്നു. പരാന സംസ്ഥാനത്തെ കസ്കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ എടിആർ–72 വിമാനത്തിൽ 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് വോപാസ് എയർലൈൻസ് അറിയിച്ചു. വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടകാരണം വ്യക്തമല്ല. സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണു അപകടമുണ്ടായത്.
BREAKING: Voepass Flight 2283, a large passenger plane, crashes in Vinhedo, Brazil pic.twitter.com/wmpJLVYbB3
— BNO News (@BNONews) August 9, 2024