Kerala

വയനാട് ഉരുൾപൊട്ടൽ: മാറിത്താമസിക്കാൻ അടിയന്തര സഹായം നൽകും| Wayanad Landslide: Emergency relief will be provided for relocation

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ശേഷിക്കാത്തവർക്കു മറ്റൊരു വാസസ്ഥലത്തേക്കു മാറാൻ സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഒരു കുടുംബത്തിലെ 2 പേർക്കാണ് ഈ ആനുകൂല്യം. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളിൽ 3 പേർക്ക് ആനുകൂല്യം നൽകും. 30 ദിവസത്തേക്കാണിത്.

പുറമേ, ക്യാംപിൽ കകഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10,000 രൂപ അനുവദിക്കും. ക്യാംപുകളിൽ കഴിയുന്നവർക്കു സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ താമസസൗകര്യം ഒരുക്കാനാകുമോ എന്നതിൽ കലക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ചു താമസസ്ഥലം അനുവദിക്കും.