കേരളീയരുടെ ആഘോഷമായ ഓണം വയനാട് ഉരുള്‍പൊട്ടല്‍ കൊണ്ടുപോയെങ്കിലും, എല്ലാം നഷ്ടപ്പെട്ടവരോടൊപ്പം കാണം വിറ്റും ഓണം ഉണ്ണാന്‍ മറക്കില്ല മലയാളികള്‍. അത്രയേറെ ഓണവുമായി ഇഴുകിച്ചേര്‍ന്നവരാണ് നമ്മള്. ദൂരദേശങ്ങളില്‍ ജോലിക്കും പഠനത്തിനുമായൊക്കെ പോയവര്‍ നാട്ടിലെത്തി കുടുംബക്കാരുമായി ഒന്നിച്ച് ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് ഓണം. അതുകൊണ്ടുതന്നെ വളരെ നേരത്തേ ട്രെയിനിലും, ഫ്ളൈറ്റിലും ബുക്കിംഗ് ഫുള്‍ ആയിക്കഴിഞ്ഞു. ഇനി ഏക ആശ്രയം നമ്മുടെ ആനവണ്ടിതന്നെ. ആവണ്ടിക്കാണെങ്കില് എപ്പോഴും ബുക്കിംഗ് ഉണ്ടാവുകയും ചെയ്യും. അങ്ങനെയാണ് KSRTC ബസുകള്‍. ഓണ ഓട്ടത്തിനെങ്കിലും നഷ്ടം മാറി കരകയറാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണ്, കൂടുതല്‍ സര്‍വ്വീസുകള്‍ ഓപ്പറേറ്റു ചെയ്യല്‍.
അതുകൊണ്ട് ഫ്ളൈറ്റിലും ട്രെയിനിലും ടിക്കറ്റ് കിട്ടാത്തവര്‍ ധൈര്യമായി KSRTCയില്‍ ബുക്ക് ചെയ്തോളൂ. നാട്ടിലേക്ക് ഒരു അടിപൊളി യാത്രാനുഭവം ഉണ്ടാകുമെന്നുറപ്പാണ്. മലയാളികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും വേണ്ടി KSRTC ഓണം സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്നു മുതല്‍ KSRTC സ്പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയാണ്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം.
കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നു ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും ഓണ അവധി ആഘോഷിക്കാന്‍ എത്തുന്നവര്‍ക്കും അതിനു ശേഷം മടങ്ങി പോകുന്നവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ സെപ്റ്റംബര്‍ 9 മുതല്‍ 23 വരെ അധിക ബസുകള്‍ സര്‍വീസ് നടത്തും. 14 ദിവസമാണ് അധിക സര്‍വ്വീസ് നടത്തുന്നത്. നിലവില്‍ 90 ബസ്സുകളാണ് ഈ മേഖലയില്‍ ഓടുന്നത്. ഇതിനു പുറമേ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസുകളും സര്‍വ്വീസ് നടത്തും. ഈ ബസുകളുടെ ബുക്കിംഗാണ്ഇന്നു മുതല്‍ ആരംഭിച്ചത്.
യാത്രക്കാരുടെ ബാഹുല്യവും ആവശ്വവും പരിഗണിച്ച് കൂടുതല്‍ ബസുകള്‍ ഘട്ടം ഘട്ടമായി ഓട്ടം നടത്തും. ഡിമാന്‍ഡ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കുകയും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്തുവരുന്ന ഷെഡ്യൂള്‍ഡ് സ്കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് KSRTC അധികൃതര്‍ പറയുന്നു. കൂടാതെ ബത്തേരി, മൈസൂര്‍, ബാഗ്ലൂര് , സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസുകളും ക്രൂവും ക്രമീകരിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ (10.09.2024 മുതല്‍ 23.09.2024 വരെ)
1. 19.45 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
3. 20.50 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
4. 21.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
5. 21.45 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
6. 22.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
7. 22.50 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി
8. 23.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
9. 20.45 ബാംഗ്ലൂര്‍ – മലപ്പുറം (S/F) – മൈസൂര്‍, കുട്ട വഴി(alternative days)
10. 20.45 ബാംഗ്ലൂര്‍ – മലപ്പുറം (S/Dlx.) – മൈസൂര്‍, കുട്ട വഴി(alternative days)
11. 19.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (S/Exp.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
12. 21.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (S/Exp.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
13. 22.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (SF) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
14. 17.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
15. 18.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
16. 19.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
17. 19.45 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
18. 20.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
19. 17.00 ബാംഗ്ലൂര്‍ – അടൂര്‍ (S/Dlx.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
20. 17.30 ബാംഗ്ലൂര്‍ – കൊല്ലം (S/Exp.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
21. 18.10 ബാംഗ്ലൂര്‍ – കോട്ടയം (S/Dlx.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
22. 19.10 ബാംഗ്ലൂര്‍ – കോട്ടയം (S/Exp.) – കോയമ്ബത്തൂര്‍, പാലക്കാട് വഴി
23. 20.30 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
24. 21.45 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
25. 22.45 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി
26. 22.15 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (S/Exp.) – ചെറുപുഴ വഴി
27. 19.30 ബാംഗ്ലൂര്‍ – തിരുവനന്തപുരം (S/Dlx.) – നാഗര്‍കോവില്‍ വഴി
28. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗര്‍കോവില്‍ വഴി
29. 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്ബത്തൂര്‍ വഴി
കേരളത്തില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ 09.09.2024 മുതല്‍ 22.09.2024 വരെ
1) 20.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
2) 20.45 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
3) 21.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
4) 21.45 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
5) 22.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
6) 22.30 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
7) 22.50 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
8) 23.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
9) 20.00 മലപ്പുറം – ബാംഗ്ലൂര്‍ (S/F) – മാനന്തവാടി, കുട്ട വഴി(alternative days)
10) 20.00 മലപ്പുറം – ബാംഗ്ലൂര്‍ (S/Dlx.) – മാനന്തവാടി, കുട്ട വഴി (alternative days)
11) 19.45 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (S/Exp.)- കോയമ്പത്തൂര്‍, സേലം വഴി
12) 21.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
13) 22.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (SF) – കോയമ്പത്തൂര്‍, സേലം വഴി
14) 17.30 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
15) 18.30 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
16) 19.00 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
17) 19.30 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
18) 20.15 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
19) 17.30 അടൂര്‍ – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
20) 18.00 കൊല്ലം – ബാംഗ്ലൂര്‍ (S/ Exp.) – കോയമ്പത്തൂര്‍, സേലം വഴി
21) 18.10 കോട്ടയം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
22) 19.10 കോട്ടയം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
23) 20.10 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
24) 21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി
25) 22.10 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി
26) 17.30 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ (S/Exp.) – ചെറുപുഴ വഴി
27) 18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (S/Dlx.) – നാഗര്‍കോവില്‍, മധുര വഴി
28) 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗര്‍കോവില്‍ വഴി
29) 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും ഈ അധിക സര്‍വ്വീസുകള്‍ നടത്തുക. ഇതിനായി യൂണിറ്റ് ഓഫീസര്‍മാര്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ട്രെന്റ്, മറ്റ് സംസ്ഥാന RTCകള്‍, ട്രാഫിക് ഡിമാന്റ്, മുന്‍വര്‍ഷത്തെ വിവരങ്ങള്‍ എന്നിവയും സമയാസമയം ബാംഗ്ലൂര്‍ സര്‍വീസ് ഇന്‍ ചാര്‍ജുകള്‍, ഓപ്പറേഷന് കണ്ട്രോള് റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സര്‍വ്വീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വ്വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ കിഴിവുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍വേഷന്‍ ഒഴിവാക്കുവാന്‍ ഈ സര്‍വീസുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്‍ഡ് ആയതിനാല്‍ അനുവദനീയമായ ഫ്ളെക്സി നിരക്കിലും ആയിരിക്കും സര്‍വിസുകള്‍ ഓപ്പറേറ്റ് ചെയ്യുക.