UAE

തെന്നിന്ത്യൻ താരം മേഘ്ന രാജിന് യു.എ.ഇ ഗോൾഡൻ വിസ | uae-golden-visa

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി

താരം മേഘ്ന രാജിന് യു.എ ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ .സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യന്‍ താര നിര ഗോൾഡൻ വിസ സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും പ്രശസ്‌തമായ സെലിബ്രിറ്റി ഫ്ളോറായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെ ആയിരുന്നു. വിനയന്‍ സംവിധാനം ചെയ്ത് 2010ൽ പ്രദര്‍ശനത്തിനെത്തിയ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തേക്ക് മേഘ്ന കടന്നുവരുന്നത്. പിന്നീട് ബ്യൂട്ടിഫുള്‍, മാഡി ഡാഡ്,മെമ്മറീസ്, ആഗസ്ത് 15, വന്നെത്തും മുന്‍പേ,രഘുവിന്റെ സ്വന്തം റസിയ, അച്ഛന്റെ ആണ്‍മക്കള്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, ട്രിവാന്‍ഡം ലോഡ്ജ്‌ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മേഘ്നയുടെ മലയാള ചിത്രം. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ 29ന് കന്നഡ ചലച്ചിത്രതാരം ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്തു.എന്നാല്‍ 2021 ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം.