ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നവരുടെ എണ്ണം കൂടുകയാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ പാചകം ചെയ്ത് കഴിക്കാനുള്ള സമയം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നത്.
ഈ സേവനങ്ങൾ പ്രയോജനപ്പെടുമ്പോൾ പണം ഓൺലൈനിൽ ആയും അല്ലാതെ നേരിട്ടും കൈമാറാം. എന്നാൽ നേരിട്ട് പണം നൽകുമ്പോൾ ഒരു പ്രതിസന്ധി കൂടിയുണ്ട്. ചില്ലറയില്ലാത്തതാണ് പ്രശ്നം. ഡെലിവറി നൽകാൻ വരുന്നവർക്ക് ബാക്കി പണം നൽകാൻ സാധിക്കാതെ വരുന്നു. ഇത് എപ്പോഴും നേരിടുന്ന ഒരു വെല്ലുവിളിയാണ്. എന്നാൽ അത്തരക്കാർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് സൊമാറ്റോ.
ചില്ലറയില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ . ഭക്ഷണം എത്തിച്ചു നല്കിയ ഡെലിവറി സ്റ്റാഫിന്, ചില്ലറ ഇല്ലാത്തതിനാല്‍ അധിക തുക നല്കിയാലും ബാക്കി തുക സൊമാറ്റോ മണി അകൗണ്ടിലേക്ക് നല്‍കും. ഇന്‍സ്റ്റന്റ് ബാലന്‍സ് ഫീച്ചര്‍ പ്രകാരം സൊമാറ്റോ മണി അകൗണ്ടിലെ ഈ ബാക്കി തുക പിന്നീട് ഭക്ഷണം വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്യാം. ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറായ ബിഗ് ബാസ്കറ്റ് നിലവില്‍ ഈ സൗകര്യം നല്‍കുന്നുണ്ട്. ഇതിന് സമാനമായ രീതിയിലുള്ള സൗകര്യമാണ് സൊമാറ്റോയും അവതരിപ്പിക്കുന്നതെന്ന് കമ്പനി സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. നിലവില്‍ പലരും സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി പണം അടയ്ക്കുന്നുണ്ടെങ്കിലും ക്യാഷ് ഓണ്‍ ഡെലിവറി സേവനം ഇഷ്ടപ്പെടുന്നവരും നിരവധി പേരാണ്. അതേ സമയം ഈ ബാക്കി തുക സൊമാറ്റോ മണി അകൗണ്ടിൽ എത്ര കാലം സൂക്ഷിക്കാമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
content highlight: zomato-introduces-instant-balance