തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഡോള്‍ഫിന്‍സ് നോസ് വ്യൂപോയിന്റ്. കൂനൂരില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 1,550 മീറ്ററിലധികം ഉയരത്തിലാണ് ഡോള്‍ഫിന്‍സ് നോസ് സ്ഥിതി ചെയ്യുന്നത്. കൊടൈയ്ക്കനാലില്‍ നിന്നും 6 കീലോമീറ്റര്‍ സഞ്ചരിച്ചാല്‍ വട്ടക്കനാല്‍ എത്തിച്ചേരാം അവിടെ നിന്ന് ഏകദേശം ഒന്നര കീലോമീറ്റര്‍ നടന്ന് വേണം ഡോള്‍ഫിന്‍ നോസില്‍ എത്തിച്ചേരാന്‍.
കൊടുമുടിയുടെ അറ്റം ഒരു ഡോള്‍ഫിന്റെ മൂക്കിനോട് സാമ്യമുള്ളതായി തോന്നും അതുകൊണ്ടാണ് ഈ സ്ഥലത്തെ ഡോള്‍ഫിന്‍സ് നോസ് എന്ന് വിളിക്കുന്നത്. ഡോള്‍ഫിന്റെ നോസിന്റെ ഇടത്തും വലത്തും ഭീമാകാരമായ മലയിടുക്കുകള്‍ കാണാം. കൂടാതെ ആയിരക്കണക്കിന് മീറ്റര്‍ താഴെയുളള കാതറിന്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യവും ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കും. ഡോള്‍ഫിന്റെ നോസിന് എതിര്‍വശത്ത് കുറച്ച് അകലെയാണ് ഈ വെളളച്ചാട്ടം സ്ഥിതിചെയ്യുന്നത്. എന്നാല്‍ വ്യൂ പോയിന്റില്‍നിന്ന് നോക്കിയാല്‍ തൊട്ടുതാഴെ പാലൊഴുകുന്നത് പോലെ തോന്നും. നീലഗിരിയിലെ നീല മലനിരകളുടെയും അതിന്റെ ചരിവുകളിലെ പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളുടെയും ആകര്‍ഷകമായ കാഴ്ച ഇവിടെ നിന്നുകൊണ്ട് കാണാന്‍ സാധിക്കുന്നു.
ഹെയര്‍പിന്‍ വളവുകളും തേയിലത്തോട്ടങ്ങളുമാണ് ഇവിടുത്തെ മറ്റ് മനം മയക്കുന്ന കാഴ്ചകള്‍. ഈ വ്യൂ പോയിന്റിലേക്ക് കയറാന്‍ പ്രത്യേക പ്രവേശന ഫീസ് ആവശ്യമില്ല. ട്രക്കിംഗില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. ഒരു കിലോമീറ്ററോളം ദൂരം ഇവിടെ ട്രക്കിംഗ് ചെയ്യാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നാണ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഈ വ്യൂ പോയിന്റ് അറിയപ്പെടുന്നത്. ശാന്തമായ അന്തരീക്ഷവും തണുത്ത മൂടല്‍മഞ്ഞുമാണ് ഇവിടേക്ക് ആളുകളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. ഭൂരിഭാഗം സമയവും കോടയിറങ്ങുന്ന ഇവിടം സഞ്ചാരികള്‍ക്ക് ഇനിയുള്ള കൊടെയ്ക്കനാല്‍ ട്രിപ്പില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
കുന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ അകലെയാണ് ഡോള്‍ഫിന്‍ ന്യൂസ് സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നാണെങ്കില്‍ ഏകദേശം 80 കിലോമീറ്റര്‍ അകലെയാണിവിടം. ഏകദേശം 81 കിലോമീറ്റര്‍ ദൂരമാണ് ഇവിടെ നിന്നും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക്.
STORY HIGHLIGHTS: Dolphins Nose, Tamil Nadu