Tech

ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ വമ്പന്‍ ഓഫര്‍; സൗജന്യ സേവനവും ലഭിക്കും-BSNL Best Offers

ന്യൂഡല്‍ഹി: മണ്‍സൂണ്‍ ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രംഗത്ത്. 499 രൂപ നല്‍കേണ്ടിയിരുന്ന അടിസ്ഥാന പ്ലാനിന്റെ വില 100 രൂപ കുറച്ച് 399 ആക്കിയിരിക്കുകയാണ് കമ്പനി. എന്നാല്‍ പരിമിത കാലത്തേക്കുള്ള ഓഫറാണ് ഇത് എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. 399 രൂപ മാത്രം ഈടാക്കുന്നത് ആദ്യത്തെ മൂന്ന് മാസ കാലയളവിലേക്കാണ്.

ഇതിന് ശേഷം പഴയ 499 രൂപയായിരിക്കും വില. 20 എംബിപിഎസ് വേഗത്തില്‍ 3300 ജിബി അതിവേഗ ഡാറ്റയാണ് ഈ പാക്കേജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഈ പരിധി കഴിഞ്ഞാല്‍ വേഗം 4 എംബിപിഎസായി കുറയും. മറ്റൊരു വലിയ ഓഫറും കൂടി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആദ്യത്തെ ഒരു മാസം സൗജന്യ സേവനം നല്‍കുമെന്നതാണ് ബിഎസ്എന്‍എല്‍ ന്റെ മറ്റൊരു ഓഫര്‍. പുതിയ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിക്കാനായി 1800-4444 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് hi അയച്ചാല്‍ മതിയാകും.

ഇന്ത്യയില്‍ 15,000ത്തിലധികം ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മറ്റ് ടവറുകളും 4ജിയിലേക്ക് പുതുക്കുന്ന നടപടിയുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ മുന്നോട്ടുപോകുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ 80,000 ടവറുകള്‍ 4ജിലേക്ക് മാറ്റാനാണ് ബിഎസ്എന്‍എല്‍ തീരുമാനിച്ചിരിക്കുന്നത്. 2025 മാര്‍ച്ചോടെ 21,000 ടവറുകള്‍ കൂടി 4ജിയാവും.

ഇതോടെ ഒരുലക്ഷം ബിഎസ്എന്‍എല്‍ ടവറുകള്‍ രാജ്യമെമ്പാടും 4ജി നെറ്റ്വര്‍ക്ക് എത്തിക്കും. അതേസമയം ടവറുകള്‍ 4ജി നെറ്റ്വര്‍ക്കിലേക്ക് മാറ്റുന്നതിനൊടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയും സാധ്യമാക്കാനുള്ള നടപടികളിലാണ് ബിഎസ്എന്‍എല്‍. 2025ഓടെ ബിഎസ്എന്‍എല്‍ രാജ്യത്ത് 5ജി വ്യാപിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ ബിഎസ്എന്‍എല്‍ 5ജി ആദ്യമെത്തുന്ന സ്ഥലങ്ങള്‍; ദില്ലിയിലെ കോണാട്ട് പ്ലേസ് അറ്ലൃശേലൊലി േജെഎന്‍യു ക്യാംപസ് ഐഐടി ദില്ലി ഐഐടി ഹൈദരാബാദ് ദില്ലിയിലെ സഞ്ചാര്‍ ഭവന്‍ ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസ് ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ എന്നിവയാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ ആന്ധ്രാപ്രദേശില്‍ മാത്രം രണ്ട് ലക്ഷം മൊബൈല്‍ സിമ്മുകളാണ് ബിഎസ്എന്‍എല്‍ ആക്റ്റീവേറ്റ് ചെയ്തത്. മികച്ച താരിഫ് നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതിനാലാണ് ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ കൂടുന്നത്.

STORY HIGHLIGHTS: BSNL Best Offers