പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരിക്ക് അടുത്താണ് ഈ മനോഹരമായ കുന്നിൻ പ്രദേശം. അനങ്ങൻ മലയിൽ നിന്നുള്ള കാഴ്ച വാക്കുകൾക്കതീതമാണ്. ഒരിക്കൽ എങ്കിലും ഈ മലയിൽ നിന്നും സൂര്യാസ്തമയം കണ്ടിരിക്കണം.
ഒറ്റപ്പാലത്തു നിന്നും 10Km സഞ്ചരിച്ചാൽ മല സ്ഥിതി ചെയ്യുന്ന കോതകുറിശ്ശിയിലെത്താം. ഇന്നിത് ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ്. ദയവു ചെയ്തു പ്ലാസ്റ്റിക് ഒന്നും മലയിൽ നിക്ഷേപിച്ചു മലിനമാക്കാതിരിക്കൂ. എന്നും ഈ പ്രകൃതി സൗന്ദര്യം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ. പാലക്കാട് ഒറ്റപ്പാലത്തിനടുത്തുള്ള തൃക്കടീരി പഞ്ചായത്തിലെ പൗരാണികചരിത്രം ഉറങ്ങുന്ന മനോഹരമായ പ്രദേശമാണ് അനങ്ങൻ മല. രാമായണ കഥകളിൽ നിറഞ്ഞു നിന്ന പേരാണ് അനങ്ങാൻ മല അഥവാ അനങ്ങൻ മല. ഹനുമാൻ മൃത സഞ്ജീവിനിയുമായി വരുന്ന വേളയിൽ ദ്രോണഗിരി പർവ്വതത്തിൽ ഒരു പാളി അടർന്നു വീഴുകയുണ്ടായി. ഹാനുമാൻ എത്ര ശ്രേമിച്ചിട്ടും അത് ഉയർത്താൻ സാദിച്ചില്ല. ഇത്തരത്തിൽ ഹനുമാന് ഉയർത്താൻ അധവാ അനക്കാൻ സാധികാത്തിനാലാണ് അനങ്ങാൻ മല അധവാ അനങ്ങൻ മല എന്ന നാമം ഉണ്ടാവുന്നത്. ഇതാണ് ഇവിടുത്തെ ഐതീഹ്യം.
Content highlight :Travel story Anangan mala