ദുരഭിമാന കൊല കുറ്റകരമല്ലെന്ന വിവാദ പ്രസ്താവനയുമായി നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണെന്നും അക്രമമായി കാണേണ്ടതില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ദുരഭിമാനക്കൊലയെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് രഞ്ജിത്ത് ഇപ്രകാരം പറഞ്ഞത്.
”മക്കള്‍ കൈവിട്ടുപോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ മനസിലാകൂ. ഉദാഹരണത്തിന്, ഒരു ബൈക്ക് മോഷണം പോയാല്‍ നമ്മള്‍ അന്വേഷിക്കില്ലേ. അതുപോലെ, കുട്ടികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കുന്ന മാതാപിതാക്കള്‍ അവരുടെ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. മക്കളോടുളള കരുതല്‍ മാത്രമാണ്,” രഞ്ജിത്ത് പറഞ്ഞു.
‘കവുണ്ടംപാളയം’ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. രാജമാണിക്യത്തിലെ വില്ലന്‍ വേഷത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്. മുന്‍പും സ്ത്രീകളെ ആക്ഷേപിച്ചുകൊണ്ടുളള വിവാദ പ്രസ്താവനകള്‍ സടത്തിയതിന്റെ പേരില്‍ നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമകളിലും സ്ത്രീകളെ കേവലം വസ്തുക്കളായി മാത്രം കാണുന്നു എന്ന പരാമര്‍ശവും ഈ സമയം ഉയര്‍ന്നിരുന്നു.
STORY HIGHLIGHTS: ‘Honor killing is not a crime’, controversial statement by Actor and director Ranjith