പേപ്പർ കപ്പുകൾ ഡിസ്പോസ് ചെയ്യാൻ എളുപ്പമാണ്. മാത്രമല്ല കഴുകേണ്ട ആവശ്യവുമില്ല. അതുകൊണ്ടാണ് നമുക്കിടയിൽ പേപ്പർ കപ്പുകൾക്കും പ്ലേറ്റുകൾക്കും ഇത്രയേറെ പ്രചാരം. പലസ്ഥലങ്ങളിലും പേപ്പർ കപ്പിലും പ്ലേറ്റിലും ആണ് ഭക്ഷണം വിളമ്പുന്നത്. ഹോട്ടലുകളിലോ അല്ലെങ്കിൽ ഏതെങ്കിലും ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയാലും ഇങ്ങനെയായിരിക്കും ഭക്ഷണം ലഭിക്കുക. ഇതിനുപുറമേ മറ്റൊരു ഗുണം എന്നത് ഇവയ്ക്ക് ചെലവും കുറവാണ്. ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. മാത്രമല്ല ഇതുവഴി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കുന്നു. എന്നാൽ ഇത് സുരക്ഷിതമാണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
വയറുവേദന, വയറ്റില്‍ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍
വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. വയറുവേദന, വയറ്റില്‍ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇവയുണ്ടാക്കുന്നു. ശ്വാസകോശത്തിന് ഇത് അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ജലദോഷം, തുമ്മല്‍, ശ്വാസംമുട്ടല്‍ എന്നിവയുണ്ടാക്കാം. ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സില്‍ ഇവ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പല രീതിയിലും ഇത്തരം പേപ്പര്‍ കപ്പുകളുടേയും പ്ലേറ്റിന്റെയും ഉപയോഗം നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്നു. പല ആന്തരികാവയവങ്ങളേയും ബാധിയ്ക്കുന്നു. ഇതെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആകെയുള്ള ആരോഗ്യത്തിന് ദോഷകരമായി മാറുന്നു.
പല അവയവങ്ങള്‍ക്കും ഇത് തകരാറുണ്ടാകുന്നു
ഇത് പേപ്പര്‍ കൊണ്ടാണ് ഉണ്ടാക്കിയിരിയ്ക്കുന്നതെങ്കിലും വെള്ളമാകുമ്പോള്‍ ചീത്തയാകാതിരിയ്ക്കാന്‍ കപ്പിലും മറ്റും ഒരു ഹൈഡ്രോഫോബിക് പ്ലാസ്റ്റിക് ഫിലിമുണ്ട്. ഇത് പോളിമെര്‍ കൊണ്ടോ പോളിത്തീന്‍ കൊണ്ടോ ആണ് ഇതുണ്ടാക്കുന്നത്. നല്ല ചൂടുള്ള വെള്ളമോ ചായയോ ഇതില്‍ ഒഴിച്ചാല്‍ ഈ മൈകോപ്ലാസ്റ്റിക്കുകള്‍ ഈ വെള്ളത്തിലേയ്ക്ക് ഇറങ്ങി വരുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക് നമുക്ക് കണ്ണു കൊണ്ട് കാണാന്‍ സാധിയ്ക്കുന്നുമില്ല, നാം അറിയുന്നുമില്ല. ഇവ നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇത് ദോഷമാണ് വരുത്തുന്നത്. ഇവ ചര്‍മത്തിനും തലച്ചോറിനും എന്‍ഡോക്രൈന്‍ സിസ്്റ്റത്തിനും തുടങ്ങി പല അവയവങ്ങള്‍ക്കും ഇത് തകരാറുണ്ടാകുന്നു.
ഹോര്‍മോണുകള്‍ക്ക് ഉണ്ടാക്കുന്ന വ്യത്യാസം
വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. വയറുവേദന, വയറ്റില്‍ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇവയുണ്ടാക്കുന്നു. ശ്വാസകോശത്തിന് ഇത് അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ജലദോഷം, തുമ്മല്‍, ശ്വാസംമുട്ടല്‍ എന്നിവയുണ്ടാക്കാം. ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സില്‍ ഇവ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
പാന്‍ക്രിയാസ് ഹോര്‍മോണുകള്‍ക്ക് ഉണ്ടാക്കുന്ന വ്യത്യാസം കാരണം പ്രമേഹമുണ്ടാക്കാം, തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാക്കാം. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് വരെ ഇതുണ്ടാക്കുന്നു. ഇത് സ്ത്രീ പുരുഷ ഹോര്‍മോണുകളെ ബാധിയ്ക്കുന്നതാണ് കാരണം. രക്തക്കുഴലുകളില്‍ ഇത് ബ്ലോക്കുണ്ടാക്കുന്നതിനാല്‍ പുരുഷബീജോല്‍പാദത്തിന് ഇത് പ്രശ്‌നമുണ്ടാക്കുന്നു. കണ്ണിന് ഇത് പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. കാഴ്ചക്കുറവ് പോലെയുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. വൃക്കയില്‍ ഉണ്ടാക്കുന്ന തടസം കാരണം വൃക്കരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
ഇതിന് പരിഹാരം ഇവയുടെ ഉപയോഗം കഴിവതും കുറയ്ക്കുകയെന്നതാണ്. ഇവയില്‍ ചൂടുള്ളവ യാതൊരു കാരണവശാലും എടുക്കരുത്. പകരം നമുക്ക് ഗ്ലാസ്, സ്റ്റീല്‍ എന്നിവ പോലുള്ള ദോഷകരമല്ലാത്തവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ചൂടുള്ളവ എടുക്കുന്നതാണ് കൂടുതല്‍ ദോഷകരം. കാരണം അപ്പോഴാണ് ഇതിനുള്ളിലെ കോട്ടിംഗ് ഉരുകി പ്ലാസ്റ്റിക് നമ്മുടെ ശരീരത്തില്‍ എത്തുന്നത്. ചൂടില്ലാത്തവ എടുത്താല്‍ ഇത് ദോഷം വരുത്തില്ലെന്ന് പറയാം. എങ്കിലും നാം പൂര്‍ണസുരക്ഷിതം എന്ന് കരുതി ഉപയോഗിയ്ക്കുന്ന ഇവ ഇത്രയ്ക്കും സുരക്ഷിതമല്ലെന്നര്‍ത്ഥം. ഇന്നത്തെ കാലത്ത് ഇവയുടെ ഉപയോഗം ഏറെ വര്‍ദ്ധിയ്ക്കുന്നതുകൊണ്ട് നമ്മുടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യം തകരാറിലാകുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് യാതൊരു കാരണവശാലും ഇതില്‍ പാനീയങ്ങളും ഭക്ഷണവും നല്‍കുന്നത് ഒഴിവാക്കുക.
content highlight: dangers-of-using-paper-cup