Recipe

ഇനി ഹോട്ടലില്‍ നിന്ന് വാങ്ങേണ്ട, ചിക്കന്‍ ന്യൂഡില്‍സ് വീട്ടില്‍ തയ്യാറാക്കാം | chicken-noodles-easy-recipe

ചൈനീസ് വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ലിസ്റ്റില്‍ പ്രധാനിയാണ്

ചൈനീസ് വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ലിസ്റ്റില്‍ പ്രധാനിയാണ് ചിക്കന്‍ നൂഡില്‍സ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം പരിചയപ്പെടാം

ചേരുവകള്‍

നൂഡില്‍സ് : 1 പാക്കറ്റ്
ഒലിവ് ഓയില്‍ : 2 ടേബിള്‍ സ്പൂണ്
ചിക്കന്‍ എല്ലില്ലാത്തത് നീളത്തില്‍ അരിഞ്ഞത് : 200 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് : 1.5 ടീ സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് : 1 ടീ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് : 2
കാരറ്റ് :1 അരിഞ്ഞത്
ക്യാപ്‌സികം :1 അരിഞ്ഞത്
ബീന്‍സ് : 5 അരിഞ്ഞത്
കാബ്ബജ് അരിഞ്ഞത് : കുറച്ച്
സോയ സോസ് : 1.5 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ് : 2 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ് : 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി : 1 ടീ സ്പൂണ്‍
ഉള്ളി തണ്ട് : കുറച്ച്
ഉപ്പ് – ആവശ്യത്തിന്

തയ്യറാക്കുന്നവിധം

ചിക്കനില്‍ അര ടീ സ്പൂണ്‍ കുരുമുളക് പൊടി, അര ടീ സ്പൂണ്‍ സോയ സോസ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്തു വെക്കുക. നൂഡില്‍സ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം കഴുകി മാറ്റി വെക്കുക. ഒട്ടിപിടിക്കാതിരിക്കാന്‍ ആണ്കടായിയില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഒന്ന് വഴറ്റുക

ഇനി ചിക്കന്‍ ചേര്‍ത്തു നന്നായി ഇളക്കി വേവിക്കുക. ശേഷം പച്ചക്കറികളും ഉപ്പും (സോസില്‍ ഉപ്പ് ഉണ്ട്. വളരെ കുറച്ചു ചേര്‍ത്താല്‍ മതി) ചേര്‍ത്ത് ഹൈ ഫ്‌ലെമില്‍ ഒരു 3 മിനിറ്റ് കുക്ക് ചെയ്യുക.പച്ചക്കറികള്‍ ഒരുപാട് വെന്തു ഉടയരുത്. എല്ലാ സോസും ചേര്‍ത്തു നന്നായി ഇളക്കുക. ഇനി നൂഡില്‍സ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുരുമുളക് പൊടിയും, ഉള്ളി തണ്ടും കൂടെ ചേര്‍ത്തിളക്കി ചൂടോടെ സെര്‍വ് ചെയ്യാം.

content highlight: chicken-noodles-easy-recipe