വരാനിരിക്കുന്ന കാർഷിക സീസണിൽ ഗോതമ്പ് കൃഷിയെ മെച്ചപ്പെടുത്താനുള്ള ലക്ഷ്യവുമായി ഒമാൻ. അൽ ദാഹിറ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് വാട്ടർ റിസോഴ്സാണ് ഗോതമ്പ് കൃഷിയുടെ വിപുലീകരിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. അതിന് മുന്നോടിയായുള്ള അവലോകന യോഗം അൽ ദാഹിറ ഗവർണറേറ്റിലെ അഗ്രികൾച്ചർ ആൻഡ് വാട്ടർ റിസോഴ്സ് ഡയറക്ടർ ജനറൽ എൻജിനിയർ സലിം അലി അൽ ഒമറാനിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്നു.
മികച്ച് ക്വാളിറ്റിയുള്ള ഗോതമ്പ് ഉത്പാദിപ്പിക്കുക നിക്ഷേപ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡയറക്ടറേറ്റ് ജനറലിന്റെയും നിക്ഷേപകരുടെ സഹകരണത്തോടെ വലിയ അളവിൽ ഗോതമ്പ് ഉത്പാദിപ്പിക്കാനാണ് പദ്ധതി. അതിനുള്ള മാർഗങ്ങളും നിക്ഷേപകരുടെ നിർദേശങ്ങളുമാണ് ബുധനാഴ്ച യോഗം വിലയിരുത്തിയത്. ഗോതമ്പ് കൃഷി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അതിനെ മറികടക്കാനുള്ള സാധ്യമായ പരിഹാര മാർഗങ്ങളെക്കുറിച്ചും യോഗം ചർച്ചചെയ്തു.