ഒരു പാനില്‍ വെള്ളം തിളയ്ക്കുമ്പോള്‍ ഉപ്പും നൂഡില്‍സും ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. വെന്തശേഷം വെള്ളം വാര്‍ത്ത് ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് മിക്‌സ് ചെയ്ത് മാറ്റിവയ്ക്കുക.
ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് കുരുമുളക് പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കാം. ഇനി ഒരു പാന്‍ ചൂടാകുമ്പോള്‍ മുട്ട ഒഴിച്ച് ഇളക്കി വേവിച്ച് മാറ്റി വയ്ക്കാം.
ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് പച്ചക്കറികളും സവാളയും വഴറ്റുക. ഇതിലേക്ക് നൂഡില്‍സ്, വിനാഗിരി, സോയസോസ്, ഉപ്പ്, കുരുമുളക്‌പൊടി ചില്ലി സോസ്, കെച്ചപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ട് മിനിറ്റ് വേവിച്ച ശേഷം തീയണച്ച് മുട്ടയും സ്പ്രിങ് ഒനിയനും മുകളില്‍ വിതറി ഒരു മിനിറ്റ് വയ്ക്കാം. ഇനി ചൂടോടെ കഴിക്കാം.