സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സന്‍ മാധവി പുരി ബുച്ചിനെതിരെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അങ്ങേയറ്റം ഗുരുതരമാണെന്ന് എ.എ. റഹീം എംപി. അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി ബുച്ചിനും ജീവിതപങ്കാളിക്കും ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അനുബന്ധ രേഖകളും പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉണ്ട്. രാജ്യത്തെ ആകെ ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവന്നു മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രതികരിക്കാന്‍ കേന്ദ്ര ധനമന്ത്രി തയ്യാറായിട്ടില്ല. രാജ്യത്തെ ഓഹരി വിപണിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ അടിയന്തരമായി നിഷ്പക്ഷ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാധവി പുരി ബുച്ചിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താനുള്ള ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും റഹീം പറഞ്ഞു.