Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

5 ജില്ലകളിലൂടെ, കേരളത്തിലെ അടിപൊളി സ്ഥലങ്ങൾ; 2 ദിവസത്തിനുള്ളിൽ കറങ്ങിവരാം ! weekend-getaway-destination-in-kerala

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2024, 01:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സമയം കിട്ടുമ്പോഴൊക്കെ ഇന്ന് മിക്കവരും യാത്ര ചെയ്യും. മുമ്പാണെങ്കിൽ വർഷത്തിൽ ഒരു ട്രിപ്പ് , അതും ഏറെക്കാലത്തെ പ്ലാനിങ്ങിന് ഒടുവിൽ ആയിരിക്കും ഇത് സാധ്യമാകുന്നതും. വീക്കെൻഡിലോ രണ്ടു ദിവസം അടുപ്പിച്ച് അവധി കിട്ടിയാലോ ഉടനെ ഒരു യാത്രയെ കുറിച്ചാണ് ഇന്ന് എല്ലാവരുടെയും ചിന്ത. കേരളത്തിലാണ് നിങ്ങളുടെ യാത്രയെങ്കിൽ എവിടെ പോകണമെന്ന് പലപ്പോഴും സംശയം കാണും. ഇടുക്കിയിലോ തിരുവനന്തപുരത്തോ ചെന്നാൽ എവിടെയൊക്കെ പോകണമെന്ന് പലർക്കും ആശയക്കുഴപ്പുണ്ടാകും. വെറുതെ ചുറ്റിക്കറങ്ങി സമയം കളയും . ആ ദിവസം ഫലപ്രദമായി ഉപയോഗിക്കില്ല. വെറുതേ ചുറ്റിക്കറങ്ങി സമയം കളയാതെ, ഓരോ സ്ഥലത്തും എവിടെയൊക്കെ പോകാമെന്നു നോക്കിയാലോ? സ്വന്തം വണ്ടിയിൽ യാത്ര ചെയ്യുന്നവർക്കും മറ്റു ഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്നവർക്കും പ്രയോജനകരമാകുന്ന യാത്രാ പ്ലാൻ നമ്മുക്ക് നോക്കാം…

പൊൻമുടിയും കോവളം ബീച്ചും

വിനോദസഞ്ചാരമെന്നു പറഞ്ഞാൽ തിരുവനന്തപുരത്തിന് രണ്ട് മുഖമാണ്. നഗരവും അതിനെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകളും കാണാനാഗ്രഹിക്കുന്നവർക്കായി നിറയെ ഒരുക്കി വച്ചിരിക്കുന്നയിടമാണ് തിരുവനന്തപുരം. തലസ്ഥാനനഗരിയിലൂടെ ഒരു ചുറ്റിയടിക്കൽ, പിന്നെ നേരേ കോവളം ബീച്ച്. കോവളം ബീച്ച് കാണാതെ എന്തു തിരുവനന്തപുരം യാത്ര. ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള സഞ്ചാരികളെത്തുന്ന ഇത്രയും പ്രശസ്തമായൊരു ബീച്ച് കേരളത്തിലെവിടെയും ഉണ്ടാകില്ല. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടിയുണ്ട്. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ്. നീന്തലും വെയിൽ കായലും മുതൽ ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര വരെ ഒട്ടേറെ സാധ്യതകളുണ്ട് സഞ്ചാരികൾക്കു മുന്നിൽ. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകള്‍ വരെ കോവളത്തു താമസ സൗകര്യമൊരുക്കുന്നു. കോണ്ടിനെന്റല്‍ ഭക്ഷണം മുതല്‍ വടക്കേ ഇന്ത്യന്‍, ദക്ഷിണേന്ത്യന്‍ രുചികളും തനി നാടന്‍ രുചികളും ആസ്വദിക്കാവുന്ന ഭക്ഷണശാലകളും സുലഭമാണ്. കോവളത്തുനിന്ന് 16 കി. മീ. മാത്രം അകലെയാണ് തിരുവനന്തപുരം നഗരം.

പൊൻമുടി തിരുവനന്തപുരം ജില്ലയുടെ മറ്റൊരു മുഖമാണ്. നഗരത്തിരക്കുകളിൽനിന്നു മാറി കോടമഞ്ഞിന്റെ പുതപ്പണിഞ്ഞുനിൽക്കുന്ന പൊൻമുടി ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടയിടമാണ്. തിരുവനന്തപുരത്തുനിന്ന് 60 കിലോമീറ്റർ താണ്ടണം പൊൻമുടിയിൽ എത്താൻ. സമുദ്രനിരപ്പിൽനിന്ന് 1000 അടി ഉയരത്തിലാണ് പൊൻമുടി സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞും തണുപ്പും തേയിലത്തോട്ടങ്ങളും മലനിരകളും എല്ലാമായി ഏതൊരു വിനോദസഞ്ചാരിയേയും സന്തോഷിപ്പിക്കാനുള്ളതെല്ലാം പൊൻമുടിയിൽ ഉണ്ട്. 22 ഹെയർപിൻ വളവുകൾ കയറി വേണം പൊൻമുടിയിൽ എത്താൻ. നട്ടുച്ചയ്ക്കു പോലും കോടമഞ്ഞിറങ്ങുന്ന ഇവിടുത്തെ മലയിടുക്കുകൾ ഒരു വിസ്മയക്കാഴ്ച തന്നെയാണ്.

എങ്ങനെ എത്തിച്ചേരാം

കൊല്ലം ജില്ലയിൽ നിന്നടക്കം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ പൊൻമുടി പാക്കേജ് അവതരിപ്പിക്കുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് തിരുവനന്തപുരം-കല്ലാർ വഴി പൊൻമുടിയിലെത്താം.

വാഗമണ്ണും ഇല്ലിക്കൽക്കല്ലും (കോട്ടയം)

കോട്ടയം ജില്ലയിലെ അതിപ്രശസ്തമായ രണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങളാണ് വാഗമണ്ണും ഇല്ലിക്കൽക്കല്ലും. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽക്കല്ല്. മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണ് ഇല്ലിക്കൽക്കല്ല് ഉണ്ടായത്. ഇതിൽ ഒന്ന് കുടയുടെ ആകൃതിയിലുള്ളതിനാൽ കുടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ കുന്നിനു വശങ്ങളിൽ ഒരു ചെറിയ കൂനയുള്ളതിനാൽ കൂനു കല്ല് (ഹഞ്ച്ബാക്ക് പാറ) എന്നും. ഈ രണ്ട് കല്ലുകൾക്കിടയിലായി ഇരുപത് അടിയോളം താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഇവിടെ അരയടി മാത്രം വീതിയുള്ള ഒരു കല്ലുമുണ്ട്. അരുവികളും കാറ്റും മഞ്ഞിൽ പൊതിഞ്ഞ മലനിരകളുമെല്ലാമായി മനസ്സിനെ കുളിരണിയിപ്പിക്കുന്ന നിരവധി കാഴ്ചകളാണിവിടെയുള്ളത്. ഇവിടുത്തെ തണുപ്പാണ് എന്തിനേക്കാളും ഗംഭീരം. മൂടൽമഞ്ഞുള്ളതുമായ കാലാവസ്ഥയാണ് ഇവിടെ. ആകാശം വ്യക്തമാണെങ്കിൽ വിദൂര ചക്രവാളത്തിൽ നേർത്ത നീലരേഖയായി അറബിക്കടൽ കാണാം.

ഇല്ലിക്കലിനോട് കിടപിടിക്കുന്ന സൗന്ദര്യവും കാലാവസ്ഥയുമാണ് വാഗമണ്ണിലേതും. മൊട്ടക്കുന്നുകളുടെ പരമ്പര തന്നെ നിങ്ങൾക്ക് ഇവിടെ കാണാം. സാഹസിക നടത്തം, പാരാഗ്ലൈഡിങ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലമാണ് വാഗമണ്‍. കോടയിറങ്ങുന്ന പുല്‍മേടുകള്‍, ചെറിയ തേയിലത്തോട്ടങ്ങള്‍, അരുവികള്‍, പൈൻമരക്കാടുകള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താൽ സമ്പന്നമാണ് വാഗമൺ. തങ്ങള്‍മല, കുരിശുമല, മുരുകന്‍ മല എന്നിങ്ങനെ മൂന്നു പ്രധാന മലകള്‍ വാഗമണ്ണിന്റെ അടയാളങ്ങളാണ്.

ReadAlso:

ഡ്രാക്കുള പള്ളിക്ക് ശാപമോക്ഷം നൽകി ലൂസിഫർ!! പ്രിയദർശിനിയുമായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂടികാഴ്ച വഴിത്തിരിവായത് ഈ പള്ളിയ്ക്ക്!!

ഡല്‍ഹിയുടെ മുഖച്ഛായ മാറ്റാൻ ഇ- ബസുകൾ; വനിതാ യാത്രികര്‍ക്ക് സൗജന്യ യാത്ര, ഒറ്റ ചാർജിൽ 19 യാത്രകൾ

കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയം; ബഹമാസിലെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിന്‍

മാനുകളുടെ മായാലോകം കണ്ടൊരു സായാഹ്ന സവാരി ആയാലോ ? സഞ്ചാരികൾക്കായി ഡിയർ പാര്‍ക്ക് ഒരുക്കാൻ നോയ്ഡ

എന്താണ് ചാർധാം യാത്ര?: പുണ്യം തേടി ഭക്തജനങ്ങൾ യാത്ര തുടങ്ങി; കൗതുകമാണ് ഈ ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലെ ഉഷ്ണ ഉറവകൾ ?; പോകുന്നോ ചാർധാം യാത്ര ?

എങ്ങനെ പോകാം

ട്രെയിൻ വഴിയാണെങ്കിൽ മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് കോട്ടയം റയിൽവെ സ്റ്റേഷനിലിറങ്ങി അവിടെനിന്നു ബസിലോ ടാക്സിയിലോ എത്താം. കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയിൽനിന്ന് അടക്കം വാഗമൺ, ഇല്ലിക്കൽക്കല്ല് സ്പെഷൽ സർവീസുകളും നടത്തുന്നുണ്ട്.

മൂന്നാറും അഞ്ചുരുളി തുരുത്തും (ഇടുക്കി)

ഇടുക്കി ജില്ല തന്നെ ഒരു ‘കാഴ്ചബംഗ്ലാവാ’ണ്. എല്ലാ ജില്ലയിൽ നിന്നുള്ളവരുടേയും പ്രിയ ഡെസ്റ്റിനേഷൻ. അതിരാവിലെ ഇറങ്ങിയാൽ വൈകുന്നേരം വരെ കാണാനുള്ള ധാരാളം സൂപ്പർ സ്പോട്ടുകളുണ്ട് ഇവിടെ. ലിസ്റ്റിൽ ആദ്യം മൂന്നാർ തന്നെ. എന്നാൽ മൂന്നാർ ടൗണിൽ കിടന്നു കറങ്ങാതെ സമീപപ്രദേശങ്ങളിലേക്കു സഞ്ചരിക്കാം. മൂന്നാറിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കൊളുക്കുമല ഇന്ന് എല്ലാവർക്കും അറിയാവുന്ന സ്ഥലമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക് അതിരാവിലെ ഒരു ജീപ്പ് സഫാരി നടത്തി ഒരു സൂപ്പർ സൂര്യോദയം കാണാം. ഇരവികുളം നാഷനൽ പാർക്ക്, ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ചീയപ്പാറ വെള്ളച്ചാട്ടം, ചിന്നക്കനാൽ, ആനയിറങ്കൽ, പള്ളിവാസൽ എന്നിവയും മൂന്നാർ യാത്രയിൽ തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങളാണ്.

അടുത്തത് അധികമാരും കടന്നു ചെല്ലാത്ത അഞ്ചുരുളി തുരുത്താണ്. കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ഇപ്പോൾ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഈ മനോഹരമായ സ്ഥലം താമസിയാതെ സഞ്ചാരികളുടെ പ്രിയ ലൊക്കേഷനാകും. അദ്ഭുതപ്പെടുത്തുന്ന ടണലും മനോഹരമായൊരു വെള്ളച്ചാട്ടവും കൊണ്ടു തീരുന്നതല്ല അഞ്ചുരുളിയുടെ പ്രകൃതി സൗന്ദര്യം.

എങ്ങനെ പോകാം

വടക്കൻ കേരളത്തിലുള്ളവർക്ക് മൂന്നാർ യാത്ര ഇതുവരെ ബുദ്ധിമുട്ടായിരുന്നു. എന്നാലിനി കാസർകോട്ടും കോഴിക്കോട്ടുമൊക്കെയുള്ളവർക്ക് കെഎസ്ആർടിസി ബസിൽ മൂന്നാറിലെത്താം. കാസർകോട് – മൂന്നാർ യാത്രാസമയം ഏകദേശം 11 മണിക്കൂറെടുക്കും. രാത്രി പുറപ്പെട്ട് പിന്നേറ്റ് അതിരാവിലെ എത്തുന്നവിധം യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ധാരാളം സമയം മൂന്നാറിൽ ചെലവഴിക്കാനാകും.

വയനാടൻ കാഴ്ചകൾ മിസ്സാക്കരുത്

വയനാട് ജില്ല തന്നെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. ഇടുക്കി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ജില്ലയാണ് വയനാട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഈ നാട്ടിലൂടെയുള്ള യാത്ര എന്നും മനസ്സിൽ തങ്ങിനിൽക്കും. എപ്പോഴും കുളിർമയേകുന്ന കാലാവസ്ഥയും മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായി അധികം തിരക്കില്ലാത്ത സ്ഥലങ്ങളും വഴികളുമെല്ലാം വയനാടിനെ തനത് മലയോരപ്രദേശത്തിന്റെ എല്ലാ സവിശേഷതകളാലും വേറിട്ടുനിർത്തുന്നു. ബാണാസുര സാഗർ ഡാം (ഒരു വിഭാഗം ജീവനക്കാരുടെ സമരത്തെ തുടർന്ന് ബാണാസുര സാഗർ ടൂറിസം കേന്ദ്രത്തിലേക്ക് ഇപ്പോൾ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്, വിനോദ സഞ്ചാര സാധ്യത അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷം യാത്ര പ്ലാൻ ചെയ്യുക), പൂക്കോട് തടാകം, കുറുവ ദ്വീപ്, ചെമ്പ്ര കൊടുമുടി എന്നിവയൊക്കെ വയനാടിന്റെ ചില കാഴ്ചകളാണ്. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ ഒരു സഫാരി നടത്താം. അല്ലെങ്കിൽ കാടിനുള്ളിലെ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്താം, എടക്കൽ ഗുഹ സന്ദർശിച്ച് ചരിത്രത്തിലൂടെയൊന്ന് പോയിവരാം. അങ്ങനെ എല്ലാത്തരം യാത്രാനുഭവങ്ങൾക്കുള്ളതത്രയും വയനാട് ഒരുക്കിവച്ചിട്ടുണ്ട്.

ഇനിയൊരൽപ്പം സാഹസികതയാണ് വേണ്ടതെങ്കിൽ കർലാട് തടാകത്തിന് മുകളിലൂടെ റോപ്പ് വേ എക്സ്പീരിയൻസ് ചെയ്യാം. അതിശയകരമായ പാരാഗ്ലൈഡിങ് അനുഭവം നേടാൻ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് വയനാട്. മരതക കുന്നുകൾക്കും ഇടതൂർന്ന വനങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും മുകളിലൂടെ പറക്കുന്നത് സങ്കൽപിക്കുക. ആദ്യമായി യാത്ര ചെയ്യുന്നവർക്ക് പോലും വിദഗ്ധനായ ഒരു പൈലറ്റിനൊപ്പം സുരക്ഷിതമായി വയനാട്ടിൽ പാരാഗ്ലൈഡിങ് ആസ്വദിക്കാം.

എങ്ങനെ എത്തിച്ചേരാം

ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ കോഴിക്കോടാണ്. കെഎസ്ആർടിസി- പ്രൈവറ്റ് ബസുകൾ കോഴിക്കോട്, മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിൽ താമരശ്ശേരി ചുരം കാണാതെ പോകരുത്. അവധി ദിവസങ്ങൾ ഒഴിവാക്കി യാത്ര ചെയ്യുകയാണെങ്കിൽ ചുരത്തിന്റെ സൗന്ദര്യം അവിടെ ഇറങ്ങിനിന്നുതന്നെ ആസ്വദിക്കാം.

ആലപ്പുഴയുടെ കടലോരത്തേക്ക്

ആലപ്പുഴ എന്നുകേൾക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുന്ന ചിത്രം ഹൗസ് ബോട്ടുകൾ ഒഴുകി നടക്കുന്ന കായൽപ്പരപ്പും പച്ചവിരിച്ചു കിടക്കുന്ന പാടങ്ങളുമായിരിക്കുമല്ലോ, എന്നാൽ അതിനുമപ്പുറത്ത് സഞ്ചാരികളെ കാത്തൊരു കടൽത്തീരമുണ്ട്, ആലപ്പുഴ ബീച്ച്. സ്ഥിരം കാഴ്ചകളിൽനിന്നു മാറിയൊന്നു സഞ്ചരിക്കണമെന്നു തോന്നുന്നവർക്ക് ബീച്ചിലേക്കു സ്വാഗതം. എറണാകുളം, കോട്ടയം, തൃശൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് റോഡ് മാർഗ്ഗം പെട്ടെന്ന് എത്തിച്ചേരാവുന്ന ഒരു സ്പോട്ടാണ് ആലപ്പുഴ ബീച്ച്. അവധി ദിവസങ്ങളിൽ ഭൂരിഭാഗം ആലപ്പുഴക്കാരും സമയം ചെലവഴിക്കുന്ന ഇടമാണ് ഈ ബീച്ച്. നൂറിലധികം വർഷം പഴക്കമുള്ള വിളക്കുമാടവും കടൽപാലവും ചരിത്രശേഷിപ്പുകളായി ബീച്ചിൽ നിലകൊള്ളുന്നു.

എങ്ങനെ എത്തിച്ചേരാം

ബീച്ചിൽ നിന്ന് 1 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ബീച്ചിൽനിന്ന് 4.5 കിലോമീറ്റർ അകലെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. വിനോദസഞ്ചാരികൾക്ക് ബസിലോ മറ്റ് വാഹനങ്ങളിലോ നേരിട്ട് ബീച്ചിലേക്കെത്താം.

content highlight: weekend-getaway-destination-in-kerala

 

 

Tags: ആലപ്പുഴAnweshanam.comDESTINATIONഅന്വേഷണം.കോംകേരള ടൂറിസംMunnarAlappuzhaIdukkiWAYANADUTRAVEL

Latest News

കോൺ​ഗ്രസിന് ആവശ്യം ബൊമ്മകളെ, കെ സുധാകരൻ നല്ല അധ്യക്ഷനെന്ന് വെള്ളാപ്പള്ളി

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുത്തി ജീവിച്ചാൽ നല്ലവനാണ്; വേടനെ പിന്തുണച്ച് കെ ബി ​ഗണേഷ് കുമാർ

ഇന്ത്യയും യുകെയും ഒന്നിക്കുമ്പോൾ പണി കിട്ടുന്നത് ചൈനയ്ക്ക്!!

വിരണ്ട്‍ പാക് ഭരണകൂടം, ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.