2024ലെ പാരീസ് ഒളിമ്പിക്സില്‍ നിന്നുമുണ്ടായൊരു ഹൃദയസ്പര്‍ശിയായ കാഴ്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വനിതാ ഹാന്‍ഡ്ബോള്‍ പ്രാഥമിക റൗണ്ടിലെ അവസാന ഗ്രൂപ്പ് ബി മത്സരത്തിനിടെ അംഗോളയുടെ ക്യാപ്റ്റന്‍ ആല്‍ബര്‍ട്ടിന കസേറ്റോമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷോട്ട് പിഴച്ച് കസോമ വീണുകയും അവള്‍ക്ക് എണീക്കുവാന്‍ സാധിക്കാതെയും വന്നു. ഈ സമയം സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ വന്ന് കസോമയെ സഹായിച്ചെങ്കിലും ഒരടി മുന്നോട്ട് വെയ്ക്കാന്‍ അവള്‍ക്കായില്ല. അംഗോളന്‍ ടീം ഫിസിഷ്യന്റെ പരിശോധനയ്ക്ക് ശേഷം, ബ്രസീലിന്റെ ഗോള്‍കീപ്പര്‍ ഗബ്രിയേല മൊറെഷിയുടെ സഹായത്തോടെ കസ്സോമ എഴുന്നേറ്റു. ഈ സമയമാണ് ആരും പ്രതീക്ഷിക്കാത്ത ഒരു സഹായം കസോമയ്ക്ക് ലഭിച്ചത്. എതിര്‍ ടീമായ ബ്രസീലിന്റെ താരം തമറിസ് മൊറീന ഓടിവന്ന് അവളുടെ കൈകള്‍ കൊണ്ട് കസോമയെ എടുക്കുകയും കോര്‍ട്ടിന് പുറത്ത് ടീം സ്റ്റാന്‍ഡില്‍ എത്തിക്കുകയുമായിരുന്നു. ഈ നിമിഷം മത്സരം കാണാന്‍ എത്തിയവര്‍ നിറഞ്ഞ കൈയ്യടികളാണ് തമറിസിന്റെ ഈ പ്രവര്‍ത്തിക്ക് നല്‍കിയത്. അതിന് ശേഷമാണ് കസോമയ്ക്ക് വൈദ്യസഹായം ലഭിച്ചു. മൊറീനയുടെ ഈ നടപടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
View this post on Instagram
‘പരിക്ക് എന്റെ അടുത്താണ് സംഭവിച്ചത്, അത് അത്ര ഗുരുതരമല്ലെന്ന് ഞാന്‍ ആദ്യം കളിച്ചുകൊണ്ടിരുന്നു. അവളെ ഗ്രൗണ്ടില്‍ കണ്ടപ്പോള്‍, അവള്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതി, കാരണം നിങ്ങള്‍ അത് വളരെ അപൂര്‍വമാണ്. വീണു, എഴുന്നേല്‍ക്കരുത്, ഞങ്ങള്‍ രണ്ടുപേരും റൊമാനിയയില്‍ കളിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ് അവളോട് ഒരു പ്രത്യേക വാത്സല്യമുണ്ട്, ഞാന്‍ അവളുടെ ജോലിയെ വളരെയധികം ബഹുമാനിക്കുന്നു, ”മൊറേന ഒളിമ്പിക്‌സ് ഡോട്ട് കോമിനോട് പറഞ്ഞു. ഈ സമയത്ത് ഇരുവരും അവരുടെ മാതൃഭാഷയായ പോര്‍ച്ചുഗീസില്‍ കുറച്ച് വാക്കുകള്‍ സംസാരിച്ചു. സഹായത്തിന് കസ്സോമ നന്ദി പറഞ്ഞുവെന്ന് മൊറേന ഒളിമ്പിക്‌സ് ഡോട്ട് കോമിനോട് പറഞ്ഞു. ‘അവള്‍ പറഞ്ഞു, ‘വളരെ നന്ദി, എന്റെ സുഹൃത്തേ, നിങ്ങള്‍ക്ക് മാത്രമേ എന്നെ ഉയര്‍ത്താന്‍ കഴിയൂ. എനിക്ക് വളരെയധികം വേദനിച്ചു. ഇപ്പോള്‍ അവള്‍ സുഖം പ്രാപിക്കും. അവള്‍ സുഖം പ്രാപിക്കും. അവള്‍ സുഖമായി മടങ്ങിവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും പ്രായമായവരാണ് (ചിരിക്കുന്നു).
Content Highlights; A beautiful view from Paris Olympics What happened in the Brazil-Angola women’s handball preliminary round?