ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനുള്ള നടപടികൾ കുവൈത്ത് തുറമുഖ അതോറിറ്റി ആരംഭിച്ചു. പൗരന്മാർക്കും താമസക്കാർക്കും ഇത് ബാധകമാകും.
2000 ജനുവരി മുതൽ വിദേശത്തുനിന്ന് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡോക്ടറൽ ബിരുദങ്ങൾ പോലുള്ള പോസ്റ്റ്-സെക്കൻഡറി യോഗ്യതകൾ നേടിയിട്ടുള്ള എല്ലാ ജീവനക്കാരും ഉന്നത വിദ്യാഭ്യാസ അതോറിറ്റി നൽകുന്ന തുല്യത സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം അക്കാദമിക് യോഗ്യതകളുടെ ഫോട്ടോകോപ്പി സമർപ്പിക്കണം.രേഖകൾ അവരുടെ ഔദ്യോഗിക സ്ഥാപന ഇ-മെയിൽ വഴി അയക്കണം. എല്ലാ തൊഴിലാളികളും മൂന്നാഴ്ചക്കകം രേഖകൾ സമർപ്പിക്കണം. അല്ലാത്തവർ മറ്റു നടപടികൾ നേരിടേണ്ടിവരും.