വിശുദ്ധവും പരിപാവനവും ദൈവികവുമായ ഒരു പ്രാർത്ഥന കേന്ദ്രമാണ് പള്ളി എന്ന് പറയുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുക. എന്നാൽ പോളണ്ടിലെ ഈ പള്ളി തികച്ചും വ്യത്യസ്ഥമായ രീതിയിലുള്ളതാണ്. കാരണം ഈ പള്ളിയുടെ ആൾത്താരയും ചുവരുകളും മറ്റും ഉണ്ടാക്കിയിട്ടുള്ളത് സിമന്റും മരവും കല്ലും ഒന്നും കൊണ്ടല്ല. മറിച്ച് മനുഷ്യരുടെ തലയോട്ടിയും അസ്ഥികളും കൊണ്ടാണ്.
പോളണ്ടിലെ കുടോവാസ് ഡ്രോജിലെ സെറമ്നാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചാപ്പലാണ് സ്കൾ ചാപ്പൽ അല്ലെങ്കിൽ സെന്റ് ബർത്തലോമിയോസ് ചർച്ച്. 1776 ൽ ബൊഹീമിയൻ പ്രാദേശിക ഇടവക പുരോഹിതൻ വക്ലാവ് തൊമാസേക് ആണ് ഈ ചാപ്പൽ നിർമിച്ചത്. 18-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ബറക് ശൈലിയിലാണ് ഈ ചാപ്പലിന്റെ നിർമ്മാണം. ആയിരക്കണക്കിന് തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളും കൊണ്ട് കൂട്ട ശവക്കുഴിയായ ഈ പള്ളിയുടെ ആന്തരിക മതിലുകൾ, തറ, സീലിംഗ്, അടിത്തറ എന്നിവയെല്ലാം നിർമിച്ചിരിക്കുന്നത് അസ്ഥികളും തലയോട്ടികളും കൊണ്ട് തന്നെയാണ്. പോളണ്ടിലെ അത്തരത്തിലുള്ള ഒരേയൊരു സ്മാരകമാണ് സ്കൾ ചാപ്പൽ. യൂറോപ്പിലെ ആറെണ്ണത്തിൽ ഒന്ന്. റോമിലേക്കുള്ള തീർത്ഥാടനത്തിനിടെ കപ്പൂച്ചിൻ സെമിത്തേരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാദർ ടൊമാസെക് സാക്രിസ്താൻ ജെ. ഷ്മിഡ്, ശവക്കുഴി കുഴിച്ചെടുക്കുന്ന ജെ. ലാംഗർ എന്നിവരോടൊപ്പം അപകടത്തിൽ പെട്ടവരുടെ അസ്ഥികൾ ശേഖരിച്ച് വൃത്തിയാക്കി ചാപ്പലിൽ വച്ചു. 3 സെലേഷ്യൻ യുദ്ധങ്ങളിലും കോളറ പകർച്ച വ്യാധികൾ, പ്ലേഗ്, സിഫിലിസ്, പട്ടിണി എന്നിവ കാരണം മരിച്ചവരുടെ അസ്ഥികളാണ് ചാപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്.
അസ്ഥികൾ ബ്ലീച്ച് ചെയ്ത് കൊത്തിയെടുത്ത ശേഷം വിശുദ്ധ സ്ഥലം അലങ്കരിക്കാൻ അവ ഉപയോഗിക്കുകയായിരുന്നു. 3000 ആളുകളുടെ തലയോട്ടികളും അസ്ഥികളും ഉപയോഗിച്ചാണ് ചുമരുകളും മച്ചും അലങ്കരിച്ചിരിക്കുന്നത്. 1804-ൽ ടോമാസെക്ക് ഉൾപ്പെടെയുള്ള ചാപ്പൽ നിർമ്മിച്ച ആളുകളുടെ തലയോട്ടികൾ കെട്ടിടത്തിന്റെ മധ്യഭാഗത്തും അൾത്താരയിലും സ്ഥാപിച്ചു. അതിനുള്ളിൽ ഒരു കുരിശുരൂപവും രണ്ട് മാലാഖമാരുടെ കൊത്തുപണികളും ലാറ്റിൻ ലിഖിതങ്ങളും “മരിച്ചവരിൽ നിന്ന് എഴുന്നേൽക്കുക” എന്നും “വരൂ വിധിയിലേക്ക്” എന്നും എഴുതിയിരിക്കുന്നു. മൂന്ന് ഭാഷകളിൽ (പോളീഷ്, ചെക്ക് , ജർമ്മൻ ) ലഭ്യമായ പള്ളിക്കുള്ളിലെ ഒരു റെക്കോർഡിംഗ് ചാപ്പലിന്റെ ചരിത്രം വിശദീകരിക്കുന്നു. തന്റെ കലാ സൃഷ്ടിയിൽ അതീവ സന്തുഷ്ടനായ വക്ലാവ് തൊമാസേക് അതിനെ നിശബ്ദതയുടെ സംഗീതം എന്ന് വിളിച്ചു. സെഡ്ലെക് ഒസ്യൂറി എന്നും ഇതിന് പേരുണ്ട്. കൂടാതെ ഇരുപത്തി ഒന്നായിരം ആളുകളുടെ അസ്ഥികളും അസ്ഥികളും ബേസ്മെന്റിൽ കുഴിച്ചിട്ടിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ അസ്ഥികൾ കൊണ്ട് നിർമ്മിച്ച അധി മനോഹരമായ ചാണ്ട്‌ലിയർ ആണ് ചാപ്പലിൽ ഉള്ളത്.
1945 ൽ രണ്ടാം ലേക മഹായുദ്ധം അവസാനിച്ചതിന് ശേഷം ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ ചാപ്പൽ പഴയ പ്രതാപത്തിലേക്ക് പുന: സ്ഥാപിച്ചു. രോഗത്തിലും യുദ്ധങ്ങളിലും മരിച്ച ആളുകൾക്ക് സ്മാരകമായി ഈ ചാപ്പൽ സന്ദർശകർക്കായി തുറന്നിരിക്കുകയാണ്. ലക്ഷ കണക്കിന് ആളുകളാണ് എല്ലാ വർഷവും ഇവിടെ വരുന്നത്. സെഡ്ലക് ഓസ്യുറി എന്ന് വിളിക്കാൻ കാരണം, സെഡ്ലക് ഓസ്യൂറി ജർമനിയിലെ ഒരു റോമൻ കത്തോലിക്കാ പള്ളിയാണ്. ചെക്ക് റിപ്പബ്ലിക്കിലെ കുട്ട്ന ഹോറയിൽ 40,000- നും 70,000-നും ഇടയിലുള്ള ആളുകളുടെ അസ്ഥികൂടങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു , അവരുടെ അസ്ഥികൾ പല സന്ദർഭങ്ങളിലും ചാപ്പലിനുള്ള അലങ്കാരങ്ങളും ഫർണിച്ചറുകളും രൂപപ്പെടുത്തുന്നതിന് കലാപരമായി ക്രമീകരിച്ചിട്ടുണ്ട്.
മനുഷ്യ ശരീരത്തിലെ എല്ലാ അസ്ഥികളിലും ഒരെണ്ണമെങ്കിലും അടങ്ങിയിരിക്കുന്ന അസ്ഥികളുടെ ഒരു ചാൻഡലിയർ, നിലവറയുടെ മദ്ധ്യഭാഗത്ത് നിന്ന് തൂങ്ങിക്കിടക്കുന്ന തലയോട്ടികൾ കൊണ്ടുള്ള മാലകൾ എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. ഇതേ മാതൃകയിൽ നിർമ്മിക്കപ്പെട്ട ചാപ്പലായതിനാലാണ് പോളണ്ടിലെ സ്കൾ ചാപ്പലിനെയും സെഡ്‌ലസ്ക് ഓസ്യൂറി എന്ന് വിളിക്കുന്നത്. കാത്തോലിക്ക സഭയുടെ കീഴിലുള്ള പള്ളി തന്നെയാണ് സെന്റ് ബർത്തലോമിയസ് ചർച്ച് അഥവാ സ്കൾ ചാപ്പലും. 1960 മേയ് 10 നാണ് ഈ ചാപ്പൽ നിയുക്തമാക്കിയത്.
Story Highlight : Skull Church