ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണവ പാരമ്പര്യമനുസരിച്ച് നിർമ്മിച്ച ക്ഷേത്രമാണ് യാഗന്തി ക്ഷേത്രം അഥവാ യാഗന്തി ഉമാ മഹേശ്വരി ക്ഷേത്രം. ദിവസവും വളരുന്ന നന്ദി വിഗ്രഹമുള്ള ഈ ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ‘ഞാൻ കണ്ടു’ എന്നർത്ഥമുള്ള ഈ സ്ഥലത്തിന്റെ യഥാർത്ഥ പേര് നെഗന്തി എന്നാണ്, കാലം കടന്നു പോകെ ആളുകൾ അവിടം യാഗന്തി എന്ന് വിളിച്ച് തുടങ്ങി.
ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ് ക്ഷേത്രങ്ങൾ. പുരാതന ഇന്ത്യൻ ക്ഷേത്രങ്ങൾ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും ഭാഗം മാത്രമല്ല ചില അത്ഭുതങ്ങളും അവയെ ചുറ്റിപ്പറ്റി കേട്ടു വരാറുണ്ട്. അതിശയിപ്പിക്കുന്ന ഐതിഹ്യങ്ങൾ ഉൾക്കൊള്ളുന്ന നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ചിലത് അവയുടെ വാസ്തുവിദ്യയുടെ പ്രത്യേകത കൊണ്ട് പ്രശസ്തമാണ്, മറ്റുള്ളവ അവ സൃഷ്ടിക്കുന്ന ദിവ്യത്വത്തിലും പാരമ്പര്യത്തിലും സമ്പന്നമാണ്. നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷവും ഇവയെല്ലാം കേടു കൂടാതെ സംരക്ഷിക്കുന്നു. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് യാഗന്തി ശ്രീ ഉമാ മഹേശ്വര സ്വാമി ക്ഷേത്രം.ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണവ പാരമ്പര്യമനുസരിച്ച് നിർമ്മിച്ച ക്ഷേത്രമാണ് യാഗന്തി ക്ഷേത്രം അഥവാ യാഗന്തി ഉമാ മഹേശ്വര സ്വാമി ക്ഷേത്രം. ദിവസവും വളരുന്ന നന്ദി വിഗ്രഹമുള്ള ഈ ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ‘ഞാൻ കണ്ടു’ എന്നർത്ഥമുള്ള ഈ സ്ഥലത്തിന്റെ യഥാർത്ഥ പേര് നെഗന്തി എന്നാണ്, കാലം കടന്നു പോകെ ആളുകൾ അവിടം യാഗന്തി എന്ന് വിളിച്ച് തുടങ്ങി. പുരാതനമായ ഈ ക്ഷേത്രം അതിന്റെ പൈതൃക പാരമ്പര്യത്തിന്റെ പ്രാധാന്യം മാത്രമല്ല പേറുന്നത്, അതിശയകരവും അസാധാരണവുമായ നിരവധി സവിശേഷതകൾ കൊണ്ടും ഭക്തി സാന്ദ്രമാണ്.
ശിവന് സമർപ്പിച്ചിരിക്കുന്ന ഒരേയൊരു ക്ഷേത്രമാണ് യാഗന്തി, അവിടെ ശിവലിംഗത്തിന് പകരം ഒരു വിഗ്രഹത്തിന്റെ രൂപത്തിൽ ആരാധിക്കപ്പെടുന്നു. ഈ ശിവക്ഷേത്രം 5-ആം നൂറ്റാണ്ടുകളിൽ വിവിധ പല്ലവ, ചോള ഭരണാധികാരികൾ സംരക്ഷിച്ചു പോന്നിരുന്നു. 15-ആം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ സംഘ രാജവംശത്തിലെ ഹരിഹരബുക്ക രായ ചക്രവർത്തിയാണ് പണി പൂർത്തിയാക്കുന്നത്. 15-ാം നൂറ്റാണ്ട് ഈ ക്ഷേത്രത്തിന്റെ സുവർണ കാലഘട്ടമായിരുന്നു. യാഗന്തിയുടെ ഏറ്റവും വലിയ സവിശേഷത 20 വർഷത്തിനിടയിൽ ഒരു ഇഞ്ച് വളരുന്ന നന്ദി പ്രതിമയാണ്. നന്ദിയുടെ ഏകശിലാ പ്രതിമയാണ് ഇവിടെയുള്ളത്. സാധാരണ ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ക്ഷേത്രത്തിനുള്ളിലെ ശിവ വിഗ്രഹത്തിന് നേരെ എതിർ വശത്തല്ല നന്ദി സ്ഥിതി ചെയ്യുന്നത്. നന്ദി വിഗ്രഹത്തിന് അവിരാമമായ വർദ്ധനവ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് പിന്നിൽ ഒരു ശാസ്ത്രീയ വിശദീകരണവും ഉണ്ട്, അത് നിർമ്മിച്ച പാറയ്ക്ക് വളരാനുള്ള അന്തർലീനമായ ഗുണമുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) പറയുന്നു. ഇത് 20 വർഷത്തിലൊരിക്കൽ 1 ഇഞ്ച് വളരുന്നുവെന്നാണ് ആർക്കിയോളജി വകുപ്പിന്റെ കണ്ടെത്തൽ.
വർഷങ്ങൾക്ക് മുമ്പ് ആളുകൾ നന്ദിയുടെ വിഗ്രഹത്തിന് ചുറ്റും പ്രദക്ഷിണം നടത്തിയിരുന്നു എന്നതും ഒരു വിശ്വാസമാണ്. വിഗ്രഹത്തിന്റെ വലിപ്പം വർധിച്ചതിനെ തുടർന്ന് ക്ഷേത്രത്തിലെ ഒരു സ്തംഭം നീക്കം ചെയ്തിട്ടുണ്ട്. കലിയുഗാവസാനത്തിൽ നന്ദിയുടെ വിഗ്രഹം ജീവനോടെ വരുമെന്നും ഭൂമി തുളച്ച് നിലവിളിക്കുമെന്നും ശ്രീ പൊതുലൂരി വീരബ്രഹ്മേന്ദ്ര സ്വാമികൾ തന്റെ പ്രവചനത്തിൽ പ്രഖ്യാപിച്ചു. കൽക്കിയുടെ സൈന്യത്തെ സേവിക്കാൻ യാഗന്തിയിലെ ഗുഹകളിൽ നിന്ന് ദശലക്ഷക്കണക്കിന് കുതിരകൾ വരുമെന്നും പറയപ്പെടുന്നു. ഈ സ്ഥലത്തെക്കുറിച്ചുള്ള വളരെ വിചിത്രമായ മറ്റൊരു വസ്തുത, യാഗന്തിയിൽ കാക്കകൾ പറക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നതാണ്. കാരണം, അഗസ്ത്യ മുനി ഇവിടെ ധ്യാനത്തിലിരിക്കുമ്പോൾ, കാക്കരാജാവായ കകുസാരൻ അദ്ദേഹത്തിന്റെ ആലോചനയിൽ നിന്ന് വ്യതിചലിപ്പിക്കുകയും കോപാകുലനായ അഗസ്ത്യ മുനി തന്റെ ശാപം കാക്കകൾക്ക് നൽകുകയും ചെയ്തു. ഇന്നും ഗ്രാമത്തിനുള്ളിൽ കാക്കയെ കണ്ടിട്ടില്ലെന്ന് ആളുകൾ പറയുന്നു. മാത്രമല്ല, കാക്ക ശനിഭഗവാന്റെ വാഹനമായതിനാൽ ഉമാമഹേശ്വര സ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുള്ള ആരെയും ശനി ശല്യപ്പെടുത്താറില്ലെന്നും ഇവർ പറയുന്നു. ശനിദോഷം അകറ്റാൻ ആളുകൾ ഇവിടെ വന്ന് ആരാധന നടത്തിപ്പോരുകയും ചെയ്യുന്നു.
Story highlights : Yaganti temple