ചെറുഉള്ളി ചതച്ചത്തും നല്ല മസാലയുമൊക്കെ ചേര്‍ത്ത് വളരെ എളുപ്പത്തിൽ ചെമ്മീൻ പൊടി മസാല തയാറാക്കിയാലോ?
ചേരുവകൾ
- മീഡിയം ചെമ്മീൻ: 300 ഗ്രാം
- മഞ്ഞൾ പൊടി: ആവശ്യത്തിന്
- ഉപ്പ്: പാകത്തിന്
- ജിൻജർ ഗാർലിക് പേസ്റ്റ്: 10 ഗ്രാം
- വിനഗർ: 10 മില്ലി
- വെളിച്ചെണ്ണ: 50 മില്ലി
- കറിവേപ്പില: 5 ഗ്രാം
- ചെറുഉള്ളി ചതച്ചത്: 20 ഗ്രാം
- കശ്മീരി ചില്ലി പൌഡർ: 20 ഗ്രാം
- പെരുംജീരകം: 8ഗ്രാം
- കുരുമുളക്: 10 ഗ്രാം
- അരി പൊടി: 5 ഗ്രാം
- മൈദ: 5 ഗ്രാം
പാചക രീതി
1) വൃത്തിയാക്കിയ ടൈഗർ പ്രോൺസ് മഞ്ഞൾ പൊടി, ഉപ്പ്, ജിൻജർ ഗാർലിക് പേസ്റ്റ്, വിനിഗർ എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുവാനായി വയ്ക്കാം.
2) കശ്മീരി മുളക്പ്പൊടിയും പെരുംജീരകം, കുരുമുളക്, അരി പൊടി, മൈദ എന്നിവ മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം.
3)മാരിനേറ്റ് ചെയ്ത പ്രോൺസ് തയാറാക്കിയ പൊടിയിൽ മുക്കി വെളിച്ചെണ്ണയും, കറിവേപ്പിലയും, ചതച്ച ചെറുഉള്ളിയും ഇട്ട് നന്നായി മിക്സ് ചെയ്ത് തവയിൽ മീഡിയം ചൂടിൽ 3 – 4 മിനിറ്റ് കുക്ക് ചെയുക. അടിപൊളി സ്വാദിൽ ചെമ്മീൻ പൊടി മസാല റെഡി.
content highlight: prawn-masala-easy-recipe