പ്രണയമഴ

പ്രണയമഴ ഭാഗം 41/PRANAYAMAZHA PART 41

പ്രണയമഴ

ഭാഗം 41

അവൾ നോക്കിയപ്പോൾ കണ്ടു ഹരി ഒരു ബാഗ് പാക്ക് ചെയ്തു വെച്ചിരിക്കുന്നത്..

അവൾക്ക് ഒന്നും മനസിലായില്ല..

രാത്രി ഫുഡ്‌ കഴിച്ചു കഴിഞ്ഞു നമ്മൾ ഇവിടെ നിന്നു ഇറങ്ങും…. അവൻ പറഞ്ഞു.

ഗൗരി നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി.

കൊല്ലം വരെ ഒന്ന് പോകണം എനിക്ക്.. ഒരു ഫ്രണ്ട് നെ കാണാൻ… എന്റൊപ്പം നീയും വരണം…

ഞാൻ എങ്ങോട്ടും വരുന്നില്ല..

അത് തീരുമാനിക്കുന്നത് നിയല്ല..

അതെ… എന്റെ കാര്യം തീരുമാനിക്കുന്നത് ഞാൻ ആണ്.

പക്ഷെ ഇപ്പോൾ എന്റെ തീരുമാനം നീ അനുസരിക്കും.. ഇല്ലെങ്കിൽ അനുസരിപ്പിക്കാൻ എനിക്ക് അറിയാം…

എങ്കിൽ അത് ഒന്ന് കാണണമല്ലോ….

ഗൗരി…… നിന്റെ കഴുത്തിൽ ഈ താലി ചാർത്തിയത് ഞാൻ ആണെങ്കിൽ നിന്നെ എന്റെ കൂടെ കൊണ്ട് പോകാനും എനിക്ക് അറിയാം….

അതും പറഞ്ഞു കൊണ്ട് ഹരി റൂമിൽ നിന്നു ഇറങ്ങി പോയി.

അവൻ താഴേക്ക് ഭക്ഷണം കഴുക്കുവാനായി പോയത് ആണ് എന്ന് ഗൗരിക്ക് അറിയാം… എന്ത് കള്ളത്തരം പറഞ്ഞു കൊണ്ട് ആണ് അവൻ താനുമായി ഇവിടെ നിന്ന് ഇറങ്ങുന്നത് എന്ന് അറിയിവനായി അവൾക്ക് ആകാംക്ഷ ഏറി…

ഹരി ഊണ് മേശക്ക് അരികിലായി വന്നു നിന്നു..

എന്താ മോനെ നിനക്ക് എപ്പോളും ഈ തലവേദന.. എന്താ പറ്റിയത് നിനക്ക്..

വാത്സല്യത്തോടെ മുത്തശ്ശി അവനെ നോക്കി.

ഒന്നും ഇല്ല മുത്തശ്ശി… ഈ ജോലിയുടെ യും മീറ്റിംഗിന്റെയും ഒക്കെ ഓരോരോ ടെൻഷൻ ആണ്… അല്ലാതെ വേറൊന്നു ഇല്ല..

അവൻ ആരുടെയും മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്.

അച്ഛൻ വരാൻ വൈകും… നിങ്ങൾക്ക് വിശക്കുന്നില്ലേ… അത്താഴം കഴിച്ചോ മോനെ…

മ്മ്… കഴിക്കാം മുത്തശ്ശി…..

ദേവി അപ്പോളേക്കും ഭക്ഷണം എല്ലാം മേശമേൽ എടുത്തു വെച്ചു….

അവൻ ദേവിയെ നോക്കിയതേ ഇല്ല..

തന്റെ ഓർമ്മയിൽ ആദ്യം ആയിട്ട് ആണ് അമ്മ തന്നെ അടിച്ചത്…

അവനു ഒരുപാട് വേദന തോന്നി.. എങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി അവൻ ഇരുന്നു.

ഗൗരിയും നീലിമയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..

ഹരി വേഗം ഭക്ഷണം കഴിച്ചു എഴുനേറ്റ്.

അവൻ ഫോൺ  എടുത്തു കൊണ്ട് സിറ്റ് ഔട്ട്‌ ലേക്ക് പോയി.

അച്ഛനോട് അവൻ എന്തൊക്കെയോ സംസാരിച്ചു.

എന്നിട്ട് ഹോളിലേക്ക് കയറി വന്നു.

അമ്മേ….. മുത്തശ്ശി… ഞാനും ഗൗരി യും കൂടെ കൊല്ലം വരെ ഒന്ന് പോകുവാ കെട്ടോ.. അച്ഛൻ ഇപ്പോൾ വിളിച്ചു… അത്യാവശ്യം ആയിട്ട് ഒരു മീറ്റിംഗ് ഉണ്ട്….

അവൻ മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ പറഞ്ഞു.

ഇത് എന്താ മോനെ പെട്ടന്ന് ഒരു യാത്ര….

അത് മുത്തശ്ശി അച്ഛൻ പറഞ്ഞത് എന്നോട് ഒരു ക്ലയന്റ് നെ മീറ്റ് ചെയ്യാൻ പോകുവാൻ ആണ്.. ആക്ച്വലി ഞാൻ പോകേണ്ടത് ആണ്… പിന്നെ ഞാൻ വിചാരിച്ചു ഗൗരിയെയും ഒന്ന് കൊണ്ട് പോകാം എന്ന്.. എനിക്ക് ഒരു കമ്പനി യും ആകുമല്ലോ…

ദേവി ഒന്നും മിണ്ടാതെ ഗൗരിയെ നോക്കി..

ഞാൻ വരുന്നില്ല… ഹരി പോയിട്ട് വരൂ…. ശാന്ധമായിരുന്നു അവളുടെ വാചകം..

അയ്യേ… ഇത് എന്തൊരു പെണ്ണ് ആണ്…. ഞാൻ ആണെങ്കിൽ ഒരു അവസരം കിട്ടാൻ ആണ് കാത്തിരിക്കുന്നത്…. കണ്ണേട്ടൻ ആണെങ്കിൽ കുഞ്ഞിനേയും കൊണ്ട് അധികം കറങ്ങാൻ പോകണ്ട എന്ന് പറഞ്ഞു ആണ്….. നീലിമ പറഞ്ഞു.

ഗൗരി…. കേട്ടോ…. ചേച്ചി പറഞ്ഞത്…… നീ വേഗം പോയി റെഡി ആകു… ഇപ്പോൾ ഇറങ്ങണം.. നാളെ 9ഓ ക്ലോക്കിനു ആണ് എനിക്ക് മീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുള്ളത്…. കം ഓൺ ഗൗരി.. ഹറി അപ്പ്‌….. അതും പറഞ്ഞു കൊണ്ട് ഹരി വീണ്ടും ഫോൺ എടുത്തു ആരെയോ വിളിച്ചു കൊണ്ട് നടന്നു പോയി.

മോളേ… നീ കൂടെ ചെല്ല്
.. അവനു അല്ലെങ്കിൽ വിഷമം ആകും
.. മുത്തശ്ശി പറഞ്ഞു.

എനിക്ക് യാത്ര ചെയുമ്പോൾ ശർദ്ധിക്കും മുത്തശ്ശി.. അതുകൊണ്ട് ആണ്..

ഗൗരി… അതിന് ടാബ്ലറ്റ് ഒക്കെ കിട്ടും… മേടിച്ചു കഴിച്ചാൽ മതി… താൻ ചെല്ല്…..

നീലിമ കൂടി പറഞ്ഞപ്പോൾ അവൾക്ക് ആകെ നിസ്സഹായ അവസ്ഥ ആയി.

ദേവി മാത്രം ഒന്നും സംസാരിച്ചില്ല..

അമ്മക്ക് വിഷമം ആണോ അമ്മേ… എന്താ മിണ്ടാതെ ഇരിക്കുന്നത്…നീലിമ ദേവിയെ കളിയാക്കി..

എനിക്ക് എന്ത് വിഷമം… അവരു പോയിട്ട് വരട്ടെ…. ദേവി ചുണ്ടനക്കി…

ഗൗരി.. സമയം പോകുന്നു…. ഹരി വിളിച്ചു പറഞ്ഞു

ഗൗരി റൂമിൽ ചെന്നപ്പോൾ ഹരി ഡ്രെസ് മാറിയിരുന്നു..

സമയം 9മണി കഴിഞ്ഞു.. വേഗം റെഡി ആകു…

ഹരി… എന്താണ് നിങ്ങളുട ഉദ്ദേശം..

ഒരു ദുരുദ്ദേശവും ഇല്ല ഗൗരി… നീ എന്റെ കൂടെ വരാൻ പേടിക്കണ്ട… ഞാൻ നിന്നെ ഒന്നും ചെയ്യില്ല….
പക്ഷെ വരണം… ഈ ഒരു തവണ… ഒരൊറ്റ തവണ മാത്രം….. എന്റെ ഒരു അപേക്ഷ ആണ്..

ഞാൻ താഴെ വെയിറ്റ് ചെയ്യും…തനിക് ആവശ്യം ഉള്ളത് എന്താണ് എന്ന് വെച്ചാൽ എടുത്തു വെയ്ക്ക്… ത്രീ ഡേയ്‌സ് നു ഉള്ളിൽ നമ്മൾ മടങ്ങി വരും… അവൻ പറഞ്ഞു

പെട്ടന്ന് വരണം..ഞാൻ താഴെ കാണും… നച്ചു വാവയെ ഒന്ന് കാണട്ടെ..

അതും പറഞ്ഞു കൊണ്ട് അവൻ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി.

ഗൗരിയും മനസില്ലമനസോടെ അവന്റെ ഒപ്പം പോകാനായി തീരുമാനിച്ചു.

രണ്ടു മൂന്നു ജോഡി ഡ്രസ്സ്‌ എടുത്തു അവളും അവന്റെ ബാഗിലെക്ക് വെച്ചു.

വേഗം തന്നെ അവളും ഡ്രസ് മാറി റെഡി ആയി താഴേക്ക് ഇറങ്ങി വന്നു.

നച്ചു ഉറങ്ങിയത് ആയിരുന്നു.. എന്നാലും ഹരി പോയി കുഞ്ഞിനെ കുത്തി പൊക്കി എടുത്തു.. നീലിമ അതിന് അവനോട് വഴക്കിടുന്നുണ്ട്..

മുത്തശ്ശി അത് കണ്ടു ചിരിച്ചു കൊണ്ട് നിൽപ്പാണ്..

ദേവിയ്ക്ക് മാത്രം ആകെ ഒരു വിഷമം.. എന്തിനാണ് ഹരിയുടെ ഈ യാത്ര എന്ന് അവർക്ക് അറിയില്ല.

വൈകാതെ അവരോട് മൂന്ന് പേരോടും യാത്ര പറഞ്ഞു ഹരിയും ഗൗരിയും ഇറങ്ങി.

എല്ലാ തവണയും അവൻ എന്തെങ്കിലും മീറ്റിംഗ് ആയി ബന്ധപെട്ടു പോകുമ്പോൾ ദേവി അവനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു അനുഗ്രഹിച്ചു ഒക്കെ ആണ് വിടാറുള്ളത്. പക്ഷെ ഇത്തവണ അത് ഉണ്ടായില്ല… അവർക്ക് ഉള്ളിന്റെ ഉള്ളിൽ അവനോട് ദേഷ്യം ആയിരുന്നു.

പോകും വഴിയിൽ ഗൗരിയും ഹരിയും ഒന്നും സംസാരിച്ചില്ല..

ഹരിയുടെ ഉള്ളിൽ പക്ഷെ പ്രതീക്ഷയുടെ നാമ്പ് ആയിരുന്നു…

എല്ലാം കേശുവിലൂടെ അറിയിക്കാനും അതുകേട്ടു കഴിഞ്ഞു അവൾ തന്നെ മനസിലാക്കുമെന്നും ഒക്കെ ആണ് അവന്റെ പ്രതീക്ഷ..

അന്ന് രാത്രിയിൽ ഒരു ഹോട്ടലിൽ റൂം എടുത്തിട്ട് അടുത്ത ദിവസം കാലത്തെ കേശുവിന്റെ വീട്ടിലേക്ക് പോകാം എന്ന് ആണ് അവന്റെ പ്ലാൻ.

അങ്ങനെ രാത്രി 12മണിയോടെ അവർ കൊല്ലത്തു എത്തി ചേർന്ന്.

**********

കാലത്തെ ആദ്യം ഉണർന്നത് അമ്മാളു ആയിരുന്നു..
നിഹയെ അവൾ കൊട്ടി വിളിച്ചു.

എന്താടി.. നിനക്ക് ഉറക്കം ഒന്നും ഇല്ലേ….

ടി… ടൈം എത്ര ആയെന്നു കണ്ടോ….5.40…. നീ എഴുന്നേൽക്കു.. നമ്മൾക്ക് ഹോസ്പിറ്റലിൽ ചെന്നിട്ട് വേണ്ടേ പോകാൻ….

ഹോ.. ഈ പെണ്ണ്…. അതിന് നേരം വെളുക്കട്ടെ..

നേരം വെളുത്തു എന്റെ നിഹാ.. നീ എഴുന്നേറ്റു വാ… വേഗം റെഡി ആകു….

മ്മ്… ശരി ശരി… നീ ചെല്ല്.. ഞാൻ പിറകെ വന്നോളാം…

ഒക്കെ.. ലേറ്റ് ആകരുത് കെട്ടോ..

ഓഹ് ഇല്ല്യ… നീ ചെല്ല്…

മ്മ്…

അമ്മാളു പോയതും നിഹ വീണ്ടും പുതപ്പെടുത്തു തലവഴി മൂടി..

ഓഹ്… ഇത് മറ്റേത് തന്നെ.. പെണ്ണ് പെട്ടു…

നിഹ പിറുപിറുത്തു.

അമ്മാളു ഫ്രഷ് ആയി തിരിച്ചു വന്നപ്പോൾ നിഹ ഉറക്കം തന്നെ…

അവൾക്ക് നല്ല ദേഷ്യം വന്നു.

പക്ഷെ ഒന്നും മിണ്ടാൻ പോയില്ല അവൾ.

പെട്ടന്ന് തന്നെ റെഡി ആയി അവൾ പുറത്തേക്ക് ഇറങ്ങി പോയി.

7.30ഓട് കൂടി അവൾ ഹോസ്പിറ്റലിൽ എത്തി

ഡോണിന്റെ മമ്മി യെ അവൾ കണ്ടു.

അലക്സ്‌ നെ നോക്കാൻ അവൾക്ക് അല്പം ഭയം തോന്നി.

മാളവിക… കേറി വാ മോളേ.. മമ്മി വിളിച്ചു.

മമ്മി… എങ്ങനെ ഉണ്ട് ഇപ്പോൾ ഡോണിനു.. പിന്നീടു കണ്ടാരുന്നോ..

മ്മ്.. കണ്ടു മോളേ… നൈറ്റിൽ ഒന്നുടെ കണ്ടു… അവനു pain ഉണ്ടായിരുന്നു.. എന്നാലും സാരമില്ല.. എന്റെ മോനെ മാതാവ് തിരിച്ചു തന്നല്ലോ… അവരുടെ മിഴികൾ നിറഞ്ഞു.

ആനി… ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു അലക്സ്‌ വെളിയിലേക്ക് പോയി.

പപ്പാ… പപ്പക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ മമ്മി.. എനിക്ക് ഒരു പേടി.

ഹേയ് എന്തിനു.. പപ്പാ പാവം ആണ്..

അവൾ ഒന്ന് പുഞ്ചിരി തൂകി.

പിന്നെ മോളേ… പഠനം എങ്ങനെ പോകുന്നു.

കുഴപ്പമില്ല മമ്മി….

മ്മ്.. നന്നായി പഠിച്ചോണം കെട്ടോ.. എന്റെ മോൻ അന്ന് മോളോട് അങ്ങനെ ഒക്കെ പെരുമാറിയതിൽ മമ്മി സോറി പറയുന്നു.. ഒക്കെ അവന്റെ അറിവില്ലായ്മ ആണ്..

അയ്യോ.. അത് ഒന്നും സാരമില്ല മമ്മി…. ഞാൻ അതൊക്ക അപ്പോൾ തന്നെ വിട്ടു.

മോൾക്ക് നല്ല ഒരു ലൈഫ് കിട്ടും… അത്രയ്ക്ക് നല്ല ഒരു മനസ് ആണ് മോളുടെ.. സ്വന്തം പേരെന്റ്സ് പറയുന്നത് മാത്രമേ അനുസരിക്കൂ എന്ന് മോൾ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി.. എനിക്ക് ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു മോളേ.. ആഹ്.. അത് ഇങ്ങനെ ആയി പോയി..

അവർ കൈലിരുന്ന കൊന്തയിലേക്ക് നോക്കി.. അത് എടുത്തു ചുണ്ടോടു ചേർത്തു മുത്തി.

ഡോണിനെ മാത്ര മതി തനിക്ക്… തന്റച്ഛനെയും ഏട്ടന്മാരെയും ഒക്കെ പറഞ്ഞു സമ്മതിപ്പിക്കണം… ഡോൺ ഇല്ലാതെ ഇനി തനിക്ക് ഒരു ജീവിതം ഇല്ല….. എന്നൊക്ക മമ്മിയോട്‌ പറയണം എന്ന് ഉണ്ട്.. പക്ഷെ ഇപ്പോൾ വേണ്ട.. ആദ്യം തന്റെ ഇഷ്ടം പറയുന്നത്… അത് ഡോണിനോട് മാത്രം ആയിരിക്കും… അവൾ തീർച്ച പെടുത്തി.

മമ്മി…..

എന്താ മോളേ..

എനിക്ക്… എനിക്ക്.. ഒന്ന് കാണാൻ പറ്റുമോ….

അതിനെന്താ.. മോള് വാ…

അവർ അവളെയും കൂട്ടി സർജിക്കൽ ഐ സി യൂ വിന്റെ മുൻപിൽ ചെന്നു.

ബെൽ അമർത്തിയപ്പോൾ ഒരു നേഴ്സ് വന്നു.

ആവശ്യം അറിയിച്ചു.

ഓരോരുത്തരായി കേറാൻ പറഞ്ഞു.

ആദ്യം മമ്മിയെ നിർബന്ധിച്ചു..

മമ്മി അവളോട് പറഞ്ഞു എങ്കിലിം അവൾ സമ്മതിച്ചില്ല.

മമ്മി കേറി കണ്ടതിനു ശേഷം അവൾ ചെന്നത്.

എ സി യുടെ തണുപ്പിലും അവളിൽ വിയർപ്പ് പൊടിഞ്ഞു..

നോക്കിയപ്പോൾ കണ്ടു കൈയിലും നെഞ്ചതും ഒക്കെ കെട്ടുമായി കിടക്കുന്ന ഡോണിനെ.

വയർ മുതൽ പാദം വരെ മൂടി ഇട്ടിരിക്കുക ആണ്.

അവളെ കണ്ടതും ഡോൺ ഒന്ന് ഞെട്ടി.

മമ്മി ഒന്നും പറഞ്ഞില്ല എന്ന് അവൾക്ക് തോന്നി.

അവൾ അടുത്തേക്ക് ചെന്നു.

ഒരു വരണ്ട ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു.

ഡോൺ…

അവൾ അവന്റെ വലതു കരത്തിൽ കൈ കൊണ്ട് തോണ്ടി..

എങ്ങനെ ഉണ്ട്….

കുഴപ്പമില്ല

താൻ… താൻ ഒറ്റയ്ക്ക് ആണോ വന്നത്.

മ്മ്…. ഉള്ളിലെ തേങ്ങൽ ഒളിപ്പിച്ചു വെച്ചു കൊണ്ട് അവൾ മൂളി.

കണ്ണിൽ നിന്നും രണ്ടു നിർമുത്തുകൾ പൊഴിഞ്ഞു വരുന്നുണ്ട്.

മാളു….

അവൻ വിളിച്ചു.

മുഖം ഉയർത്തി ഇല്ല…

ഉള്ളിൽ ആകെ ഒരു നൊമ്പരം.

എടൊ…

അവൻ മെല്ലെ വിളിച്ചു.

അവൾ മിഴികൾ ഉയർത്തി.

Sorry മാളു.. എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ….

അവൻ പതിയെ പറഞ്ഞു.

അവന്റെ വലതു കരത്തിലേക്ക് മാളു തന്റെ കൈ ചേർത്തു വെച്ചു.

ഡോൺ… ആം സോറി…. ഞാൻ അന്ന് അങ്ങനെ ഒക്കെ… എനിക്ക് എന്നാലും ഇഷ്ടം ആണ്…. ഒരുപാട് ഒരുപാട്… പെട്ടന് തന്നെ കോളേജിൽ വരണം….

ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.

മാളു.. പെട്ടന്ന് തന്നെ അവൻ ശാസന യോടെ അവളെ വിളിച്ചു.

ഇവിടെ നോക്ക്….

എടൊ…. താൻ പോകാൻ നോക്ക്.. ഇത് ഹോസ്പിറ്റലിൽ ആണ്..

അവൻ പിറുപിറുത്തു.

മാളു അവനെ നോക്കി.

എനിക്ക് അത് എന്റെ ഫ്രണ്ട്സും ആയിട്ട് ഉള്ള ബെറ്റ് ആയിരുന്നു.. ഇയാളെ കൊണ്ട് തിരിച്ചു ഇഷ്ടം ആണ് എന്ന് പറയിപ്പിക്കുക എന്ന് ഉള്ളത്… അല്ലാതെ താൻ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല…

അവൾ അവന്റെ വാക്കുകൾ കേട്ട് സ്തംഭിച്ചു നിന്നു..

ഇറങ്ങി പോകാൻ അല്ലെ പറഞ്ഞത്..

അവന്റെ ശബ്ദം അല്പം കൂടെ ഗൗരവത്തിൽ ആയി.

ഡോൺ… ഞാൻ….

പ്ലീസ് മാളു ഒന്ന് പോയി തരുമോ… എനിക്ക് അല്പം സമാധാനം വേണം..

അതും പറഞ്ഞു അവൻ കണ്ണുകൾ അടച്ചു.

മാളു വേഗം തന്നെ അവിടെ നിന്നു പുറത്തിറങ്ങി.

കരയാതിരിക്കൻ പാട് പെട്ടു കൊണ്ട് അവൾ ആനിയുടെ അടുത്തേക്ക് വന്നത്.

ഞാൻ പോട്ടെ മമ്മി…

ആഹ് മോള് പോകുവാണോ.. അതിന് സമയം ആയില്ലലോ…8.30ആകുന്നതേ ഒള്ളൂ.. വരൂ നമ്മൾക്ക് റൂമിൽ ഇരിക്കാം…

വേണ്ട മമ്മി.. ഞാൻ പോയ്കോളാം… സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്…

അയ്യോ… മോള് കാപ്പി കുടിച്ചോ…

മ്മ്

കഴിച്ചിട്ട് ആണ് വന്നത്.. പോട്ടെ… പപ്പയോടു പറഞ്ഞേക്ക്..

അവൾ അവരോട് യാത്ര പറഞ്ഞു വേഗം റൂമിൽ നിന്നു പുറത്ത് ഇറങ്ങി.

തുടരും