Kerala

സംസ്ഥാനത്ത് ഇന്നും മഴ കനക്കും | It will rain in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യ. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം ,ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കണ്ട് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി തെക്കൻ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.