ബംഗളൂരു കഫേയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഫോണ്‍ ഒളിപ്പിച്ച് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് ജീവനക്കാരന്‍ അറസ്റ്റില്‍. ബിഇഎല്‍ റോഡിലെ തേര്‍ഡ് വേവ് കോഫി സ്ഥാപനത്തിലെ ജീവനക്കാരനും ബെംഗളൂരു ഗുട്ടഹള്ളിയില്‍ താമസിക്കുന്ന ശിവമോഗ സ്വദേശിയായ മനോജാണ് പോലീസ് പിടിയിലായത്. സ്ത്രീകളുടെ വാഷ്റൂമിലെ ഡസ്റ്റ് ബിന്നിനുള്ളില്‍ വെച്ച ഫോണില്‍ വീഡിയോ റെക്കോര്‍ഡിംഗ് ഓണാക്കി ഒളിപ്പിച്ചു വെച്ചിരുന്നു. ആറ് മാസമായി പ്രതി ഔട്ട്ലെറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്ത്രീകളുടെ വാഷ്‌റൂമിലെ ഡസ്റ്റ്ബിന്നിനുള്ളില്‍ ഫോണ്‍ ഒളിപ്പിച്ചുവെന്നാരോപിച്ച് ജീവനക്കാരനെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതായും തേര്‍ഡ് വേവ് കോഫി പറഞ്ഞു.
ഗ്യാങ്സ് ഓഫ് സിനിപൂര്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുള്ള ഒരു സ്ത്രീയാണ് കഫേയിലെ വാഷ്‌റൂമില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച കാര്യം പുറത്താക്കിയത്. സ്ത്രീകളുടെ വാഷ്റൂമിലെ ഡസ്റ്റ്ബിന്നില്‍ രണ്ട് മണിക്കൂറോളം വീഡിയോ റെക്കോര്‍ഡിംഗ് സ്വിച്ച് ഓണാക്കി ഒളിപ്പിച്ച ഫോണ്‍ കണ്ടെത്തിയതിനെക്കുറിച്ചുള്ള ഒരു കഥ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഞാന്‍ ബംഗളൂരുവിലെ തേര്‍ഡ് വേവ് കോഫി ഔട്ട്ലെറ്റിലായിരുന്നു, ഒരു സ്ത്രീ വാഷ്റൂമില്‍ ഒരു ഫോണ്‍, ഡസ്റ്റ്ബിന്നില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി, രണ്ട് മണിക്കൂറോളം വീഡിയോ റെക്കോര്‍ഡ് ഓണാക്കി ടോയ്ലറ്റ് സീറ്റിന് അഭിമുഖമായി നില്‍ക്കുന്നത് കണ്ടെത്തി. ഫോണ്‍ ‘സൂക്ഷ്മമായി ഫ്‌ലൈറ്റ് മോഡില്‍ ഇട്ടിരിക്കുന്നതിനാല്‍ അത് ശബ്ദമുണ്ടാക്കില്ല. ക്യാമറ കാണുന്ന വിധത്തില്‍ ദ്വാരമുണ്ടാക്കിയ ഡസ്റ്റ്ബിന്‍ ബാഗിനുള്ളിലാണ് ഫോണ്‍ വെച്ചിരിക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. ഫോണ്‍ അവിടെ ജോലി ചെയ്യുന്നവരില്‍ ഒരാളുടേതാണെന്ന് പെട്ടെന്ന് കണ്ടെത്തി. പോലീസിനെ വിളിച്ചു, അവര്‍ ഉടന്‍ എത്തി, നടപടിയെടുത്തതായും പോസ്റ്റില്‍ പറയുന്നു. ഈ സംഭവം സാക്ഷ്യം വഹിച്ചത് വളരെ ഭയാനകമായിരുന്നു. കഫേകളുടെയോ റെസ്റ്റോറന്റുകളുടെയോ ശൃംഖല എത്ര പ്രശസ്തമാണെങ്കിലും, ഇനി മുതല്‍ ഞാന്‍ ഉപയോഗിക്കുന്ന ഏത് വാഷ്റൂമിലും ഞാന്‍ ജാഗരൂകരായിരിക്കും. നിങ്ങളോട് ഇത് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നതായും പോസ്റ്റ് ചെയ്തയാള്‍ പറഞ്ഞു.
നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാനേജ്‌മെന്റ് ജീവനക്കാരനെ പിരിച്ചുവിട്ടതായും ഒരു പ്രസ്താവനയില്‍ തേര്‍ഡ് വേവ് കോഫി പറഞ്ഞു. ബെംഗളൂരുവിലെ ഞങ്ങളുടെ BEL റോഡ് ഔട്ട്ലെറ്റില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, തേര്‍ഡ് വേവ് കോഫിയില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും അംഗീകരിക്കാനാവില്ലെന്ന് ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. വ്യക്തിയെ ഉടന്‍ പിരിച്ചുവിടുകയും ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഞങ്ങള്‍ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചുവെന്നും തര്‍ഡ് വേവ് കോഫി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights; An employee of Third Wave Coffee Cafe was arrested for hiding a camera in the women’s restroom