Health

ബദാം തൊലിയോടെ കഴിക്കണോ അല്ലാതെ കഴിക്കണോ? ഏതാണ് ആരോഗ്യത്തിന് നല്ലത്? eating-almonds-with-skin-or-without

ബദാമിന്‍റെ തൊലിയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു

പോഷകാഹാരങ്ങൾ കഴിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ബദാം. ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും മികച്ചതായി ബദാമിനെ കണക്കാക്കുന്നു. ഇവ നേരിട്ടും കുതിർത്തും ഉപയോഗിക്കാറുണ്ട്. ബദാം ചിലർ തൊലിയോട് കൂടി കഴിക്കുന്നു. എന്നാൽ മറ്റു ചിലരാകട്ടെ അതല്ലാതെയും കഴിക്കുന്നു. ബദാം തൊലികളഞ്ഞു കഴിക്കുന്നതാണോ അല്ലാത്തതാണോ നല്ലത് എന്ന് നിങ്ങൾക്കറിയാമോ? ബദാം കഴിക്കുന്നവരുടെ സംശയമാണിത്.

ബദാം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ബദാമിലെ വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും. തലമുടി കൊഴിച്ചിലിനെതിരെ പോരാടാനും ഇത് നിങ്ങളെ സഹായിക്കും.

ബദാമിന്‍റെ തൊലിയില്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ഈ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും വിശപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ ബദാമിന്‍റെ തൊലിയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

എന്നാല്‍ ചിലര്‍ക്ക് തൊലി കളഞ്ഞ ബദാം കഴിക്കുന്നതാകും പെട്ടെന്ന് ദഹിക്കാന്‍ നല്ലത്. ചിലര്‍ക്ക് ബദാമിന്‍റെ തൊലിയുടെ രുചി ഇഷ്ടപ്പെടണമെന്നുമില്ല. ഇവയെല്ലാം വ്യക്തിഗത ഇഷ്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തായാലും പോഷക ഗുണങ്ങൾ അനുസരിച്ചാണെങ്കില്‍ ബദാമിന്‍റെ തൊലിയില്‍ നിന്നും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ലഭിക്കുമെന്നതിനാല്‍ ബദാം തൊലിയോടെ കഴിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.

content highlight: eating-almonds-with-skin-or-without