“ഒരു രൂപ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും..”
എന്ന് 1970 ൽ അടൂർഭാസി ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തിൽ പാടി അഭിനയിച്ചപ്പോൾ ആ വരി മലയാളികളുടെ ചുണ്ടിൽ ഇടയ്ക്കിടെ ഒളിഞ്ഞെത്തുന്ന ഒന്നായി മാറി.
ഈ ചിത്രം ഇറങ്ങുന്നതിന് മൂന്ന് വർഷം മുമ്പാണ് കേരള ഭാഗ്യക്കുറി വകുപ്പ് രൂപ വത്കരിക്കുന്നത്.
ഒറ്റ രൂപ കൊണ്ട് ഭാഗ്യ പരീക്ഷണത്തിന് സർക്കാർ തലത്തിൽ വേദിയൊരുക്കിയ കേരളത്തിന്റെ പരീക്ഷണത്തിന് അഞ്ചര പതിറ്റാണ്ടിന്റെ കഥ പറയാനുണ്ട്.
സ്വപ്നം കൊണ്ട് തുലാഭാരം തൂക്കുന്ന മലയാളിയുടെ മനസ്സിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു പദ്ധതിയുണ്ടോയെന്നത് സംശയമാണ്.
1967 ഇഎംഎസ് സർക്കാർ ആണ് ഭാഗ്യക്കുറി എന്ന ആശയം ഇന്ത്യയിൽ ആദ്യമായി കൊണ്ടു വരുന്നത്. ആ സർക്കാരിലെ ധനമന്ത്രിയായിരുന്ന പി കെ കുഞ്ഞാണ് ഈ ആശയം മുന്നോട്ട് വെച്ചത് സർക്കാരിൽ ഭാഗ്യകുറിക്ക് ഒരു വകുപ്പ് തന്നെ രൂപവൽക്കരിച്ച് ഭാഗ്യ പരീക്ഷണത്തിന് ഒരു ഔദ്യോഗിക വേദി ഉണ്ടാക്കി.
പി കെ
സയദ് മുഹമ്മദ് ആയിരുന്നു ഭാഗ്യക്കുറി വകുപ്പിന്റെ ആദ്യ ഡയറക്ടർ. 1967 കേരള ഭാഗ്യക്കുറി തുടങ്ങി. ഒരു രൂപയായിരുന്നു ടിക്കറ്റ് വില. ആദ്യ നറുക്കെടുപ്പ് 1968 ജനുവരി 26ന് നടന്നു. ആ വർഷം ലോട്ടറിയുടെ മൊത്തം ലാഭം 14 ലക്ഷം രൂപയായിരുന്നു ഇന്നത് 1700 കോടിയോളം ആയി സർക്കാരിന് നികുതി ഇതര വരുമാനം നേടിക്കൊടുക്കുന്ന പ്രധാന വകുപ്പും വലിയ തൊഴിൽ ദാദാവും ഈ ഭാഗ്യക്കുറി വകുപ്പാണ്.
ആറര പതിറ്റാണ്ട് പിന്നിടുമ്പോൾ വിൽപ്പന വരുമാനം തൊഴിൽ എടുക്കുന്നവരുടെ എണ്ണം സമ്മാനത്തുക എന്നിവയെല്ലാം ഒരുപാട് കൂടിയിട്ടുണ്ട് 50000 രൂപയിൽ നിന്ന് 25 കോടിയിലേക്ക് എത്തിനിൽക്കുന്നു കേരള ഭാഗ്യക്കുറിയുടെ സമ്മാനത്തുക.
ആദ്യ ക്രിസ്മസ് ബമ്പറിലാണ് പണവും കാറും സമ്മാനത്തുകയാക്കി ലോട്ടറി ഇറങ്ങിയത് ഒരുലക്ഷം രൂപയും അംബാസിഡറും ആയിരുന്നു അന്ന് ബംബർ സമ്മാനം.
അത് പിന്നീട് 1971 തിരുവോണം ബമ്പറിൽ 5 ലക്ഷവും 1971 ക്രിസ്മസ് ബമ്പറിൽ സമ്മാനത്തുക 10 ലക്ഷവും ആയി ഇതിൽ പിന്നീട് പലവട്ടം മാറിയാണ് കോടികളുടെ പടികയറി തുടങ്ങിയത് ഒടുവിൽ നൽകിയ ഓണം ബംബർ സമ്മാനം 25 കോടി രൂപയാണ്.
എന്നാൽ ഇതേ ലോട്ടറിക്ക് ഒരു തിരുവിതാംകൂർ കഥയുണ്ട്..
ഇന്ത്യയിൽ ഭാഗ്യക്കുറി തുടങ്ങിയ ആദ്യ സംസ്ഥാനം കേരളമാണെങ്കിലും ആദ്യമായി ഭാഗ്യക്കുറി ഇറക്കിയതാണ് കുടം കേരളമല്ല തിരുവിതാംകൂർ രാജകുടുംബത്തിനാണ് കേരളം രൂപവൽക്കരിക്കുന്നതിനും എട്ടു പതിറ്റാണ്ട് മുമ്പ് തിരുവിതാംകൂറിൽ ലോട്ടറി ഇറക്കിയിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തിലെ ഏഴു നിലയുള്ള ഗോപുരം പുനർനിർമ്മിക്കാനാണ് ആദ്യമായി ലോട്ടറി കൊണ്ടുവരുന്നത് 1874 ആയില്യം തിരുനാൾ ആണ് ഇതിനുള്ള അനുമതി നൽകിയത്.
ക്ഷേത്രം നിർമ്മിക്കാനായി 70,000 രൂപയാണ് വേണ്ടിയിരുന്നത് ഈ തുക സർക്കാർ ഖജനാവിൽ നിന്ന് നൽകുകയോ അല്ലെങ്കിൽ ഒരു ലോട്ടറി സമാഹരിക്കുകയോ വേണമെന്ന് നിർദ്ദേശം മുന്നോട്ടുവച്ചത് കൊട്ടാരം വൈദ്യനും ഭാഷാ ചരിത്ര പണ്ഡിതനുമായ വൈക്കത്ത് പാച്ചുമൂത്തതാണ്. 1874 ഓഗസ്റ്റ് 24 തിരുവിതാംകൂർ മുദ്രയോട് ദിവാൻ രാമരായർ സുബ്ബരയാർ കയ്യൊപ്പിട്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഒരു രൂപയായിരുന്നു ടിക്കറ്റ് വില 10000 രൂപ സമ്മാനത്തുകയും അങ്ങനെ ഒരു രൂപയുടെ 50,000 ടിക്കറ്റുകൾ തിരുവിതാംകൂറിൽ ഉടനെ നീളം വയ്ക്കും 10,000 രൂപ സമ്മാനമായി നൽകേണ്ടതിനാൽ 40000 രൂപ ലഭിക്കും എന്നതിനാലാണ് അരലക്ഷത്തിന്റെ ലോട്ടറി തീരുമാനിച്ചത് ഇതിന്റെ തുകകൊണ്ട് ശുചീന്ദ്രൻ ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു.
ഇന്ന് കേരള ലോട്ടറി കൂട്ടായ്മയുടെ ഭാഗ്യ പരീക്ഷണമായി മാറിയിരിക്കുന്നു
അതുകൊണ്ടാണ് ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരും പരപ്പനങ്ങാടിയിലെ 11 ഹരിത കർമ്മ സേനക്കാരും ആ വഴി ചിന്തിച്ചതും ഇവിടെയാണ് യഥാർത്ഥ സ്നേഹം സൗഹൃദവും വെളിപ്പെട്ടത് 17 പേരെ കേരളം അറിഞ്ഞതും ഒറ്റക്കെടുത്താൽ ഭാഗ്യം ഉണ്ടായില്ലെങ്കിലും ഭാഗ്യമുള്ളവർ ആരെങ്കിലും കൂട്ടത്തിൽ ഉണ്ടെങ്കിൽ തുണച്ചാലും ഈ ചിന്തയാണ് പുതിയകാലത്ത് ബലമേറുന്നത് അങ്ങനെ പങ്കാളിത്ത ഭാഗ്യ പരീക്ഷണത്തിന് പരസ്യമായി രഹസ്യമായും ഭാഗ്യകുറിയിൽ വിശ്വസിക്കുന്നവർ ഏറി വരുന്നു അവരിൽ വിവിധ തൊഴിലിടങ്ങളിലെ സാധാരണ തൊഴിലാളികളുണ്ട്.
സർക്കാർ ജീവനക്കാരുണ്ട് സ്വകാര്യ മേഖലയിലെ തൊഴിലാളികൾ വിദ്യാർത്ഥികളും വനിതാ കൂട്ടായ്മകളും ഉണ്ട് കേരള ലോട്ടറിയുടെ പുതിയ കഥകളുടെ ഭാഗമാകാൻ പതിവ് കൂട്ടായ്മക്കാര്‍ക്കായി ബാധ്യതകൾ മാറ്റിവയ്ക്കുന്ന ഏജന്റ് മാർ വരെയുണ്ട് കേരളത്തിലെ ഇപ്പോൾ ഇതും അവർ നേടുന്ന ബംബർ വിജയങ്ങളും സംസ്ഥാന ലോട്ടറിയുടെ വിശ്വാസമേറ്റുന്നു
എന്നത് സത്യം.
ലോട്ടറി ഒരു വിശ്വാസതയാണ്. വിജയവും പരാജയവും ഇപ്പോ വേണമെങ്കിലും ഉണ്ടാകുമെന്ന ഒരു വിശ്വാസം.. ഒരുപാട് പരാജയങ്ങൾക്ക് പിന്നിൽ ഒരു ബംബർ അടിച്ചാലോ എന്നൊരു വിശ്വാസം കൂടിയുണ്ട്.
Content highlight : The history of the luck experiment called the lottery