അതിമനോഹരമായ ഒരു ഹിൽ സ്റ്റേഷൻ ആണ് ഡാർജെലിംഗ്. പശ്ചിമബംഗാളിന്റെ വടക്ക് ഭാഗത്ത് തേയിലത്തോട്ടങ്ങളുടെ ആവരണത്തിൽ മഞ്ഞണിഞ്ഞ ഹിമാലയ പർവതനിരയുടെ അതിമനോഹരമായ സൗന്ദര്യത്തിൽ പ്രകൃതി ഭംഗി വിളിച്ചോതുന്ന ഡാർജെലിംഗ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആണ്. ഈയൊരു സ്ഥലത്തെ വിനോദസഞ്ചാരകേന്ദ്രം ആക്കി മാറ്റിയത് ബ്രിട്ടീഷുകാരുടെ പങ്ക് വളരെ വലുതാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.. പ്രകൃതിയുടെ വർണ്ണമനോഹരമായ നിരവധി കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്.. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഹിമാലയൻ റെയിൽവേയാണ്.
അതിമനോഹരമായ മലകൾ നിറഞ്ഞ ഈ ഒരു പ്രദേശം സാവധാനം സഞ്ചരിക്കുന്ന തീവണ്ടിയിൽ ഇരുന്ന് കാണുന്നത് ഒരു പ്രത്യേകമായ കാഴ്ച തന്നെയാണ്. ഈയൊരു കാഴ്ചയ്ക്ക് വേണ്ടി വിനോദസഞ്ചാരികൾ നാളുകൾക്ക് മുൻപേ ടിക്കറ്റുകൾ റിസർവ് ചെയ്ത് കാത്തിരിക്കുകയും ചെയ്യാറുണ്ട്. ഹിമാലയത്തിലെ ഉയരം കുറഞ്ഞ മലനിരകളുടെ ഭംഗിയാണ് ബോളിവുഡ് ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നിരവധി സിനിമകളാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. ഇവിടെയുള്ള തേയില തോട്ടങ്ങളും വളരെ പ്രസിദ്ധമായതാണ്. രുചി വൈവിധ്യങ്ങളുടെ കാര്യത്തിലും ഈ സ്ഥലം ഏറ്റവും ശ്രദ്ധ നേടുന്നു.
ഒരുപാട് പോരാട്ടങ്ങളുടെ പഴയകാല ചരിത്രം കൂടി ഈ സ്ഥലത്തിന് പറയാനുണ്ട്.. മഞ്ഞണിഞ്ഞ മലനിരകൾക്ക് അഭിമുഖമായി ഇവിടെ ഒരു യുദ്ധ സ്മാരകം കാണാൻ സാധിക്കും.. ഈ സ്മാരകം ഇവിടെയെത്തുന്ന ഓരോ വിനോദസഞ്ചാരിയും സന്ദർശിക്കാതെ മടങ്ങില്ല. ആൽപ്ൻ മരങ്ങൾ അടക്കം നിറഞ്ഞ അതിമനോഹരമായ താഴ്വരകളും ഓക്കു മരങ്ങൾ നിറഞ്ഞ വനമേഖലയും ഒക്കെ ഈ നാടിന്റെ അതിമനോഹാര്യതയെ വിളിച്ചോതുന്നവയാണ്. നിരവധി വന്യജീവികളും ഇവിടെ ഉണ്ട്. കടുവാ, പുലി, ഒറ്റക്കൊമ്പൻ കാണ്ടാമൃഗം, ആനകൾ മാൻ തുടങ്ങിയവയൊക്കെ ഇവിടുത്തെ പ്രധാനപ്പെട്ട ജീവികളാണ്. ഇവിടെ ലഭിക്കുന്ന പ്രാദേശിക വസ്തുക്കൾ വിലപേശി വാങ്ങാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്..ദീപാവലി ദിവസങ്ങളിൽ ആണ് ഇവിടെ കൂടുതലായും ആളുകൾ എത്താറുള്ളത്. അതോടൊപ്പം പ്രാദേശികമായ ഭക്ഷണങ്ങളുടെ ഒരു വലിയ നിര തന്നെ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ചിക്കൻ, ബീഫ്,പോർക്ക്, പച്ചക്കറി എന്നിവയൊക്കെ ഉപയോഗിച്ച് പാചകം ചെയ്യുന്ന മോമോ ആണ് ചൂടുള്ള സോസിനൊപ്പം വിനോദസഞ്ചാരികൾക്ക് കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടം. അതോടൊപ്പം ന്യൂഡിൽസ് സൂപ്പുകൾ സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയും ഇവിടെ ലഭിക്കാറുണ്ട്.
Story Highlights: Darjeeling beauty travel